എണ്ണ രാജ്യങ്ങളെ നമ്മള്‍ സംരക്ഷിക്കണോ?

ഭൂമിയില്‍ എണ്ണ നിക്ഷേപമുള്ള സ്ഥലങ്ങള്‍ വളരെ കുറവാണ്. മദ്ധ്യ പൂര്‍വ്വേഷ്യയിലെ രാജ്യങ്ങള്‍, വെനെസുല, റഷ്യ അങ്ങനെ ചില രാജ്യങ്ങളിലാണ് പ്രധാനമായും എണ്ണ നിക്ഷേപം ഉള്ളത്. കൂടാതെ ആര്‍ക്ടിക് പ്രദേശങ്ങളിലും എണ്ണയുടെ വലിയ നിക്ഷേപം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളൊഴിച്ച് വേറെ ആര്‍ക്കും വന്‍തോതിലുള്ള എണ്ണ നിക്ഷേപമില്ല. അവര്‍ക്ക് എണ്ണ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങാനേ നിവര്‍ത്തിയുള്ളു. എണ്ണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. മറ്റ് കറന്‍സിഉപയോഗിച്ച് എണ്ണ വ്യാപാരം നടത്താന്‍ ശ്രമിച്ച ഒരു വിദ്വാന്‍ തന്റെ അടിവസ്ത്രം കഴുകുന്ന പടം ടൈം മാസിക കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. (മര്യാദയില്ലാത്ത മാദ്ധ്യമ ശവംതീനികള്‍) ഇപ്പോള്‍ ആരും അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയാറില്ല. ഇടതുപക്ഷ പാര്‍ട്ടികളുടെ ഭീമന്‍ പരസ്യ പലകയില്‍ ചിലപ്പോള്‍ അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. താടിയുള്ള ഫോട്ടോ കിട്ടിയതിനാലാവാം. വേറൊരു മഹാന്‍ അണുവായുധ കുരുക്കില്‍ പെട്ട് വിഷമിക്കുകയാണ്.

ഇതൊക്കെ ഇവിടെ ഒരുപാട് ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഏണ്ണകൊണ്ട് ലാഭമുണ്ടാക്കുന്നത് സമ്പന്ന രാജ്യങ്ങളാണ്. സിനിമ കാണുന്നവര്‍ക്കായി ഈ പ്രശ്നങ്ങള്‍ ഫിക്ഷണലായി സിറിയാന (Syriana) എന്ന സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.

സമ്പന്ന രാജ്യങ്ങളിലെ വമ്പന്‍ കോര്‍പ്പറേറ്റുകളാണ് എണ്ണയുടെ ലാഭം ഏറ്റവും കൂടുതല്‍ കൈക്കലാക്കുന്നത്. ഏറ്റവും ദരിദ്ര രാജ്യത്തെ ഏറ്റവും ചെറിയ എണ്ണ പമ്പിനായിരിക്കും ഏറ്റവും കുറഞ്ഞ ലാഭം ഇതുവഴി ലഭിക്കുക.

അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ മെര്‍ക്കന്റെയില്‍ എക്സ്‌ചേഞ്ചും (New York Mercantile Exchange-NYMEX) ലണ്ടനിലെ ഇന്റര്‍നാഷണല്‍ പെട്രോളിയം എക്സ്‌ചേഞ്ചുമാണ്‌ (International Petroleum Exchange-IPE) ഇന്ന് എണ്ണയുടെ ആഗോള വ്യാപാരം നടത്തുന്ന രണ്ടേ രണ്ട്‌ സ്ഥാപനങ്ങള്‍. രണ്ടിന്റെയും ഉടമസ്ഥര്‍ അമേരിക്കക്കാരാണ്‌. രാജീവ് ചേലനാട്ന്റെ ബ്ലോഗില്‍ ഇത് വിശദമായി പറയുന്നുണ്ട്.

നമുക്ക് ആവശ്യമായ എണ്ണ നമ്മുടെ രാജ്യത്ത് ഇല്ലാത്തതിനാല്‍ നമുക്ക് അത് വിദേശത്തുനിന്ന് വാങ്ങേണ്ടി വരുന്നു. ഇറാനും വെനെസുലക്കും world order മാറ്റി മറിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് എണ്ണ വാങ്ങാന്‍ രൂപയോ തതുല്ല്യമായ കയറ്റുമതിയോ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും. (അമേരിക്കയോ ഇവിടുത്തെ അമേരിക്കന്‍ പാവ ഗവണ്‍മന്റുകളും അത് എത്രകണ്ട് അനുവദിക്കണമെന്ന് കണ്ടറിയണം). എങ്ങനെ ആയാലും എണ്ണ നമുക്ക് ഒരു ബാദ്ധ്യത തന്നെ ആണ്. നമ്മള്‍ സ്വയം പര്യാപ്തമായ നമുക്ക് തന്നെ നല്ലത്. എന്തിന് നാം ഒരു വിദേശ രാജ്യവുമായി അനാവശ്യമായ ഒരു ബന്ധം ഉണ്ടാക്കുന്നു. (ബീജേപ്പീ/ആര്‍എസ്സ്എസ്സ്കാര്‍ ഇത് അംഗീകരിക്കുന്നു എന്നകാരണത്താല്‍ ഈ സ്വയം പര്യാപ്തതതയെ എതിര്‍ക്കേണ്ട കാര്യമില്ല. മറ്റുള്ളവരാകരുത് നമ്മുടെ അഭിപ്രായം നിര്‍മ്മിക്കുന്നത്.)

നമ്മുടെ ഊര്‍ജ്ജ ആവശ്യത്തിന് വേണ്ടി എന്തിന് നാം എണ്ണ രാജ്യങ്ങള്‍ക്ക് അടിമയായി കഴിയുന്നു? അതിന് പകരം മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിക്കൂടാ. എണ്ണ കത്തിച്ചേ നാം യാത്രചെയ്യൂ എന്ന് വാശിപിടിക്കുന്നത് എന്തിനാണ്? അതും 15% ദക്ഷതയോടെ. നമ്മുടെ ഉത്തരവാദിത്തമല്ല എണ്ണരാജ്യങ്ങളെ സംരക്ഷിക്കുകയെന്നത്. അവര്‍ അത് സ്വയം ചെയ്തോളും. നമ്മുടെ കടമയ്യെന്നത് നമ്മുടെ പണം പുറത്തുപോകാതെ നമ്മുടെ രാജ്യത്ത് തന്നെ സംരക്ഷിക്കാന്‍ ശ്രമിക്കുക എന്നതാണ്. അങ്ങനെ ചെയ്താല്‍ കഴിഞ്ഞാല്‍ അതിന്റെ ഗുണം നമ്മുടെ സമ്പദ്ഘടനക്കായിരിക്കും. വിദേശിയെ ആശ്രയിച്ചാവരുത് നമ്മുടെ വികസനം. നാം അവര്‍ക്ക് പണം നല്‍കിയാല്‍ അതിന്റെ ഗുണം അവര്‍ക്കും. കഴിവതും വിദേശ രാജ്യങ്ങളിലേക്കുള്ള സാമ്പത്തിക ചോര്‍ച്ച ഒഴുവാക്കുക. പ്രാദേശികമായ ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുക. സുസ്ഥിരമായ ഗ്രാമ സ്വരാജ് ആകട്ടെ നമ്മുടെ ലക്ഷ്യം.

ഈ എണ്ണ എത്രകാലം ഉണ്ടാകും? അനന്തമായി അത് ലഭിക്കില്ല. പ്രകൃതി എണ്ണ ഉണ്ടാക്കിയ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ പ്രവര്‍ത്തന ഫലമായിട്ടാണ്. നാം മനുഷ്യര്‍ വെറും 200 വര്‍ഷം കൊണ്ട് അത് കത്തിച്ച് കളഞ്ഞു.
ചിലപ്പോള്‍ ഭാവി തലമുറ നമ്മേ ശപിക്കുന്ന ഒന്നായിരിക്കും ഇത്.

എണ്ണയില്‍ നിന്നുള്ള കൊള്ള ലാഭത്തിന്റെ പങ്ക് പറ്റുന്നവരാണ് ഇന്ന് ലോകം മുഴുവന്‍ ഭരിക്കുന്നത്. മാദ്ധ്യമങ്ങളും എണ്ണ ഭീമന്‍ (Big Oil) മാരുടെയും വാഹന ഭീമന്‍ (Big Auto) മാരുടേയും ചെരുപ്പ് നക്കികളാണ്. കാരണം അവര്‍ക്കും കിട്ടുന്നുണ്ട് ആ എച്ചില്‍. എണ്ണയുടെ ഉപയോഗം കൂട്ടുക എന്ന propaganda ആണ് അവരുടെ ജോലി. മദ്ധ്യ പൂര്‍വ്വേഷ്യയില്‍ നടന്ന യുദ്ധങ്ങള്‍ക്കെല്ലാം കാരണം എണ്ണയാണ്. യഥാര്‍ത്ഥത്തില്‍ എണ്ണയെന്നത് അവിടുത്തെ കുഞ്ഞുങ്ങളുടേയും അമ്മമാരുടേയും സാധാരണ ജനങ്ങളുടേയും ചോരയാണ്. ലോകത്തൊരിടത്തും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അധികാരത്തിനേയും പണത്തിന്റേയും കാര്യത്തില്‍ ഒരു പങ്കുമില്ല. എന്നാല്‍ അതിന് വേണ്ടിയുള്ള മനുഷ്യ കുരുതിയും യുദ്ധക്കെടുതികളും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് അവരാണ്. ദയവുചെയ്ത് ആ ചോര വാങ്ങി കുടിക്കരുത്. മനുഷ്യന്റെ പണക്കൊതിയില്‍ രക്തസക്ഷികളായ സാധാരണ മനുഷ്യ ജന്മങ്ങളെ ഓര്‍ക്കുക.

എണ്ണയുടെ ഉപയോഗം കുറക്കുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )