ആസ്ട്രേലിയന്‍ തീരത്ത് നടന്ന എണ്ണ മലിനീകരണം

വടക്ക് കിഴക്കന്‍ ആസ്ട്രേലിയലെ Queensland എന്ന സ്ഥലത്ത് നടന്ന എണ്ണ മലിനീകരണം (oil spill) ആദ്യം കരുതിയതിലും 10 മടങ്ങ് മാരകമാണെന്ന് അധികൃതര്‍ പറഞ്ഞു. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ട് തകര്‍ന്നതാണ് ഈ എണ്ണ മലിനീകരണത്തിന് കാരണമായത്. 20-30 ടണ്‍ എണ്ണയാണ് കടലില്‍ പടര്‍ന്നതെന്ന് ആദ്യം അധികൃതര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് 230 ടണ്‍ എണ്ണ പുറത്തൊഴുകി എന്നവര്‍ തിരുത്തി.

വിഷാംശമുള്ള കപ്പലിലെ അഴുക്ക് ക്യാന്‍സര്‍ ഉണ്ടാക്കുന്നതാണെന്നും അത് മനുഷ്യര്‍ക്കും വന്യ ജീവികള്‍ക്കും അപകടകരമാണെന്നും അവര്‍ മുന്നറീപ്പ് നല്‍കി. Sunshine Coast ലെ 60 കിലോമീറ്റര്‍ തീരപ്രദേശം അപകട മേഖലയായി പ്രഖ്യാപിച്ചു.

Hamish എന്ന കൊടുങ്കാറ്റില്‍ Pacific Adventurer അകപ്പെടുകയും കപ്പലിന്റെ ഡക്കില്‍ നിന്നും 31 കണ്ടെയ്നര്‍ അമോണിയം നൈട്രൈറ്റ് കടലിലേക്ക് തെറിച്ച് പോയി. ഈ കണ്ടെയ്നര്‍ കപ്പലിന്റെ hull കേടുപാട് ഉണ്ടാക്കുകയും എണ്ണ പുറത്തുപോകുന്നതിനും കാരണമായി. 620 ടണ്‍ രാസവളമാണ് കടലിന്റെ അടിത്തട്ടിലേക്ക് പോയത്. 230 ടണ്‍ എണ്ണയും സമുദ്രോപരിതലത്തില്‍ പടര്‍ന്നു.

– from bbc

3 thoughts on “ആസ്ട്രേലിയന്‍ തീരത്ത് നടന്ന എണ്ണ മലിനീകരണം

  1. നിങ്ങളുടെ എഴുത്തുകള്‍ വായിക്കാറുണ്ട്‌. ആഗോളതാപനത്തെക്കുറിച്ച്‌ കൂടുതല്‍ അറിയണമെന്നുണ്ട്‌. (നെറ്റില്‍ കിട്ടുന്ന വിവരങ്ങള്‍ക്കപ്പുറം. പ്രാദേശികമായ പഠനങ്ങള്‍ വല്ലതും നടക്കുന്നുണ്ടോ, പ്രത്യേകിച്ചും കേരളത്തില്‍ ?) അറിയാവുന്ന വിവരങ്ങള്‍ പറഞ്ഞു തരുമല്ലൊ.

  2. നന്ദി vidhurar,
    പ്രാദേശീകമയി അങ്ങനെ ഒരു പഠനം നടക്കുന്നതായി അറിവില്ല. ചിലപ്പോള്‍ സര്‍വ്വകലാശാലകളില്‍ പരിസ്ഥിതി ഒരു വിഷയമായുണ്ടെങ്കില്‍ ആരുടേങ്കീലും Phd പേപ്പറായി എന്തെങ്കിലും ഉണ്ടായേക്കാം. പക്ഷേ അങ്ങനെയുള്ള വിവരങ്ങളൊന്നും പൊതു പ്രസിദ്ധപ്പെടുത്താനുള്ള സംവിധാനം നമുക്കില്ല. ചടങ്ങനുള്ള Phd എന്നല്ലാതെ അതിന് പ്രസക്തി അവര്‍ പോലും കൊടുക്കുന്നില്ല.
    തീര്‍ച്ചയായും അറിയുന്ന വിവരങ്ങളൊക്കെ ഇവിടെ പ്രസിദ്ധപ്പെടുത്താം.

