പവനോര്‍ജ്ജ വാര്‍ഷിക റിപ്പോര്‍ട്ട്

American Wind Energy Association (AWEA) പവനോര്‍ജ്ജ ഉത്പാദന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു [2008].
ടെസ്സാസ് സംസ്ഥാനമാണ് പനോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഏറ്റവും മുമ്പില്‍. മിനസോട്ട (Minnesota), ഏയോവ (Iowa) സംസ്ഥാനങ്ങള്‍ മൊത്തം വൈദ്യുതിയുടെ 7% കാറ്റില്‍ നിന്ന് ഉത്പാദിപ്പിച്ചു. ഏറ്റവും കൂടുതല്‍ പവനോര്‍ജ്ജ വളര്‍ച്ച കണ്ടത് ഇന്‍ഡ്യാന സംസ്ഥാനത്താണ്.

പവനോര്‍ജ്ജ വൈദ്യുത കമ്പനികളുടെ കാര്യത്തില്‍ NextEra Energy Resources (പഴയ FPL Energy) ആണ് ഏറ്റവും മുമ്പില്‍. കാറ്റാടി നര്‍മ്മാതാക്കളില്‍ GE Energy ആണ് നേതാവ്. നിക്ഷേപകര്‍ സ്വന്തമാക്കിയ പവനോര്‍ജ്ജ വൈദ്യുതി വിതരണ കമ്പനികളില്‍ Xcel Energy ആണ് ഇപ്പോഴും മുമ്പില്‍.

2008 ല്‍ മാത്രം 55 കാറ്റാടി പാടങ്ങളാണ് സ്ഥാപിക്കപ്പെട്ടത്.

AWEA റിപ്പോര്‍ട്ടിന്റെ പ്രധാന ഭാഗം:

  • 2,791 MW സ്ഥാപിത ശേഷിയോടെ അയോവ കാലിഫോര്‍ണിയയെ (2,517 MW) കവച്ച് വെച്ച് കാറ്റാടി വൈദ്യുതിയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • പവനോര്‍ജ്ജ വൈദ്യുതിയുടെ ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍:
    • ടെക്സാസ്, with 7,118 MW
    • അയോവ, with 2,791 MW
    • കാലിഴോര്‍ണിയ, with 2,517 MW
    • മിനസോട്ട , with 1,754 MW
    • വാഷിങ്ടണ്‍, with 1,447 MW
  • 85,000 ജോലിക്കാര്‍ പവനോര്‍ജ്ജ രംഗത്ത് ജോലിചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ [2007] 50,000 ല്‍ നിന്ന് 70% വളര്‍ച്ചയാണിത്. കാറ്റാടി ഘടകങ്ങള്‍ നിര്‍മ്മിക്കുക, കാറ്റാടി നിര്‍മ്മിക്കുകയും സ്ഥാപിക്കുകയും ചെയ്യുക, കാറ്റാടികള്‍ പ്രവര്‍ത്തിപ്പിക്കുക, നിയമ, മാര്‍ക്കറ്റിങ്ങ് സേവനം ചെയ്യുക തുടങ്ങിയവയൊക്കെയാണ് ഈ രംഗത്തെ പ്രധാന തൊഴിലുകള്‍.
  • ഏറ്റവും വലിയ കമ്പനിയായ NextEra Energy Resources ന് 6,290 MW പവനോര്‍ജ്ജ ശേഷിയുണ്ട്. അമേരിക്കയിലെ മൊത്തം പവനോര്‍ജ്ജ വൈദ്യുതിയുടെ 25% ആണിത്. അടുത്ത 25% ഉത്പാദിപ്പിക്കുന്നത് Iberdrola Renewables, MidAmerican Energy (including PacifiCorp), Horizon-Energia de Portugal എന്നീ മൂന്നു കമ്പനികള്‍ കൂടിയാണ്.
  • മൊത്തം കാറ്റാടിപാടങ്ങളും കൂടി 25,300 MW വൈദ്യുതി 2008 ല്‍ ഉത്പാദിപ്പിച്ചു. അത് 7300 കോടി യൂണിറ്റ് വൈദ്യുതിയാണ്. 70 ലക്ഷം ശരാശരി അമേരിക്കന്‍ വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കി.

– from awea

നല്ല സംരംഭം. ഇന്‍ഡ്യക്കും കേരളത്തിനുമൊക്കെ മാതൃകയാണിത്. ചിലവേറിയ, മലിനീകരണമുണ്ടാക്കുന്ന, ആണവ ഭീഷണിയുണ്ടാക്കുന്ന പഴഞ്ചന്‍ ആണവനിലയങ്ങള്‍ക്ക് പകരം കാറ്റാടി സ്ഥാപിക്കൂ. അമേരിക്കയുടെ ചവറ് വാങ്ങാതിരിക്കൂ. നമ്മുടെ നികുതിദായകരുടെ പണം മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കൂ.
കേരളം, ഇപ്പോള്‍ അവശേഷിക്കുന്ന കാടുകളെങ്കിലും സംരക്ഷിക്കാന്‍ അണക്കെട്ടുകള്‍ ഉപേക്ഷിക്കൂ. കാലാവസ്ഥാമാറ്റം മഴയുടെ ലഭ്യത മാറ്റും. മഴവെള്ളത്തെ ആശ്രയിക്കുന്ന വൈദ്യുതോത്പാദനം മണ്ടത്തരമാണ്.

ഒരു അഭിപ്രായം ഇടൂ