സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍

By Johann Hari

നമുക്ക് കടല്‍ കൊള്ളക്കാരെക്കുറിച്ച് എന്തറിയാം? 1650 മുതല്‍ 1730 വരെയുള്ള കാലത്തെ കടല്‍ കൊള്ളയുടെ സുവര്‍ണ്ണ കാലമെന്നാണ് വിളിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രചാരവേല കടല്‍ കൊള്ളക്കാരെന്നാല്‍ ദയയില്ലാത്ത കള്ളന്‍മാരായാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ മിക്ക സാധാരണക്കാരും അത് വിശ്വസിച്ചിരുന്നില്ല. പലപ്പോഴും ജനക്കൂട്ടം കടല്‍ കൊള്ളക്കാരെ രക്ഷപെടുന്നതിന് സഹായിച്ചിട്ടുമുണ്ട്. എന്തുകൊണ്ട്? നമുക്ക് കാണാന്‍ കഴിയാത്ത എന്താണ് ആ സാധാരണ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്? Villains of All nations എന്ന പുസ്തകത്തില്‍ Marcus Rediker ആ കാരണത്തിലേക്ക് വെളിച്ചം വീശുന്നു. നിങ്ങള്‍ കിഴക്കേ ലണ്ടനിലെ ഒരു നാവികനായി തടികൊണ്ട് നിര്‍മ്മിച്ച ഒഴുകുന്ന നരകത്തിലെത്തിയെന്ന് കരുതുക. അര്‍ദ്ധ പട്ടിണിയോടെ മുഴുവന്‍ സമയവും നിങ്ങള്‍ക്ക് പണിയെടുക്കേണ്ടി വരും. ഒരു നിമിഷം വിശ്രമിച്ചാല്‍ ക്യാപ്റ്റന്റെ ചാട്ടയടി കിട്ടും. സ്ഥിരമായി അങ്ങനെ സംഭവിച്ചാല്‍ നിങ്ങളെ കപ്പല്‍ തട്ടില്‍ നിന്ന് കടലിലേക്കെറിയും. മാസങ്ങളും വര്‍ഷങ്ങളും ഇങ്ങനെ പണിയെടുത്ത് അവസാനമായിരിക്കും ശമ്പളത്തിന്റെ കാര്യത്തിലും നിങ്ങള്‍ കബിളിപ്പിക്കപ്പെട്ടെന്ന് നിങ്ങള്‍ തിരിച്ചറിയുക.

ആദ്യമായി ഈ ലോകത്തിനെതിരെ ശബ്ദമുയര്‍ത്തിയത് കടല്‍ കൊള്ളക്കാരാണ്. അവര്‍ നിഷ്‌ഠുരന്‍മാരായ ക്യാപ്റ്റന്‍മാര്‍ക്കെതിരെ കലാപം നടത്തി. കൂടാതെ കടലില്‍ വേറിട്ടൊരു തൊഴില്‍ രീതി സ്ഥാപിക്കുകയും ചെയ്തു. അവര്‍ക്ക് ഒരു കപ്പല്‍ കിട്ടിയാല്‍ കടല്‍ കൊള്ളക്കാര്‍ ആദ്യം അവരുടെ കപ്പിത്താനെ തെരഞ്ഞെടുക്കും. എല്ലാ തീരുമാനങ്ങളും ഒന്നിച്ചായിരിക്കും അവരെടുക്കുക. കിട്ടിയത് അവര്‍ പങ്കുവെക്കും. “വിഭവങ്ങള്‍ പങ്ക് വെക്കുന്നതിന്  പതിനെട്ടാം നൂറ്റാണ്ടില്‍ കണ്ട ഏറ്റവും സമത്വവാദി പദ്ധതി” ആണെന്ന് Rediker പറയുന്നു. രക്ഷപെട്ട കറുത്ത അടിമകളേയും അവര്‍കൂട്ടത്തില്‍ കൂട്ടിയിരുന്നു. അടിമകളായല്ല, പകരം തുല്യതയോടെ. കപ്പലുകള്‍ റോയല്‍ നേവിയോ കച്ചവട കപ്പലോ ചെയ്യുന്നതുപോലുള്ള മൃഗീയമായതും  അടിച്ചമര്‍ത്തുന്നതുമായ വഴികളിലൂടെ അല്ലാതെ ഓടിക്കാം എന്ന് കടല്‍ കൊള്ളക്കാര്‍ കാണിച്ചുതരുന്നു. അതുകൊണ്ടാണ് കള്ളന്‍മാരായിട്ടുകൂടി അവര്‍ പ്രസിദ്ധരായത്.

നഷ്ടപ്പെട്ട കാലത്തെ ഒരു യുവ ബ്രിട്ടീഷ് കടല്‍ കൊള്ളക്കാരനായ William Scott ന്റെ വാചകം ഇക്കാലത്തെ കടല്‍ കൊള്ളയിലും പ്രതിഫലിച്ചുകാണാം. South Carolina യിലെ Charleston ല്‍ തൂക്കിലേറുന്നതിന് മുമ്പ് അയാള്‍ പറഞ്ഞു: “ഞാന്‍ ചെയ്തതെല്ലാം എന്നെ മരിക്കാതിരിക്കാന്‍ വേണ്ടിയാണ്. കടല്‍കൊള്ളക്കാരനായി ജീവിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കുകയായിരുന്നു.” 1991 ല്‍ ആഫ്രിക്കയിലെ സോമാലിയ തകര്‍ന്നു. 90 ലക്ഷം ആളുകള്‍ പട്ടിണിക്കാരായി. സമ്പന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇത് ഒരു അവസരായി മുതലെടുത്ത് സോമാലിയയുടെ ആഹാര സ്രോതസുകള്‍ കൊള്ളയടിക്കാനും സോമാലിയന്‍ തീരകടലില്‍ ആണവ മാലിന്യങ്ങള്‍ തള്ളാനും തുടങ്ങി. [എളുപ്പമുള്ള ആണവ മാലിന്യ സംഭരണി. ഈ കള്ളന്‍മാരെ ആണവ നിലയങ്ങള്‍ പണിയാന്‍ അനുവദിക്കരുത്.]

അതേ, ആണവ മാലിന്യങ്ങള്‍. സര്‍ക്കാരില്ലായതോടുകൂടി, നിഗൂഢമായ യൂറോപ്യന്‍ കപ്പലുകള്‍ സോമാലിയന്‍ തീരത്തേക്ക് അടുത്തു തുടങ്ങി. വലിയ വീപ്പകള്‍ അവര്‍ ആ കടലില്‍ തള്ളി. തീരദേശ വാസികള്‍ രോഗികളായി. ആദ്യം വിചിത്രമായ rashes, nausea, അംഗവൈകല്യമുള്ള കുട്ടികള്‍. പിന്നീട് 2005 ലെ സുനാമിയില്‍ നൂറുകണക്കിന് ചോരുന്ന വീപ്പകള്‍ തീരത്തടിഞ്ഞു. ആളുകള്‍ കൂടുതല്‍ വികിരണ രോഗങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. 300 ല്‍ അധികം ആളുകള്‍ മരിച്ചു. സോമാലിയയിലേക്കുള്ള UN envoy, Ahmedou Ould-Abdallah പറഞ്ഞു: “ആരോ ഇവിടെ ആണവ വസ്തുക്കള്‍ നിക്ഷേപിക്കുകയാണ്. കൂടാതെ ലഡ്ഡ്, കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയ heavy metals ഉം ഉണ്ട്. നിങ്ങള്‍ പേരുപറഞ്ഞോളൂ അതിവിടെ ഉണ്ടായിരിക്കും.” മിക്കതിന്റേയും സ്രോതസ് യൂറോപ്യന്‍ ആശുപത്രികളും ഫാക്റ്ററികളുമാണ്. ചുളുവ് ചിലവില്‍ “നിക്ഷേപിക്കാന്‍” അവര്‍ അത് ഇറ്റലിയിലെ മാഫിയക്ക് കൊടുക്കുന്നു. യൂറോപ്യന്‍ സര്‍ക്കാരുകള്‍ ഇതിനെതിരെ എന്തു ചെയ്യുന്നു എന്ന് ചോദിച്ചപ്പോള്‍, Ould-Abdallah ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു: “ഒന്നും ചെയ്യുന്നില്ല. ഒരു ശുദ്ധീകരണവുമില്ല, ഒരു ധനസഹായവുമില്ല, ഒരു എതിര്‍പ്പുമില്ല.”

അതേ സമയം മറ്റ് യൂറോപ്യന്‍ കപ്പലുകള്‍ സോമാലിയന്‍ കടലിലെ വലിയെ ഒരു വിഭവം കൊള്ളയടിക്കുന്നു: മത്സ്യങ്ങള്‍. വികസിത രാജ്യങ്ങള്‍. അമിത മത്സ്യബന്ധനം കാരണം യൂറോപ്പ് അവരുടെ മത്സ്യങ്ങളെ മുഴുവന്‍ നശിപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ മറ്റുള്ള രാജ്യങ്ങളുടെ കടല് കൈയ്യേറുകയാണ്. സംരക്ഷണമില്ലാത്തതിനാല്‍ സോമാലിയന്‍ തീരക്കടലില്‍ നിന്നും പ്രതിവര്‍ഷം $30 ഡോളറിന്റെ ട്യൂണയും, ചെമ്മീനും, ഞണ്ടുകളുമാണ് യൂറോപ്യന്‍ മീന്‍പിടുത്തക്കപ്പലുകള്‍ നിയമവിരുദ്ധമായി തട്ടിക്കൊണ്ടു പോകുന്നത്. പ്രാദേശിക മീന്‍പിടുത്തക്കാര്‍ക്ക് പെട്ടെന്ന് അവരുടെ ജീവിതം ഇല്ലാതെയായി. അവര്‍ പട്ടിണിയിലാണ്. Mogadishu ക്ക് 100km തെക്കുള്ള Marka നഗരത്തിലെ മുക്കുവനായ മുഹമ്മദ് ഹുസൈന്‍ Reuters നോട് ഇങ്ങനെ പറഞ്ഞു: “പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഞങ്ങളുടെ കടലില്‍ നിന്ന് മീനുകള്‍ ഇല്ലാതെയാവും.”

ലോകം ഇപ്പോള്‍ വിളിക്കുന്ന കടല്‍ കൊള്ളക്കാര്‍ എന്നുവിളിക്കുന്ന ആളുകളുണ്ടായതിന്റെ സാഹചര്യം ഇതാണ്. ഇവര്‍ സാധാരണ മുക്കുവരാണെന്ന് എല്ലാവരും സമ്മതിക്കുന്നു. dumpers നേയും trawlers നേയും നിയന്ത്രിക്കാന്‍ അവര്‍ സ്പീഡ് ബോട്ടുകളില്‍ കടലിലിറങ്ങിയിരിക്കുകയാണ്. യഥാര്‍ത്ഥ കള്ളന്‍മാരില്‍ നിനന്ന് നികുതി പിരിക്കുന്നു. Volunteer Coastguard of Somalia എന്നാണ് അവര്‍ അവരെ വിളിക്കുന്നത്. “നിയമവിരുദ്ധമായ മീന്‍പിടുത്തം അവസാനിപ്പിക്കാനും മാലിന്യ നിക്ഷേപം തടയാനുമാണ് ഞങ്ങളിത് ചെയ്യുന്നത്. ഞങ്ങള്‍ കള്ളന്‍മാരല്ല. നിയമവിരുദ്ധമായി മീന്‍പിടിക്കുകയും മാലിന്യം നിക്ഷേപിക്കുകയും ആയുധങ്ങള്‍ കൊണ്ടു ഞങ്ങളുടെ കടലില്‍ വരുന്നവരുമാണ് ശരിക്കുള്ള കൊള്ളക്കാര്‍,” എന്ന് Sugule Ali എന്ന നേതാവ് പറയുന്നത്.

ഇത് ആളുകളെ തടവുകാരാക്കുന്നതിനെ ന്യായീകരിക്കുകയല്ല. ശരിയാണ് ഇതില്‍ ചിലര്‍ ഗുണ്ടകള്‍ തന്നെയാണ്. പ്രത്യേകിച്ച് World Food Programme ന്റെ കപ്പലുകള്‍ തടഞ്ഞുവെച്ചവര്‍. എന്നാലും “കടല്‍ കൊള്ളക്കാര്‍ക്ക്” നാട്ടുകാരുടെ ഇടയില്‍ നല്ല അംഗീകാരമാണ്. സാധാരണക്കാര്‍ക്ക് ഇവരെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ച് സോമാലിയയിലെ സ്വതന്ത്ര വാര്‍ത്താ സൈറ്റായ WardherNews ഒരു സര്‍വ്വേ നടത്തുകയുണ്ടായി. 70% ആളുകളും രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് “കടല്‍ കൊള്ളക്കാര്‍” നല്ലകാര്യമാണ് ചെയ്യുന്നതെന്നാണ് അഭിപ്രായം. അമേരിക്കന്‍ വിപ്ലവത്തിന്റെ കാലത്ത് അമേരിക്കയുടെ അധീനതയിലുള്ള കടല്‍ സംരക്ഷിക്കാന്‍ ജോര്‍ജ്ജ് വാഷിങ്ടണ്‍ കടല്‍ കൊള്ളക്കാരെ പണം കൊടുത്ത് നിര്‍ത്തിയിരുന്നു. അന്ന് അമേരിക്കക്ക് നാവിക സേനയോ തീരദേശ സംരക്ഷണ സേനയോ ഇല്ലായിരുന്നു. മിക്ക അമേരിക്കക്കാരും അത് അംഗീകരിച്ചിരുന്നു. ഇത് എന്ത് വ്യത്യസ്ഥമാണ്?