    അത്തരം പ്രാദേശീക പഠനങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ അയച്ചുതരുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് തന്നെ അത് ബ്ലോഗ് ചെയ്യാം.

  3. ഇന്നത്തെ മാതൃഭൂമിലെ വാര്‍ത്ത കണ്ടുകാണുമെന്ന് കരുതുന്നു.

    കാലാവസ്ഥാവ്യതിയാനം: സെസ്സില്‍ പഠനപദ്ധതി തുടങ്ങി

    തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്‌ ഭൗമശാസ്‌ത്ര പഠനകേന്ദ്ര (സെസ്‌) ത്തില്‍ സമഗ്ര പഠനപദ്ധതി തുടങ്ങി. മൂന്നാര്‍ മുതല്‍ ലക്ഷദ്വീപുവരെയും അച്ചന്‍കോവില്‍ മുതല്‍ ഭാരതപ്പുഴവരെയുമുള്ള പ്രദേശത്ത്‌ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ആഘാതങ്ങളെപ്പറ്റി പഠിക്കാനാണിത്‌.

    പഠനപദ്ധതിയെക്കുറിച്ച്‌ നടന്ന പാനല്‍ ചര്‍ച്ച സംസ്ഥാന ശാസ്‌ത്രസാങ്കേതിക കൗണ്‍സില്‍ വൈസ്‌ ചെയര്‍മാന്‍ ഡോ. ഇ. യശോധരന്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ. ആര്‍.വി.ജി. മേനോന്‍ ആധ്യക്ഷ്യം വഹിച്ചു. കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി സമഗ്രമായ വിവരശേഖരം വേണമെന്ന്‌ ഡോ. ആര്‍.വി.ജി. മേനോന്‍ അഭിപ്രായപ്പെട്ടു. അന്തരീക്ഷ ഊഷ്‌മാവിലെ വര്‍ധനയ്‌ക്ക്‌ വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനമാണ്‌ പ്രധാനകാരണം. അതുകൊണ്ട്‌ പൊതുഗതാഗത സംവിധാനത്തിന്‌ കൂടുതല്‍ ഊന്നല്‍ നല്‍കുന്ന നയം വേണം. അതോടൊപ്പം, പുനരുപയോഗക്ഷമമായ ഊര്‍ജ സ്രോതസ്സുകളെയും പ്രോത്സാഹിപ്പിക്കണമെന്നദ്ദേഹം പറഞ്ഞു.

    കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പ്രാദേശിക തലത്തിലുള്ള വിവരശേഖരമാണ്‌ പഠനപദ്ധതി ലക്ഷ്യമിടുന്നത്‌.

    കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്യൂട്ട്‌, സി.ഡബ്ല്യൂ.ആര്‍.ഡി.എം. എന്നീ സ്ഥാപനങ്ങളും ഗവേഷണത്തില്‍ പങ്കാളികളാവും. വിഭവങ്ങളുടെ വികസനപരിപാലനം കാര്യക്ഷമമാക്കാന്‍ ഈ സ്ഥിതിവിവരങ്ങള്‍ പ്രയോജനപ്പെടുത്താനാവുമെന്ന്‌ സെസ്‌ ഡയറക്ടര്‍ ഡോ. എം. ബാബ പറഞ്ഞു. ഉദ്‌ഘാടനച്ചടങ്ങില്‍ ഡോ. ശ്രീകുമാര്‍ നന്ദി പറഞ്ഞു.

    കൊച്ചിന്‍ സര്‍വകലാശാല, നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ ഓഷനോഗ്രാഫി, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍ മീറ്റിയറോളജി, കേരള കാര്‍ഷിക സര്‍വകലാശാല, കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്യൂട്ട്‌, നാട്‌പാക്‌ എന്നിവയിലെ ശാസ്‌ത്രജ്ഞര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം ഇടൂ