ചതുപ്പ് നിലങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ചക്ര ഫീഡ്ബാക്ക്

ആഗോളതാപനം 4°C ആയാല്‍ താഴ്ന്ന ചതുപ്പ് മണ്ണിലെ ജൈവ കാര്‍ബണിന്റെ 40% ആഴത്തിലുള്ള ചതുപ്പിന്റെ 86% വും അന്തരക്ഷീത്തിലെത്തും. ഇത് വടക്കന്‍ peatlands ന്റെ കാര്യമാണ്. കാര്‍ബണ്‍ ചക്ര ഫീഡ്ബാക്കിന്റെ ശക്തി കൂട്ടുന്ന ഇത് മൂന്നു കാരണങ്ങളാല്‍ അപകടകരമാണ്:

  • വടക്കന്‍ peatlands സംഭരിച്ചിരിക്കുന്നത് ഏകദേശം 32,000 (+/- 14000) കോടി മെട്രിക് ടണ്‍ കാര്‍ബണാണ്. അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ പകുതിവരും ഇത്.
  • Peatlands കാര്‍ബണ്‍ പുറത്തുവിടുന്നത് മീഥേന്‍ ആയാണ്. അത് കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 20 മടങ്ങ് ശക്തി കൂടിയ ഹരിത ഗൃഹവാതകമാണ്.
  • നമ്മുടെ കാര്‍ബണ്‍ ഉദ്‌വമനം വന്‍തോതില്‍ കുറച്ചില്ലെങ്കില്‍ ഈ നൂറ്റാല്‍ തന്നെ 4°C ചൂടാകല്‍ സംഭവിക്കും.

ലോകത്തെ മിക്ക ചതുപ്പുപ്രദേശങ്ങളും peat (ഇളം കല്‍ക്കരി) പ്രദേശങ്ങളാണ്. bogs, moors, mires, swamp കാടുകള്‍ എന്നൊക്കെ ഇതിനെ വിളിക്കുന്നു. “ശരിയായ പരിതസ്ഥിതിയില്‍ കല്‍ക്കരിയുണ്ടാകുന്നതിന്റെ ആദ്യ ഘട്ടമാണ് peat” എന്ന് വിക്കിപീഡിയ പറയുന്നു. peatlands ലെ കാര്‍ബണിനേക്കുറിച്ചുള്ള Reuters ലേഖനത്തില്‍ നിന്ന്:

തണുത്ത സ്ഥലത്ത് അപൂര്‍ണ്ണമായി ജീര്‍ണ്ണിച്ച ജൈവ വസ്തുക്കളുടെ കൂടിച്ചേരലാണ് Peat. അത് ഭൂമിയുടെ മൊത്തം കരയുടെ 2% വരും. Peatlands വന്‍തോതില്‍ കാര്‍ബണ്‍ സംഭരിച്ച് വെച്ചിരിക്കുന്നു. തണുത്ത കാലാവസ്ഥയില്‍ ഇത് വിഘടിക്കില്ല.

കാര്‍ബണ്‍ ചക്ര ഫീഡ്ബാക്ക് തുടങ്ങുന്നത് മനുഷ്യന്‍ കാരണമായ ആഗോളതാപനം peatlands കളെ ചൂടാക്കുന്നതോടുകൂടിയാണ്:

“അത് മണ്ണില്‍ നിന്നുള്ള കാര്‍ബണ്‍ നഷ്ടപ്പെടുന്നതിന് കാരണാകുന്നു. അതായത് അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കൂടുന്നു. അത് ആഗോളതാപനം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് നമുക്ക് ഉടന്‍ എന്തെങ്കിലും ചെയ്യണം,” Japan Agency for Marine-Earth Science and Technology ലെ Takeshi Ise പറയുന്നു.

tundra കളും permafrost ഉം ഉരുകുമ്പോളുണ്ടാകുന്ന കാര്‍ബണ്‍ ചക്ര ഫീഡ്ബാക്ക് പോലെ തന്നെയാണ് ഇത്.

ചൂടാകല്‍ നാം 4°C ല്‍ താഴെ നിര്‍ത്തിയില്ലെങ്കില്‍ വന്‍ തോതില്‍ മീഥേനും കാര്‍ബണ്‍ ഡൈ ഓക്സൈഡും permafrost ല്‍ നിന്നും peatlands നിന്നും പുറത്തുവരും. അത് മനുഷ്യന്റെ കാര്‍ബണ്‍ ഉദ്‌വമനത്തേക്കാള്‍ വളരെ അധികമായിരിക്കും. പിന്നീട് നാം നമ്മുടെ കാര്‍ബണ്‍ ഉദ്‌വമനം കുറച്ചതുകൊണ്ടൊന്നും ഒരു കാര്യവുമില്ല.

ചരിത്രപരമായി വടക്കന്‍ peatlands ഒരു കാര്‍ബണ്‍ സംഭരണിയായാണ് പ്രവര്‍ത്തിച്ചിരുന്നത്. വന്‍ തോതില്‍ ഇത് മണ്ണിലെ ജൈവ കാര്‍ബണെ sequestering ചെയ്യുന്നു. തണുത്ത കാലാവസ്ഥയില്‍ വെള്ളക്കെട്ടുള്ള മണ്ണില്‍ decomposition ന്റെ തോത് കുറഞ്ഞിരിക്കുന്നതിനാലാണിത്. മണ്ണ്-ജൈവ-കാര്‍ബണ്‍ പ്രതിക്രിയയില്‍ water table പ്രധാന ഘടകമാണ്. peat ന് ജലം സംഭരിച്ച് വെക്കാനുള്ള ഉയര്‍ന്ന ശേഷിയും കുറഞ്ഞ hydraulic conductivity യുമാണുള്ളത്. മണ്ണിലെ ജൈവ കാര്‍ബണിന്റെ കൂടിച്ചേരല്‍ water table നെ ഉയര്‍ത്തുന്നു. അത് positive feedback loop ല്‍ മണ്ണിലെ ജൈവ കാര്‍ബണിന്റെ decomposition തോത് കുറക്കും. hydrology യുടേയും biogeochemistry യുടേയും പരസ്പര പ്രതിപ്രവര്‍ത്തനം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇത് process അടിസ്ഥാനത്തിലുള്ള സിമുലേഷനുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. physical–biogeochemical മണ്ണ് മാതൃകയും peat depths ഉം ഉള്‍ക്കൊള്ളിച്ച സിമുലേഷനുകളില്‍ മണ്ണിലെ ജൈവ കാര്‍ബണിനെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വടക്കന്‍ Manitoba, ക്യാനഡ, തുടങ്ങിയ പ്രദേശങ്ങളിലെ deep peatlands ആണ് പഠന വിഷയമാക്കിയിട്ടുള്ളത്.

പഠനത്തില്‍ നിന്ന് water table ഉം peat depth ഉം താപനിലയുമായി ബന്ധപ്പെട്ട peat ന്റെ വിഘടനത്തെ വര്‍ദ്ധിപ്പിക്കുന്നു എന്ന് കണ്ടെത്തി. ദീര്‍ഘകാലത്തെ simulation ല്‍ 4°C താപനിലാവര്‍ദ്ധനവ് shallow peat ല്‍ നിന്ന് 40% മണ്ണിലെ ജൈവ കാര്‍ബണിനെയും deep peat ല്‍ നിന്ന് 86% ജൈവ കാര്‍ബണിനെയും വിഘടിപ്പിക്കുന്നു എന്ന് കാണിക്കുന്നു. അതായത് peatlands വളരെ വേഗം താപനിലയുമായി പ്രതികരിച്ച് മണ്ണിലെ ജൈവ കാര്‍ബണിനെ പുറത്തുവിടും.

വടക്കന്‍ peatlands ന്റെ ഇരട്ടിയില്‍ അധികം കാര്‍ബണാണ് ഭൂമിയിലെ മറ്റ് സ്ഥലത്തെ മുഴുവന്‍ peatlands ഉം കൂടി ശേഖരിച്ച് വെച്ചിരിക്കുന്നത്. മനുഷ്യന്‍ കാരണമായ ആഗോളതാപനം ഈ വന്‍ സംഭരണിയെ തുറന്ന് കാര്‍ബണിന്റെ വലിയ ഒഴുക്ക് അന്തരീക്ഷത്തിലേക്ക് ഉണ്ടാക്കും. അത് മനുഷ്യ വംശത്തെ തന്നെ ഉന്‍മൂലനം ചെയ്യും.

– from climateprogress

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )