ടര്‍ക്കിയില്‍ അതിവേഗ തീവണ്ടി

1923 മുതല്‍ 1946 വരെയുള്ള കാലത്ത് ടര്‍ക്കിയില്‍ പ്രതിവര്‍ഷം 128 കിലോമീറ്റര്‍ റയില്‍ പാതകളാണ് നിര്‍മ്മിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അതിന് ശേഷം 1946 മുതല്‍ 2003 വരെ ഈ വ്യവസായം മന്ദതയിലായിരുന്നു. വെറും 11 കിലോമീറ്റര്‍ പാതകളേ പണിയുന്നുണ്ടായിരുന്നുള്ളു. 2003 ന് ശേഷം അതിവേഗ പാതകള്‍ നിര്‍മ്മിച്ചുകൊണ്ട് റയില്‍ മുന്നേറാന്‍ തുടങ്ങി.

210 കിലോമീറ്റര്‍ ദൂരമുള്ള Ankara, Eskişehir എന്നീ നഗരങ്ങള്‍ക്കിടയിലായിരുന്നു ആദ്യ അതിവേഗ പാത നിര്‍മ്മിച്ചത്. ഇത് യാത്രാസമയം 180 മിനിറ്റില്‍ നിന്ന് 80 മിനിറ്റായി കുറച്ചു. ഒരു ദിവസം 8 പ്രാവശ്യം യാത്രനടത്തുന്ന ഈ തീവണ്ടിക്ക് 419 യാത്രക്കാരേ ഉള്‍ക്കൊള്ളാന്‍ കഴിയും.

ഇത് ആദ്യഘട്ടമാണ്. ഇസ്താന്‍ബൂളിലേക്ക് ഈ പാത വികസിപ്പിക്കും. 250 km/hr വേഗത്തില്‍ സഞ്ചരിക്കുന്ന ഈ തീവണ്ടികള്‍ 6.5 hr യാത്രാസമയത്തെ പകുതിയാക്കും. Ankara ല്‍ നിന്ന് Konya യിലേക്കും Sivas ലേക്കും മറ്റ് നഗരങ്ങളിലേക്കും Turkish State Railways (TCDD) അതിവേഗ പാത പണിയുന്നുണ്ട്.

– from treehugger

419 കാറുകളില്‍ ആളുകള്‍ യാത്രചെയ്യുന്നതിനേക്കാള്‍ വളരെ നല്ലതാണ് അവര്‍ ഒരു തീവണ്ടിയില്‍ യാത്രചെയ്യുന്നത്.
BOT പാത വേണ്ടേ വേണ്ട, റയില്‍ ഗതാഗതം മെച്ചപ്പെടുത്തൂ.

2 thoughts on “ടര്‍ക്കിയില്‍ അതിവേഗ തീവണ്ടി

  1. ദിവസം 8 പ്രാവശ്യം യാത്രനടത്തുന്ന ഈ പാതയില്‍ 419 ല്‍ അധികം യാത്രക്കാര്‍ സഞ്ചരിക്കുന്നു.

    വെറും 419 മാത്രമോ?? തെറ്റിയതാവുമെന്ന് വിചാരിക്കുന്നു.

    1. ശരിയാണ് Junaid.
      419 തീവണ്ടിയുടെ കപ്പാസിറ്റിയാണ്. അല്ലാതെ മൊത്തം യാത്രക്കാരുടെ എണ്ണമല്ല.
      നന്ദി. തെറ്റ് തിരുത്തി.

Leave a reply to jagadees മറുപടി റദ്ദാക്കുക