ഏപ്രില്‍ 25, 1986
ഉക്രെയിനിലെ ചെര്‍ണോബില്‍ ആണവ നിലയത്തിലെ നാലാം നമ്പര്‍ റിയാക്റ്ററില്‍ സുരക്ഷാ പരീക്ഷ (safety test) നടത്തണമെന്ന ഒരു ഓര്‍ഡര്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ലഭിച്ചു. റിയാക്റ്റര്‍ കോറിന്റെ തണുപ്പിക്കല്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാനായിരുന്നു ഇത്. പകല്‍ സമയം അവര്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. രാത്രി ഷിഫ്റ്റിലെ ഓപ്പറേറ്റര്‍മാര്‍ അര്‍ദ്ധരാത്രിക്കാണ് വന്നത്. അവര്‍ ഈ പരീക്ഷ നടത്താന്‍ വേണ്ടെത്ര തയ്യാറെടുപ്പും നടത്തിയല്ല വന്നത്.
ഏപ്രില്‍ 26, 1986
റിയാക്റ്റര്‍ പ്രവര്‍ത്തനം അതിന്റെ 1% ശക്തിയിലേക്ക് കുറഞ്ഞു. പരീക്ഷ നടത്താനാവശ്യമായ ശക്തി കിട്ടാന്‍ വേണ്ടി ഓപ്പറേറ്റര്‍ ആണവ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന control rods പിവലിച്ചു. ഇത് റിയാക്റ്ററിനെ അസ്ഥിരമാക്കി. കുറഞ്ഞ ശക്തിയില്‍ അത് സ്ഥിരമാകുമെന്ന ഒരു ഡിസൈന്‍ പിശക് റിയാക്റ്ററിന് ഉണ്ടായിരുന്നു. റിയാക്റ്റര്‍ അസ്ഥിരമാണെന്നറിയാത്ത ജോലിക്കാര്‍ സുരക്ഷാ പരീക്ഷ 1.23am തുടങ്ങി. ഓപ്പറേറ്റര്‍മാര്‍ റിയാക്റ്റര്‍ ടര്‍ബയിന്‍ നിര്‍ത്തി, സുരക്ഷാ സിസ്റ്റം പ്രവര്‍ത്തിച്ച് തുടങ്ങാന്‍ വേണ്ടി കാത്തുനിന്നു. ടര്‍ബയിനാണ് റിയാക്റ്ററിന്റെ തണുപ്പിക്കല്‍ സിസ്റ്റത്തിന് വേണ്ട ജല പമ്പ് പ്രവര്‍ത്തിപ്പിക്കുന്നത്. ടര്‍ബയിന്‍ നിന്നതുകൊണ്ട് ജല പ്രവാഹവും നിന്നു. കുറഞ്ഞ തണുപ്പിക്കല്‍ ജലം കാരണം റിയാക്റ്റര്‍ കൂടുതല്‍ കൂടുതല്‍ ചൂടാകാന്‍ തുടങ്ങി. കൂടുതല്‍ നീരാവി ഉണ്ടായി. അതിന്റെ മര്‍ദ്ദം വളരെ ഉയര്‍ന്നു. ഓപ്പറേറ്റര്‍മാര്‍ control rods വീണ്ടും ഇറക്കി ശക്തി കുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന് റിയാക്റ്ററിന് താങ്ങാനാവുന്ന ശക്തിയേക്കാള്‍ കൂടുതല്‍ ശക്തിയുണ്ടാക്കുന്ന ഒരു ഫലം ഉണ്ട്. മര്‍ദ്ദം കുറക്കാന്‍ കഴിയില്ല. ആണവ പ്രവര്‍ത്തനവും നിര്‍ത്താന്‍ കഴിയില്ല.
റിയാക്റ്ററിന്റെ സ്ഥിതി വഷളായി.
ചരിത്രത്തില്‍ ഏറ്റവും ഭീകരമായ ആണവ ദുരന്തം സെക്കന്റുകള്‍ക്ക് അകലെ.
1:24am ന് നടന്ന ആദ്യ സ്ഫോടനം റിയാക്റ്ററിന്റെ മൂടി തെറിപ്പിച്ചു. അതിന് 2000 ടണ്‍ ഭാരമുള്ളതാണ്. അതിലും ശക്തമായതായിരുന്നു രണ്ടാമത്തെ സ്ഫോടനം. കത്തുന്ന അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തില്‍ വളരെ ഉയരത്തില്‍ തെറിച്ചു. റിയാക്റ്ററിന്റെ മേല്‍ക്കൂരക്ക് തീ പിടിച്ചു. വായുവുമായി നേരിട്ട് സമ്പര്‍ക്കത്തിലായ റിയാക്റ്റര്‍ കത്താന്‍ തുടങ്ങി.
“ഒരു പുസ്തകം പോലെ തുറന്നതായിരുന്നു മേല്‍ക്കൂര. അവിടെ അതി ശക്തമായ പ്രകാശം, ഭംഗിയുള്ള നീല തീ” അത് കണ്ട വസീലി തിഖോമിറോവ് എന്ന പട്ടാളക്കാരന്‍ പറയുന്നു. ആ ഭംഗിയുള്ള നീല തീ ആണവ വികിരണങ്ങളെ യൂറോപ്പിലാകെ വ്യാപിപ്പിച്ചു. 50 ടണ്‍ ആണവ ഇന്ധനം അന്തരീക്ഷത്തിലേക്ക് പൊട്ടിത്തെറിച്ചു. 10 ഹിരോഷിമക്ക് തുല്ല്യമായ ശക്തി. ആണവ വികിരണമുള്ള മേഘങ്ങള്‍ 30 രാജ്യങ്ങളിലേക്ക് വ്യാപിച്ചു.
രണ്ട്പേര്‍ പൊട്ടിത്തെറിയില്‍ മരിച്ചു. 37 പേര്‍ ആണവ വികിരണ അസുഖം മൂലം മരിച്ചു. ചെര്‍ണോബിലിന് സമീപത്തുള്ള 2000 ഗ്രാമവാസികള്‍ക്ക് വികിരണമേറ്റു. 330,000 ല്‍ കൂടുതല്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചു. സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ചെര്‍ണോബില്‍ ദുരന്ത ഫലമായി 270,000 ക്യാന്‍സര്‍ രോഗികളും 93,000 തീവൃ ക്യാന്‍സര്‍ രോഗികളും ഉണ്ടായി. കുറഞ്ഞത് 30 ലക്ഷം കുട്ടികള്‍ക്ക് ചികിത്സ നല്‍കേണ്ടി വന്നു. രോഗികളാകുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. രക്ഷപെട്ടവരുടേയും അവരുടെ തലമുറകളുടേയും ആരോഗ്യ സ്ഥിതി വഷളാണ്: അകാല വര്‍ദ്ധ്യക്യം, രക്തത്തിടേയും ഹൃദയത്തിന്റേയും അസുഖങ്ങള്‍, ക്രോമസോം മാറ്റങ്ങള്‍, ഗര്‍ഭസ്ഥ ശിശുക്കളുടെ വൈകല്ല്യങ്ങള്‍ കൂടി.
ഏപ്രില്‍ 26, 2009
ലോക രാജ്യ നോതാക്കള്‍ ആണവ ‘നവോത്ഥാന’ത്തിന് (nuclear ‘renaissance’) തയ്യറെടുക്കുന്നു. അവരും അവരെ പാവ കളിപ്പിക്കുന്ന കോര്‍പ്പറേറ്റും ശവംതീനി മാദ്ധ്യങ്ങളും സൗകര്യപൂര്‍വ്വം ചെര്‍നോബിലിന്റെ മക്കളെ മറക്കുന്നു.
വായിക്കുക…
– When I think of Chernobyl…
– The Chernobyl Catastrophe – Consequences on Human Health
– Greenpeace video: 20 years ago: Chernobyl
– Nuclear Winter in Chernobyl
– from greenpeace
വര്‍ഷത്തിലെ ഓരോ ദിവസവും ഒരു ആണവദുരന്തത്തിന്റെ വാര്‍ഷികമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഗീന്‍ പീസ്
ഇംഗ്ലീഷിലുള്ള ഈ പോസ്റ്റ് കണ്ട ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു.
നല്ല പോസ്റ്റ്.