പട്ടിണി എന്തുകൊണ്ട്?

Article written by Frances Moore Lappé

പട്ടിണി ഉണ്ടാവുന്നത് ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യം കൊണ്ടല്ല. പകരം ജനാധിപത്യത്തിന്റെ ദൗര്‍ലഭ്യം കൊണ്ടാണ്.

പട്ടിണി ഉണ്ടാവുന്നത് ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യം കൊണ്ടല്ല. ജനാധിപത്യത്തിന്റെ ദൗര്‍ലഭ്യം കൊണ്ടാണ്. എന്നാല്‍ ആ തിരിച്ചറിവ് ഒരു തുടക്കം മാത്രം. ജീവന്‍ നിലനിര്‍ത്താനുള്ള അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ട ശബ്ദമുയര്‍ത്താന്‍ ഉതകുന്ന ജനാധിപത്യം എങ്ങനെയിരിക്കും എന്നതാണ് ചോദ്യം. അത് എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടോ? അത് സാധ്യമാണോ? അമേരിക്കയില്‍ 10 ല്‍ ഒരാള്‍ സൗജന്യ ഭക്ഷണത്തിന് വേണ്ടി ക്യൂ നില്‍ക്കുന്ന കാലത്ത് [ഇത് പഴയ കണക്കാണ്.] ഈ ചോദ്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.

ഇത് മനസിലാക്കാന്‍ യഥാര്‍ത്ഥ ജീവിത കഥകള്‍ പഠിക്കുന്നത് സഹായകരമായിരിക്കും. ബ്രസീലിലെ നാലാമത്തെ വലിയ നഗരമായ Belo Horizonte നല്ല ഒരു ഉദാഹരണമാണ്. ബേലോയില്‍ 25 ലക്ഷം ആള്‍ക്കാരുണ്ട്. അതില്‍ 11% ആളുകള്‍ പൂര്‍ണ്ണ ദാരിദ്ര്യത്തിലാണ്. 20% കുട്ടികള്‍ പട്ടിണിയാണ്. 1993 ല്‍ പുതിതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആഹാരം പൗരന്റെ മൗലികാവാകശമായി പ്രഖ്യാപിച്ചു. The officials said, in effect: If you are too poor to buy food in the market—you are no less a citizen. I am still accountable to you.

പുതിയ മേയര്‍ Patrus Ananias 20 അംഗങ്ങളുള്ള പുതിയൊരു സംഘം രൂപീകരിച്ചു. അതില്‍ ജന പ്രതിനിധികള്‍, തൊഴിലാളികള്‍, വ്യവസായികള്‍, പള്ളിയുടെ ആള്‍ക്കാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയൊരു ആഹാര വ്യവസ്ഥയാണ് അവരുടെ ലക്ഷ്യം. 1970 കളില്‍ ബ്രസീലില്‍ തുടങ്ങിയ “participatory budgeting” എന്ന ഒരു പരിപാടി Belo യിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആഹാരം Belo ജന്മാവകാശമാക്കിയതിന് ശേഷം participatory budgeting ല്‍ ചേരുന്ന ആള്‍ക്കാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.

കൃഷിക്കാരുടേയും ഉപഭോക്താക്കളുടേയും താല്‍പ്പര്യങ്ങളെ ഇണക്കി ചേര്‍ത്ത് പല പുതു സംരംഭങ്ങളും നഗരം ആവിഷ്കരിച്ചു. പ്രാദേശിക ചെറു കര്‍ഷകന് അവരുടെ ഉത്പന്നങ്ങള്‍ നഗരത്തിലെ ഉപഭോക്താവിന് വിറ്റഴിക്കാനുള്ള ഡസന്‍ കണക്കിന് പൊതു സ്ഥലങ്ങള്‍ അവര്‍ ലഭ്യമാക്കി. ഉപഭോക്താവിനേയും കൃഷിക്കാരനേയും ഒന്നിപ്പിച്ചു. ഇടനിലക്കാരനില്ലാത്തതുകൊണ്ട് അത് കര്‍ഷകരുടെ ലാഭം ഉയര്‍ത്തി. അതുപോലെ സാധാരണക്കാര്‍ക്ക് ആരോഗ്യം തരുന്ന ശുദ്ധമായ പുത്തന്‍ ആഹാരം ലഭ്യമായി.

Belo ലെ കൃഷിക്കാര്‍ക്ക് ഈ സംവിധാനങ്ങള്‍ ലഭ്യമാകുന്നുണ്ടെങ്കിലും രാജ്യത്തെ മൊത്തം കര്‍ഷകരുടെ അവസ്ഥ എത്രനല്ലതല്ല. അവരുടെ വരുമാനം പകുതിയായി കുറഞ്ഞിരിക്കുകയാണ് ഇക്കാലത്ത്.

