ഒല്‍കിലൂട്ടോ വീണ്ടും

170 കോടി ഡോളറിന്റെ അധിക ബഡ്ജറ്റായ Olkiluoto (ഒല്‍കിലൂട്ടോ?) ആണവ നിലയം നിര്‍മ്മാണത്തില്‍ നാല് വര്‍ഷം പിറകിലാണ്. ഫിന്‍ലാന്റിലെ OL3 EPR റിയാക്റ്റര്‍ സൈറ്റില്‍ എപ്പോഴും പ്രശ്നമാണ്. കഴിഞ്ഞ വര്‍ഷം പ്രധാന വെല്‍ഡിങ്ങിന്റേയും സുരക്ഷാ പരിപാടികളുടേയും supervision കുറിച്ചുള്ള ഗ്രീന്‍പീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് Finnish broadcasting company YLE പറഞ്ഞതാണിത്. ആ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.

ഫിന്‍ലന്റ് വൈദ്യുതവിതരണ കമ്പനിയായ TVO ക്ക് വേണ്ടി ഫ്രഞ്ച് കമ്പനിയായ അറീവയാണ് (Areva) ആണവനിലയം അവിടെ നിര്‍മ്മിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങളേ തുടര്‍ന്ന് ഇതി മൂന്നാമത്തെ തവണയാണ് nuclear watchdog ആയ STUK ന് മുമ്പില്‍ TVO പരാതി നല്‍കുന്നത്. എല്ലാ ഷിഫ്റ്റിലേയും കോണ്‍ട്രാക്റ്റര്‍മാര്‍ ഇപ്പോഴും വെല്‍ഡിങ്ങിന്റെ സുരക്ഷയില്‍ പരാജയപ്പെടുന്നു.

മൂന്നാം തലമുറയിലുള്ള state-of-the-art, EPR റിയാക്റ്റര്‍ ആണിത്. ആണവ സാങ്കേതിക വിദ്യയുടെ കഴിവില്ലായ്മയും cover-up ഉം ആണ് ഇതില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്. അറീവക്ക് ഇത്തരത്തിലുള്ള റിയാക്റ്ററുകള്‍ ലോകം മുഴുവന്‍ വില്‍ക്കാന്‍ പദ്ധതിയുണ്ട്. കഴുതകളെ പോലെ ചില രാജ്യങ്ങള്‍ അറീവക്ക് മുമ്പിലേക്ക് ക്യൂ ആയി വരുന്നത് നമുക്ക് കാണാം.

– from greenpeace

ഭോപാലില്‍ സാധാരണ ജനങ്ങള്‍ ശ്വാസംമുട്ടി ചാകുമ്പോള്‍ മുതലാളിയെ രക്ഷപെടുത്താന്‍ മത്സരിച്ച അധികാരുകളും ഉദ്യോഗസ്ഥന്‍മാരും നഷ്ടപരിഹാരത്തുക കഴിയുന്നത്ര കുറക്കാന്‍ ശ്രമിച്ച ന്യായാധിപന്‍മാരുമുള്ള ലോകത്തിലെ ഏറ്റവും വലിയ കപടജനാധിപ്യ രാജ്യത്ത് എന്ത് സുരക്ഷാ പ്രശ്നം. ആണവനിലയങ്ങളേ വേഗം വരൂ ഇവിടേക്ക് ! ജനങ്ങളാണ് ഇവിടെ കഴുതകളാക്കപ്പെടുന്നത്.

ഒരു അഭിപ്രായം ഇടൂ