ഇപ്പോഴുള്ളതിനേക്കാള്‍ 50% ദക്ഷത കൂടിയ അള്‍ട്രാ വയലറ്റ് LED തോഷിബ(Toshiba) നിര്‍മ്മിച്ചു. ഇത് LED അടിസ്ഥാനത്തിലുള്ള ഫ്ലൂറസന്റ് വിളക്കുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കും. sapphire substrate ന്റേയും വെളിച്ചം പുറത്തുവിടുന്ന gallium nitride ന്റേയും ഇടയില്‍ aluminum nitride ന്റെ നേരിയ പാളി സ്ഥാപിച്ചതുവഴിയാണ് ദക്ഷത കൂടിയത്. പ്രോട്ടോടൈപ്പ് നിര്‍മ്മിക്കുന്ന അള്‍ട്രാ വയലറ്റ് വെളിച്ചത്തിന് 383 നാനോ മീറ്റര്‍ തരംഗ ദൈര്‍ഘ്യം ഉണ്ട്. 20 മില്ലി ആമ്പിയര്‍ വൈദ്യുതി ഉപയോഗിക്കുന്നു. പുറത്തുവരുന്ന വെളിച്ചം 23 മില്ലി വാട്ടിന്റേതാണ്. ഫോസ്ഫെറസ് പൂശിയ LEDകള്‍ വെള്ള വെളിച്ചം പുറത്തുവിടുന്നു.
– from tradingmarkets