ഗൂഗ്ലി ഐഡി ഇല്ല.
http://kurinjionline.blogspot.com/2009/04/blog-post_21.html
മനുഷ്യന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് എവിടെനിന്ന് കിട്ടി?
അവര്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്ന്. ആഹാരത്തില്‍ അത് എങ്ങനെ എത്തി? ചെടികള്‍ പ്രകാശ സംശ്ലേഷണം നടത്തുമ്പോള്‍ അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുത്തത്. ഇത് ഒരു കാര്‍ബണ്‍ സൈക്കിള്‍ ആണ്.
അന്തരീക്ഷത്തില്‍ തുടങ്ങി വീണ്ടും അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നു.
ഇനി വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എങ്ങനെ ആണ്. കൂടുതലും കല്‍ക്കരി കത്തിച്ച്. കല്‍ക്കരി എവിടെ നിന്ന് വന്നു? ദശക്ഷക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് ഭൂമിക്കടിയിലായ ജൈവ അവശിഷ്ടങ്ങള്‍ രൂപാന്തരം സംഭവിച്ച് ഉണ്ടായി. അതുകൊണ്ടാണിത്തരം ഇന്ധങ്ങളെ ഫോസില്‍ ഇന്ധങ്ങള്‍ എന്ന് വിളിക്കുന്നത്. ജൈവ അവശിഷ്ടങ്ങള്‍ എന്നാല്‍ കാര്‍ബണ്‍. അതായത് ദശക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ജീവികള്‍ അന്നത്തെ അന്തരീക്ഷത്തില്‍ നിന്ന് സ്വീകരിച്ച കാര്‍ബണ്‍. അത് ഭീമിക്കടിയിലകപ്പെട്ടതനിനാല് അന്തരീക്ഷത്തില്‍ അത്രയും കാര്‍ബണിന്റെ കുറവ് വന്നു. ഇപ്പോള്‍ നമ്മള് അത് കത്തിക്കുന്നത് വഴി ആ കാര്‍ബണ്‍ തിരിച്ച് അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നു. ഫലമോ അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് അവ ഭൂമിക്കടിയിലായിരുന്നപ്പോഴത്തേതിനേക്കാള് കൂടുന്നു.
http://en.wikipedia.org/wiki/Geological_history_of_Earth
ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനല്ല ഇത് എഴുതിയത്. അറിയാനാഗ്രഹിക്കുവര്ക്കാണ്.