ജലാന്തര്‍ഭാഗത്ത് വാണിജ്യ സൈനിക കപ്പലുകള്‍ ഉണ്ടാക്കുന്ന cacophony ശക്തികൂടിവരുന്നു. ഇത് തിമിംഗലങ്ങളെ കൊല്ലുന്നു എന്നാണ് World Conservation Congress ലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
yacht മോട്ടറിന്റെ hum മുതല്‍ sonar blasts വരെയാണ് കടലിലെ ശബ്ദം. ഇവ തിമിംഗലങ്ങളുടെ ചെവിക്കല്ല് തകര്‍ക്കും. അമേരിക്കന്‍ സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച ഒരു കേസ് നടക്കുന്നുണ്ട്. “കപ്പലുകള്‍ ഉണ്ടാക്കുന്ന ഈ ശബ്ദങ്ങളെ acoustic smog എന്നാണ് ഞാന്‍ വിളിക്കുന്നത്, Barcelona ലെ Laboratory of Applied Bio-Acoustics യുടെ ഡയറക്റ്റര്‍ Michel Andre പറയുന്നു.
മിക്ക കപ്പല്‍ പാതകളും തീരത്തോട് അടുത്താണ്. അവിടെ തിമിംഗലങ്ങള്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ജീവിച്ചുപോന്നതാണ്. acoustic smog കാരണം തിമിംഗലങ്ങള്‍ക്ക് crescendo of beachings, കൂട്ടിയിടി, strandings, disoriention ഒക്കെ സംഭവിക്കുന്നു.
Canary Islands ന് സമീപമുള്ള കടലിലെ 300 sperm whales നെ ആണ് പഠന വിധേയമാക്കിയത്. Sperm whales സാധാരണ ദേശാടനക്കാരാണ്. എന്നാല്‍ അവ ആഹാരമാക്കിയിട്ടുള്ള squid ഇവിടെ ധാരാളം ഉള്ളതുകൊണ്ട് അവ ഇവിടെ താവളമാക്കിയിരിക്കുകയാണ്. Andre പറഞ്ഞു.
കടല്‍ ഗതാഗതം വളരെയേറെ ഇവയെ ബാധിക്കുന്നുണ്ട്. പഠനം തുടങ്ങിയ കാലം മുതല്‍ 6 മുതല്‍ 10 തിമിംഗലങ്ങള്‍ പ്രതിവര്‍ഷം കപ്പലുകളുമായി കൂട്ടിയിടിച്ച് ചത്തു പോകുന്നുണ്ട്. തിമിംഗല എണ്ണത്തില്‍ വലിയ കുറവാണ് ഇതുമൂലം ഉണ്ടാകുന്നത്. “ഒരോ തിമിംഗലവും പ്രതിദിനം ഒരു ടണ്‍ squidകളെയൈണ് തിന്നുന്നത്. squid തിന്നപ്പെടാതിരുന്നാല് അത് ഭക്ഷ്യ ശൃംഖലയെ സാരമായി ബാധിക്കും,” അദ്ദേഹം പറഞ്ഞു.
ചില ശബ്ദമലിനീകരണം വളരെ ശക്തമാണ്. അതുമൂലം തിമിംഗലം അപ്പോള്‍ തന്നെ ചത്തുപോകാറുണ്ട്. International Union for the Conservation of Nature (IUCN) ന്റെ Carl Gustav Landin പറഞ്ഞു.
സൈന്യവും എണ്ണ വ്യവസായവും ഉപയോഗിക്കുന്ന സോണാറിന് 230 ഡെസിബലില്‍ കൂടുതല്‍ ശക്തിയുണ്ട്. ഒന്നു രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഇത് വളരെ മാരകമാണ്. 85 ഡെസിബല്‍ ശബ്ദം മനുഷ്യന്റെ കേള്‍വി ശക്തി സ്ഥിരമായി നശിപ്പിക്കും.
സമുദ്ര താപനില വര്ദ്ധിക്കുന്നതിനാലുണ്ടാകുന്ന സമുദ്രത്തിന്റെ അമ്ലവത്കരണം ശബ്ദത്തിന്റെ ആഗിരണം 40% കുറക്കും. അതുകാണ്ട് ശബ്ദം കൂടുതല്‍ ദൂരം സഞ്ചരിക്കും.
More info at www.sonsdemar.eu
– from AFP
പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുക. പ്രാദേശിക ആഹാരം കഴിക്കുക. കപ്പല്‍ യാത്ര കുറക്കാന്‍ അത് സഹായിക്കും.