ആസ്ട്രേലിയയുടെ base-load ഊര്‍ജ്ജത്തിന്റെ മൂന്നിലൊന്ന് സാമ്പത്തിക ലാഭത്തോടെകടലിലെ തിരമാലയില്‍ നിന്ന് ഉത്പാദിപ്പികാനാവുമെന്ന് ശുദ്ധമായ ഊര്‍ജ്ജോത്പാദകരായ Carnegie Corporation പറയുന്നു.
RPS MetOcean പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് ആസ്ട്രേലിയക്ക് 171,000 മെഗാവാട്ട് തിരമാലാ ഊര്‍ജ്ജ ശേഷിയുണ്ട്. അവരുടെ ഇപ്പോഴത്തെ മൊത്തം ഊര്‍ജ്ജത്തിന്റെ നാലിരട്ടിയാണിത്. Carnegie പറയുന്നു.
കടല്‍തട്ടില്‍ മുങ്ങിയിരിക്കുന്ന യൂണീറ്റുകള്‍ തിരമാലകളുടെ ചലനം സ്വീകരിച്ച് പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ച് കടല്‍ വെള്ളത്തെ ഉയര്‍ന്ന മര്‍ദ്ദത്തിലാക്കുന്നു. ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഈ ജലം ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അത് base-load വൈദ്യുതി പ്രദാനം ചെയ്യുന്നു. CETO സാങ്കേതിക വിദ്യ എന്നാണിതിനെ വിളിക്കുന്നത്.
10% ആസ്ത്രേലിയന്‍ തീരദേശത്തെങ്കിലും ഇത് ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനാവുമെന്നാണ് Carnegie കരുതുന്നത്. അത് തന്നെ ആസ്ത്രേലിയയുടെ ഇപ്പോഴത്തെ ഊര്‍ജ്ജോപഭോഗത്തിന്റെ 35% നല്‍കും.
– from news.smh