സമ്പന്ന രാജ്യങ്ങളിലെ ആണവ മാലിന്യങ്ങള്‍ സ്വന്തം സ്ഥലത്ത് തള്ളുന്നതും സ്വന്തം മത്സ്യ സമ്പത്ത് സമ്പന്ന രാജ്യങ്ങള്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതും കണ്ട് സാധാരണ സോമാലിയക്കാരന്‍ വെറുതെ ഇരിക്കണോ? സമ്പന്ന രാജ്യങ്ങള്‍ അവരുടെ തെറ്റിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. എന്നാല്‍ സാധാരണ മീന്‍പിടുത്തക്കാര്‍ ലോകത്തെ എണ്ണയുടെ 20% പോകുന്ന വഴിയില്‍ പ്രശ്നങ്ങളുണ്ടാക്കിയപ്പോള്‍ അവര്‍ ചെകുത്താന്‍മാരായി. കടല്‍ കൊള്ള ഇല്ലാതാക്കണമെങ്കില്‍ നാം അതിന്റെ അടിസ്ഥാന കാരണത്തെയാണ് ഇല്ലാതാക്കേണ്ടത്. അതായത്, സമ്പന്ന രാജ്യങ്ങളുടെ കുറ്റകൃത്യങ്ങളെ. സോമാലിയയിലെ കുറ്റവാളികളെ നേരിടുന്നതിന് മുമ്പ് ചെയ്യേണ്ടത് അതാണ്.

കടല്‍ കൊള്ളക്കെതിരെയുള്ള 2009 ലെ യുദ്ധം മറ്റൊരു കടല്‍ കൊള്ളക്കാരന്റെ കഥ പറഞ്ഞവസാപ്പിക്കട്ടേ. അയാള്‍ ജീവിച്ചിരുന്നത് 2500 കൊല്ലം മുമ്പാണ്. മഹാനായ അലക്സാണ്ടര്‍ അയാളെ പിടികൂടി. “എന്തിന്റെ അടിസ്ഥാനത്തിലാണ് നീ ഈ കടല്‍ സ്വന്തമാക്കിവെച്ചിരിക്കുന്നത്?,”അദ്ദേഹം അയാളോട് ചോദിച്ചു. ഒരു ചെറു ചിരിയോടെ അയാള്‍ മറുപടി പറഞ്ഞു. “എന്തടിസ്ഥാനത്തിലാണ് താങ്കള്‍ ഈ ലോകം മുഴുവന്‍ കൈവശം വെച്ചിരിക്കുന്നത്? ഞാന്‍ ഒരു ചെറുവള്ളം ഉപയോഗിക്കുന്നതുകൊണ്ട് എല്ലാവരും കള്ളന്‍ എന്ന് വിളിക്കുന്നു. അതേസമയം വലിയ സൈന്യത്തെ ഉപയോഗിച്ച് ലോകം കീഴടക്കുന്ന താങ്കളെ എല്ലാവരും ചക്രവര്‍ത്തി എന്നു വിളിക്കുന്നു.” അതാണ് വ്യത്യാസം.

നമ്മുടെ സാമ്രാജ്യത്വത്തിന്റെ സൈന്യം ഇപ്പോഴും ചുറ്റിക്കറങ്ങുന്നു. പക്ഷേ ആരാണ് കൊള്ളക്കാരന്‍?

— സ്രോതസ്സ് huffingtonpost


Lyrics

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

6 thoughts on “സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍

  1. നന്ദി.
    മാധ്യമക്കാര്‍ കടല്‍ക്കൊള്ളക്കാരുടെ ഭീകരത വിവരിക്കുമ്പോള്‍ അതിന് വേറൊരു വശം ഉണ്ടെന്ന് പറയാന്‍ ബോധപൂര്‍വ്വം വിട്ടുപോകുന്നു. എങ്ങനെ അധികാരികളുടേയും പണത്തിന്റേയും ചെരുപ്പുനക്കികളല്ലേ ഫോര്‍ത്ത് എസ്റ്റേറ്റ്.

  2. നിങ്ങളുടെ ലേഖനം എനിക്കിഷ്ടപ്പെട്ടു. നാം കോള്ളക്കാരെന്ന് വിളിക്കുന്നവരോ, നമ്മെ അങ്ങനെ വിളിക്കാന് പ്രേരിപ്പിക്കുന്നവരോ ആരാണ് കോള്ളക്കാര് എന്നത് പ്രസക്തമായ ചോദ്യമാണ്.

  3. ചോദിക്കാനും പറയാനും ആളില്ലാത്ത ഒരിടത്ത് സംഭാവിചില്ലെന്കിലെ അത്ഭുതമുള്ളൂ. ഇറാഖ്, അഫ്ഗാന്‍ പോലുള്ള രാജ്യങ്ങളില്‍ പടിഞ്ഞാറന്‍ സൈനിക ഇടപെടലുകള്‍ മറ്റൊരു ലോകം തീര്‍ത്തിട്ടുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )