ബയോസോളാര്‍ നിര്‍മ്മിക്കുന്ന BioBacksheet™

പരുത്തിയില്‍ നിന്നും ആവണക്കെണ്ണയില്‍(castor beans) നിന്നും നിര്‍മ്മിക്കുന്ന വസ്തു ഉപയോഗിച്ച് BioBacksheet™ എന്ന ഉത്പന്നം ഉണ്ടാക്കുന്നതായി BioSolar, Inc എന്ന കമ്പനി പറഞ്ഞു. സോളാര്‍ സെല്ലുകളുടെ അടിയിലുള്ള പാളി നിര്‍മ്മിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. സാധാരണ ഈ “backsheets” നിര്‍മ്മിക്കാന്‍ പെട്രോളിയം അടിസ്ഥാനമായ ഒരു വസ്തുവാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് Dupont Tedlar™.

പെട്രോളിയത്തിന് ക്ഷാമമുണ്ടായിരുന്ന രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ ആവണക്കെണ്ണയില്‍ നിന്നും Nylon-11 extract ചെയ്യാനുള്ള വഴി കണ്ടെത്തിയിരുന്നു. ഇന്‍ഡ്യയാണ് ആവണക്കിന്റെ വലിയ ഉത്പാദകര്‍. roller blades ഉം ട്രക്കുകളുടെ brake lines ഉം ആണ് biopolymer N-11 ന്റെ മറ്റ് ഉപയോഗങ്ങള്‍.

– from treehugger

ഒരു അഭിപ്രായം ഇടൂ