ആഹാര സാധനങ്ങള്‍ ലേലം ചെയ്യുന്ന കമ്പോളങ്ങളും ഉണ്ട്. “ABC” markets എന്നാണ് അവയെ വിളിക്കുന്നത്. “കുറഞ്ഞ വിലയുള്ള ആഹാരം” എന്നതിന്റെ പോര്‍ട്ടുഗീസ് ചുരുക്കപ്പേരാണ് “ABC”. അത്തരത്തിലുള്ള 34 കമ്പോളങ്ങള്‍ നഗരത്തിലുണ്ട്. സര്‍ക്കാര്‍ അധീനതയിലുള്ള ഈ കടകളില്‍ ഇരുപത് ആരോഗ്യം തരുന്ന ആഹാര വസ്തുക്കള്‍ക്ക് കമ്പോള വിലയുടെ മൂന്നില്‍ രണ്ട് വിലയേയുള്ളു. മറ്റ് ഉത്പന്നങ്ങള്‍ക്ക് കമ്പോള വിലയാണ്. ആഴ്ച്ചയിലൊരിക്കല്‍ അവര്‍ ട്രക്കില്‍ ആഹാര വസ്തുക്കള്‍ നഗരത്തിന് പുറത്ത് ജീവിക്കുന്ന ദരിദ്രരുടെ താമസസസ്ഥത്ത് എത്തിക്കാറുണ്ട്.

“ജനങ്ങളുടെ ഹോട്ടല്‍” എന്ന ഒരു സംരംഭവും അവര്‍ക്കുണ്ട്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുണ്ടാക്കുന്ന ആഹാരം 12,000 ല്‍ അധികം ആളുകള്‍ക്ക് പ്രതിദിനം വിളമ്പുന്നു.

സമൂഹ തോട്ടവും സ്കൂള്‍ തോട്ടവും അവര്‍ നടത്തിവരുന്നു. കൂടാതെ സ്കൂളുകളില്‍ പോഷകാഹരത്തെ കുറിച്ച് ക്ലാസുകളും ഉണ്ട്. സ്കൂള്‍ ഊണിന് പണ്ട് സര്‍ക്കാര്‍ നല്‍കിയികുന്ന സഹായം processed കോര്‍പ്പറേറ്റ് ആഹാര വസ്തുക്കള്‍ വാങ്ങാനായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ അത് മാറി. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ആഹാരമാണ് ഇപ്പോള്‍ പൂര്‍ണ്ണമായും ഉപയോഗിക്കുന്നത്.

“സ്റ്റേറ്റ് ഭീകരമാണ്, ഉദ്യോഗസ്ഥര്‍ കാര്യശേഷി ഇല്ലാത്തവരാണ് എന്നൊക്കെയുള്ള വിശ്വാസങ്ങള്‍ മാറ്റാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സ്റ്റേറ്റ് നേരിട്ട് ഒന്നും ചെയ്യുന്നില്ല. അവസരങ്ങള്‍ ഒരുക്കുക മാത്രം ചെയ്യുന്നു. ജനങ്ങളാണ് എല്ലാം ചെയ്യുന്നത്.” Adriana പറയുന്നു.

ഇതിന്റെയൊക്കെ ഫലമായി ഒരു ദശാബ്ദം കൊണ്ട് Belo Horizonteല്‍ ശിശു മരണ നിരക്ക് പകുയിയായി. 25 ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ 40% ആളുകള്‍ക്ക് ഈ പരിപാടികള്‍ ഗുണം ചെയ്യുന്നു.

ഇതിന്റെ ചിലവ് പ്രതിവര്‍ഷം ഒരു കോടി ഡോളറാണ്. നഗരത്തിന്റെ ബഡ്ജറ്റിന്റെ വെറും 2% ആണിത്.

ഈ പരിപാടികള്‍ “പുതിയൊരു സാമൂഹ്യ മനോഭാവം” ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്.

ആഹാരം മൗലികാവകാശമാക്കുന്നതിന് മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്തേണ്ട കാര്യമില്ല. മനുഷ്യ പരിണാമത്തിന്റെ 200,000 വര്‍ഷങ്ങളിലെ അവസാന കുറച്ച് സഹസ്രാബ്ദങ്ങളൊഴിച്ചാല്‍ മനുഷ്യന്‍ ആഹാരം പങ്ക് വെച്ച് ജീവിച്ചിരുന്ന സമൂഹങ്ങളായാണ് ജീവിച്ചിരുന്നത്.

നമ്മുടെ വിശ്വാസ ചട്ടക്കൂടുകളെ പൊളിച്ചഴുതാനുള്ള ശേഷിയുണ്ടെങ്ലില്‍ പട്ടിണി ഇല്ലാതാക്കാന്‍ എളുപ്പമാണ്.

– By Frances Moore Lappé

2 thoughts on “പട്ടിണി എന്തുകൊണ്ട്?

Leave a reply to K G Suraj മറുപടി റദ്ദാക്കുക