സത്യം ഫിഷനേക്കാള്‍ വിചിത്രമാണ്

Dr Helen Caldicott മായുള്ള അഭിമുഖം:

ചെര്‍ണോബിലും ത്രീമൈല്‍ അയലന്റിനും ശേഷം ആണവോര്‍ജ്ജ വ്യവസായം ഊര്‍ദ്ധശ്വാസം വലിക്കുകയായിരുന്നു. നിലയനിര്‍മ്മാണ ചിലവ് വളരേറെയായി. എന്നാല്‍ അവര്‍ അതി ബുദ്ധിമാന്‍മാരാണ്. ആഗോള താപനത്തെക്കുറിച്ചുള്ള പേടിയെ അവര്‍ ഭലപ്രദമായി ഉപയോഗിച്ചു. “ഉദ്‌വമനമില്ലാത്തതിനാല്‍ ആണവോര്‍ജ്ജമാണ് ഭാവി”, എന്ന പ്രചാരവേല വന്‍ തോതില്‍ അവര്‍ നടത്തി.

ആണവനിലയത്തിന് വേണ്ട ഇന്ധനം ഉത്പാദിപ്പിക്കാന്‍ ദശലക്ഷക്കണക്കിന് ടണ്‍ യുറേനിയം അയിര് ഖനനം ചെയ്യണം. അതില്‍ നിന്ന് യുറേനിയം വേര്‍തിരിച്ചെടുക്കണം. ആ യുറേനിയത്തെ സമ്പുഷ്ടമാക്കണം. അതുപയോഗിച്ച് ഇന്ധന ദണ്ഡ് നിര്‍മ്മിക്കണം. റിയാക്റ്റര്‍ നിര്‍മ്മിക്കണം. പിന്നീട് ഇന്ധനത്തിന്റെ ഫിഷന്‍ നടത്തണം. വര്‍ഷം തോറും ആ ഇന്ധനത്തിന്റെ 30% നീക്കം ചെയ്യണം, കാരണം അത് അത്യധികം ആണവ വികിരണ ശേഷിയുള്ളതാകയാല്‍ റിയാക്റ്ററിന്റെ ദക്ഷത കുറക്കും. അതാണ് ആണവ മാലിന്യം. അത് നീക്കം ചെയ്ത് ഒറ്റപ്പെടുത്തി, തണുപ്പിച്ച് 5 ലക്ഷം വര്‍ഷം സംരക്ഷിക്കണം.

ഈ എല്ലാ ഘട്ടത്തേയും ഒന്നിച്ച് കൂട്ടിയാല്‍ ഫോസില്‍ ഇന്ധനങ്ങളുടെ വമ്പന്‍ ഉപയോഗം കാണാന്‍ കഴിയും. ആണവ നിലയം പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍ അതേ ശേഷിയുള്ള മറ്റ് ഫോസില്‍ ഇന്ധന നിലയത്തിന്റെ മൂന്നിലൊന്ന് CO2 ആണ് പുറത്തുവിടുന്നത്. എന്നാല്‍ 10 ഓ 20 ഓ വര്‍ഷമാകുമ്പോഴേക്കും അവ ഫോസില്‍ ഇന്ധന നിലയം പുറപ്പെടുവിക്കുന്നതിന് തുല്യമായ CO2 പുറത്തു വിടും. അധികമായി അപകട സാധ്യതയും ആണവ മാലിന്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയും.

ആണവോര്‍ജ്ജ വ്യവസായം കള്ളം പറയുകയാണ്. $10 കോടി ഡോളര്‍ ചിലവാക്കി Hill & Knowlton പോലുള്ള PR സ്ഥാപനങ്ങളെ ഉപയോഗിച്ച് പ്രചാരവേല നടത്തുന്നു. ഈ PR സ്ഥാപനമാണ് പുകവലികൊണ്ട് ക്യാന്‍സര്‍ ഉണ്ടാകില്ല എന്ന് വര്‍ഷങ്ങളോളം പ്രചരണം നടത്തിയിരുന്നത്.

പുകയില വ്യവസായം പോലെ ആണവോര്‍ജ്ജ വ്യവസായം ഏറ്റവും അധികം ദ്രോഹബുദ്ധിയുള്ള കള്ളം പറയുന്നതുമായ ഒന്നായാണ് എന്റെ അനുഭവത്തില്‍ നിന്ന് ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഞാന്‍ പറയുന്നു.

Q. ആണവനിലയങ്ങള്‍ക്കടുത്ത് വികരണങ്ങള്‍ സുരക്ഷിതമായ നിലയിലാണെന്നാണ് Canadian Nuclear Association പറയുന്നത്. “ഒരു ഏത്തക്ക ഒരു ദിവസം എന്ന നിലയില്‍ ഒരുമാസം കഴിച്ചാല്‍ കിട്ടുന്ന വികരണമേ ആണവനിലയങ്ങള്‍ക്കടുത്ത് ഉണ്ടാകൂ.” എന്ന് അവര്‍ പറയുന്നു. താങ്കളുടെ അഭിപ്രായം എന്താണ്?

അത് ഭ്രാന്താണ്. അത് സത്യമല്ല. പ്രകൃതിയില്‍ background radiation ഉള്ളതിനാല്‍ ഏത്തക്കയില്‍ കുറച്ച് വികിരണ ശേഷിയുള്ള പൊട്ടാസ്യം ഉണ്ട്. എന്നാല്‍ നിങ്ങള്‍ ആണവനിലയത്തിനടുത്ത് താമസിച്ചാല്‍ എല്ലാത്തരത്തിലുള്ള മൂലകങ്ങളും ശ്വസിക്കേണ്ടി വരും, കഴിക്കേണ്ടിവരും, കുടിക്കേണ്ടിവരും. krypton, xenon, argon തുടങ്ങിയ Noble gases സാധാരണ നമ്മുടെ ശരീരത്തില്‍ അടിയില്ല. എന്നാല്‍ തടികൂടിയ ആളുകളുടെ വയറിന്റെ അടിഭാഗത്തേയും, തുടകളിലേയും കൊഴുപ്പ് കൂടിയ കോശങ്ങളില്‍ ഇവ അടിഞ്ഞു കൂടും. അവ പുറത്തുവിടുന്ന ഗാമാ കിരണങ്ങളും X-Rays ബീജങ്ങളേയും അണ്ഡങ്ങളേയും ബാധിക്കും. അത് ജനിതകമാറ്റം ഉണ്ടാക്കുന്നു. ക്രോമസോം വൈകല്യങ്ങളായ Downs Syndrome, hemophilia, Cystic Fibrosis തുടങ്ങിയവക്ക് കാരണമാകുന്നു. കുറച്ച് തലമുറളിലേക്ക് ഈ മാറ്റങ്ങള്‍ പ്രകടമാവുകയില്ല. ഒരു geneticist, physician, pediatrician എന്ന നിലയില്‍ ഞാന്‍ നിങ്ങളോട് ഇത് പറയുകയാണ്. മറ്റ് ജീവജലങ്ങളേയും വികിരണങ്ങള്‍ ബാധിക്കും.

CANDU റിയാക്റ്ററുകള്‍ അപകടകരമായതും മോശം ചരിത്രമുള്ളതുമാണ്. Nuclear Power is Not the Answer എന്ന എന്റെ പുസ്തകത്തില്‍ CANDU റിയാക്റ്ററുകളേക്കുറിച്ച് പറയുന്നുണ്ട്.

ക്യാനഡ വികസിപ്പിച്ച റിയാക്റ്ററാണ് CANDU റിയാക്റ്ററുകള്‍. അവ ഉപയോഗിക്കുന്നത് സമ്പുഷ്ടമല്ലാത്ത യുറേനിയമാണ്. വളരെ ശുദ്ധമായ മായം ചേരാത്ത പ്ലൂട്ടോണിയം നിര്‍മ്മിക്കും എന്നതാണ് അവയുടെ പ്രശ്നം. അണു ആയുധം നിര്‍മ്മിക്കാനുള്ള പദാര്‍ത്ഥമാണ് പ്ലൂട്ടോണിയം. 5 കിലോ മതി ഒരു അണുബോംബുണ്ടാക്കാന്‍. ഒരു റിയാക്റ്റര്‍ ഒരു വര്‍ഷം കൊണ്ട് 250 കിലോ പ്ലൂട്ടോണിയം ഉത്പാദിപ്പിക്കും. അതായത് ഏത് രാജ്യമാണോ CANDU റിയാക്റ്ററുപയോഗിക്കുന്നത് അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു അണുബോംമ്പ് ഫാക്റ്ററിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

ആണവായുധ വ്യവസായത്തിന്റെ ദിവ്യ പുത്രനാണ് ആണവോര്‍ജ്ജം. Manhattan Project ല്‍ പ്രവര്‍ത്തിച്ച പല ആളുകളേയും എനിക്ക് അറിയാം. ഹിരോഷിമയിലേയും നാഗസാക്കിയിലേയും 220 000 ആളുകളെ ഞൊടിയിടയില്‍ ദഹിപ്പിച്ചതില്‍ വേദനിക്കുന്നവരാണ് അവര്‍. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ഗുണം ചെയ്യണം എന്ന് അവര്‍ കരുതി. അങ്ങനെയാണ് സമാധാനപരമായ ആറ്റം എന്ന ആശയം ഉണ്ടായത്. ആറ്റത്തെ വിഭജിക്കുന്നതുവഴി വെള്ളം ചൂടാക്കി നീരാവിയുണ്ടാക്കാന്‍ വഴി അവര്‍ കണ്ടെത്തി. അവര്‍ അതിനെ “sunshine units” എന്നാണ് വിളിച്ചത്. മീറ്റര്‍ വെച്ച് അളക്കാന്‍ പോലും കഴിയാത്രത്ത ചിലവ് കുറവായിരിക്കും ഈ രീതി എന്ന് അവര്‍ കരുതി. പ്രചാരവേലക്കാരെ വ്യവസായം തെരഞ്ഞെടുത്തു. ആറ്റം സമാധാനത്തിനുള്ളതാണെന്ന വലിയ രീതിയില്‍ പ്രചാരണം നടക്കുന്നു. എന്നാല്‍ ഈ ആറ്റത്തിന് ബോംബുണ്ടാക്കാനുള്ള ആറ്റവുമായി ഒരു വ്യത്യാസവുമില്ല. റിയാക്റ്ററുള്ള ഏത് രാജ്യത്തിനും അണുബോമ്പുണ്ടാക്കാന്‍ കഴിയും. എന്നാല്‍ സമാധാനപരമായ ആറ്റം എന്ന കള്ളം അവര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നു.

ഉപയോഗശൂന്യമായ യുറേനിയം (Depleted uranium)

യുറേനിയം ഖനനം ചെയ്തെടുക്കുമ്പോള്‍ അതില്‍ യുറേനിയത്തിന്റെ രണ്ട് ഐസോട്ടോപ്പുകളാണ് അടങ്ങിയിട്ടുള്ളത്. യുറേനിയം-238, യുറേനിയം-235. അതില്‍ യുറേനിയം-235 നെയാണ് അണു ആയുധത്തിലും റിയാക്റ്ററുകളിലും അണുവിഭജനത്തിനായി ഉപയോഗിക്കുന്നത്. യുറേനിയം അയിരില്‍ അത് വെറും 0.7% മാത്രമാണ് അടങ്ങിയിട്ടുള്ളത്. അത് സമ്പുഷ്ടീകരിച്ച് 3% ആക്കിവേണം റിയാക്റ്ററില്‍ ഉപയോഗിക്കാന്‍. 50% ല്‍ അധികം സംമ്പുഷ്ടീകരണം നടന്നങ്കിലേ ബോമ്പുണ്ടാക്കാന്‍ കഴിയൂ. സംമ്പുഷ്ടീകരണം നടന്നതിന് ശേഷം അവശേഷിക്കുന്ന യുറേനിയം-238 ആണ് ഉപയോഗശൂന്യമായ യുറേനിയം. എന്നാല്‍ അതിന്റെ ആണവ വികിരണശേഷിക്ക് കുറവൊന്നും വന്നിട്ടില്ല. അണു വിഭജനത്തിന് കഴിവുള്ള യുറേനിയം-235 ഇല്ലാത്തതിനാല്‍ ഉപയോഗശൂന്യമായ യുറേനിയം എന്നു മാത്രമേ അതിന് അര്‍ത്ഥമുള്ളു.

സൈനികമായി അതിന് ധാരാളം ഉപയോഗമുണ്ട്. അത് ആണവ മാലിന്യമായതനില്‍ സൗജന്യമായി ലഭിക്കും. tailings എന്ന് വിളിക്കുന്ന വലിയ അടുക്കായാണ് അത് ലഭിക്കുന്നത്. ദശലക്ഷക്കണക്കിന് ടണ്‍ വരുന്ന ഇത് വികിരണ ശേഷിയുള്ള റാഡോണ്‍ (radon) വാതകം അന്തരീക്ഷ വായുവില്‍ പുറന്തള്ളിക്കോണ്ടിരിക്കും. ലഡ്ഡിനേക്കാള്‍ 1.7 മടങ്ങ് സാന്ദ്രത കൂടുതലാണ് ഇതിന്. അതുകൊണ്ട് നിങ്ങള്‍ കട്ടിയുള്ള ഒരു ടാങ്ക് വേധ ഷെല്‍ (anti-tank shell) നിര്‍മ്മിച്ച് ഉപയോഗിച്ചാല്‍ എതിരാളിയുടെ ടാങ്ക് വെണ്ണക്കട്ടിയില്‍ ചൂടായ കത്തി വെക്കുന്നതു പോലെ ഉരുകി മാറും. കാരണം ജഡത്വം (momentum) എന്നാല്‍ mass ഗുണം വേഗം ആണ്. ഉയര്‍ന്ന സാന്ദ്രതകാരണം ഉയര്‍ന്ന ജഡത്വവും കിട്ടും. എന്നാല്‍ യുറേനിയം pyrophoric ആണ്. ശത്രുവിന്റെ ടാങ്കില്‍ അത് മുട്ടുമ്പോള്‍ തന്നെ പൊട്ടിത്തെറിച്ച് തീയായി മാറും. അതിന്റെ 80%വും ടാങ്കിന്റെ കവചത്തിലുടെ ആഴ്ന്നിറങ്ങുമ്പോള്‍ തന്നെ കത്തി 5 മൈക്രോണില്‍ താഴെ വലിപ്പമുള്ള ചെറു കണികകളാകും. [ഒരു മൈക്രോണ്‍ എന്നാല്‍ ഒരു മില്ലീമീറ്ററിന്റെ ആയിരത്തിലൊന്ന് ചെറുത്.] ആ പൊടി ശ്വസിക്കുന്നവരുടെ ശ്വാസകോശത്തില്‍ അടിഞ്ഞുകൂടും. യുറേനിയം ക്യാന്‍സര്‍ ദാദാവാണ്. അതുപോലെ ജനിതകമാറ്റങ്ങള്‍ക്കും കാരണമാകും.

അമേരിക്ക 1992 ല്‍ ആദ്യം ഇറാഖ് ആക്രമിച്ചപ്പോള്‍ അവര്‍ ordinance എന്ന് വിളിക്കുന്ന 360 ടണ്‍ യുറേനിയം Basra നഗരത്തിനടുത്ത് ഉപയോഗിച്ചിരുന്നു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ സുഹൃത്തുക്കളും, pediatricians ഉം അവിടുത്തെ കുട്ടികളില്‍ ക്യാന്‍സര്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. 700% അധികമായിരുന്നു റിപ്പോര്‍ട്ട് ചെയ്ത ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍.

യുറേനിയം heavy metal ആണ്. വൃക്കകളിലൂടെയും ബീജത്തിലൂടെയും അത് പുറത്തുവരും. Basra യില്‍ ജനിച്ച കുട്ടികളില്‍ 700% ആധികം വൈകല്യങ്ങള്‍ കാണപ്പെട്ടു. അവിടുത്തെ അമ്മമാര്‍ തലയില്ലാത്ത കുട്ടികളെ പ്രസവിച്ചു. anencephaly എന്നാണതിനെ വിളിക്കുന്നത്. കൈയ്യോ കാലോ ഇല്ലാത്ത കുട്ടികള്‍ ജനിച്ചു. മുഖത്ത് വലിയ വൈരൂപ്യമുള്ള കുട്ടികള്‍ ജനിച്ചു. ഒരു കണ്ണോ കണ്ണുതന്നയോ ഇല്ലാത്ത കുട്ടികള്‍ ജനിച്ചു. അത് തുടര്‍ന്ന് പൊയ്ക്കോണ്ടിരുന്നു.

യുറേനിയം-238 ന്റെ അര്‍ദ്ധായുസ് 480 കോടി വര്‍ഷങ്ങളാണ്. [അതായത് ഒരു കിലോ യുറേനിയം-238 വികിരണങ്ങള്‍ നടത്തി പകുതിയാകാന്‍ 480 കോടി വര്‍ഷങ്ങള്‍ വേണം.] ശരിക്കും അമേരിക്ക ഇറാഖ് ജനങ്ങളുടെ മേല്‍ ഒരു ആണവയുദ്ധമായിരുന്നു നടത്തിയത്. പൊട്ടിത്തെറികളൊന്നുമില്ല. പക്ഷേ ആണവമലിനീകൃതമായ ആഹാരം, വായൂ, കുടിവെള്ളം. അത്ര മാത്രം.

[എത്ര ഭീകരമായ അവസ്ഥ, എത്ര ഭീകരന്‍മാരാണ് ഈ രാക്ഷസര്‍. എല്ലാം എണ്ണക്ക് വേണ്ടി. എണ്ണ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഈ കാടത്തത്തില്‍ പങ്കുണ്ട്. എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക.]

രണ്ടാമത്തെ ഇറാഖ് യുദ്ധത്തില്‍ ഉപയോഗിച്ചത് 2000 ടണ്‍ യുറേനിയം ordinance ആണ്. Falujah, ബാഗ്ദാദ് തുടങ്ങിയ പല നഗരങ്ങളിലും. അഫ്ഗാനിസ്ഥാനില്‍ അവര്‍ അത് ഉപയോഗിച്ചു. കൊസോവോയില്‍ അവര്‍ അത് ഉപയോഗിച്ചു. വിശ്വസിക്കാന്‍ പോലും പറ്റാത്ത യുദ്ധക്കുറ്റമാണിത്. ഇതിനെ വിവരിക്കാന്‍ ഒരു വാക്കുമില്ല.

Alberta ല്‍ ഞാന്‍ പോയപ്പോള്‍ അവിടുത്തെ രാഷ്ട്രീയക്കാരോട് സംസാരിച്ചു. ഒരു കാരണവശാലും ആണവനിലയം നിര്‍മ്മിക്കരുത് എന്ന് ഞാന്‍ അവരോട് പറഞ്ഞു. ആരോഗ്യപരമായി അവ വളരെ അപകടകരമാണ്. അതിന് സമീപം ജീവിക്കുന്ന കുട്ടികളെ അത് സാരമായി ബാധിക്കും. പ്രതിവര്‍ഷം 30 ടണ്‍ എന്ന തോതിലാണ് അവ ആണവമാലിന്യങ്ങള്‍ നിര്‍മ്മിക്കുന്നത്. അത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ നിലനില്‍ക്കും. എല്ലിന് ക്യന്‍സറുണ്ടാക്കുന്നതും രക്താര്‍ബുദം ഉണ്ടാക്കുന്നതുമായ strontium-90, തലച്ചോറില്‍ മുഴ, muscle sarcomas, ovarian carcinomas തുടങ്ങിയവ ഉണ്ടാക്കുന്ന cesium-137, ശ്വാസകോശാര്‍ബുദം, കരള്‍ അര്‍ബുദം, എല്ലിലെ അര്‍ബുദം, multiple melanomas, വൃഷണത്തിലെ അര്‍ബുദം തുടങ്ങിയവ ഉണ്ടാക്കുന്ന പ്ലൂട്ടോണിയം എന്നിവ അടങ്ങിയതാണ് ഈ മാലിന്യം. പ്ലൂട്ടോണിയത്തിന്റെ അര്‍ത്ഥായുസ് 24 400 വര്‍ഷങ്ങളാണ്.

ഒരു സ്വിച്ചിടുമ്പോള്‍ വിളക്ക് കത്തിക്കാനോ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനോ വേണ്ടിയാണ് ഈ വ്യവസായം പ്രവര്‍ത്തിക്കുന്നത്. അതും എന്നത്തേക്കുമല്ല. യുറേനിയം അടുത്ത 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും. ഭാവിതലമുറ ടണ്‍കണക്കിനുള്ള മാലിന്യത്തിന് കാവന്‍ നിന്ന് അത് സംരക്ഷിച്ച് നമ്മുളുടെ ധാരാളിത്തത്തെ ശപിച്ചുകൊണ്ട് നരക ജീവിതം നയിക്കും. ഇത് ഒരു ആരോഗ്യ പ്രശ്നമാണ്. തീവൃ നിലയിലുള്ള preventive medicine.

— സ്രോതസ്സ് vueweekly

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )