Waxman-Markey കാലാവസ്ഥാ നിയമത്തിന് വേണ്ടി അല്‍ ഗോറുമായി പഴയ Sen. Warner നടത്തിയ testimony താങ്കള്‍ കണ്ടിട്ടുണ്ടെങ്കില്‍ (വിശദ വിവരങ്ങള്‍ CSPAN വീഡിയോയില്‍ ), പണമുണ്ടാക്കാനാണ് അല്‍ഗോര്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കാലാവസ്ഥാ മാറ്റ വിപത്തിന്റെ ബോധവത്കരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചതെന്ന് എന്ന് വരുത്തി തീര്‍ക്കാനുള്ള Rep. Marsha Blackburn (R-TN) ന്റെ വിഫല ശ്രമം കാണാം. FoxNews ഈ വീഡിയോ വെട്ടിമുറിച്ച് അല്‍ഗോറിനെ കരിവാരി തേക്കാനുള്ള അവസരമാക്കി.
അല്‍ ഗോറിന്റെ ഏപ്രില്‍ 24 congressional testimony എഡിറ്റ് ചെയ്ത് അദ്ദേഹം നേടിയ പണം മുഴുവല്‍ non-profit സംഘടനകള്‍ക്ക് ദാനം ചെയ്തുവെന്ന കാര്യം ബോധപൂര്‍വ്വം ഒഴുവാക്കി. ഈ എഡിറ്റ് ചെയ്ത വീഡിയോ മേയ് ഒന്നാം തീയതിയിലെ The O’Reilly Factor, പരിപാടിയില്‍ ഹോസ്റ്റ ആയ Laura Ingraham പ്രക്ഷേപണം ചെയ്തു.
ആ പരിപാടിയില്‍ Ingraham പറയുന്നു: “പരിസ്ഥിതി സ്നേഹിയാകുന്നത് ഒരു നല്ല ലാഭമുള്ള ബിസിനസ്സാണെന്നാണ് തോന്നുന്നത്. സംശയമുണ്ടെങ്കില്‍ അല്‍ ഗോറിനോട് ചോദിക്കൂ. Mr. Global Warming 2001 ല്‍ വൈറ്റ് ഹൗസ് പടി ഇറഞ്ഞിയപ്പോള്‍ $20 ലക്ഷം ഡോളര്‍ ആസ്ഥിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 8 വര്‍ഷത്തെ ലോകത്തെ രക്ഷിക്കാനുള്ള വിശ്രമമില്ലാത്ത ശ്രമം കൊണ്ട് അയാള്‍ നേടിയത് $10 കോടി ഡോളറാണ്. കഴിഞ്ഞയാഴ്ച്ചയിലെ Capitol Hill hearing ല്‍ ആണ് ഈ വിവരം പുറത്തായത്.” അതിന് ശേഷം Ingraham എഡിറ്റ് ചെയ്ത testimony പ്രക്ഷേപണം ചെയ്തു:
REP. MARSHA BLACKBURN (R-TN): നമ്മള്‍ ഇന്ന് ചര്‍ച്ച ചെയ്യുന്ന വിഷയം, അത് താങ്കള്‍ക്ക് വ്യക്തിപരമായ ലാഭം ഉണ്ടാക്കിയിട്ടുണ്ടോ?
[Ingraham’s cut]
GORE: ഞാന്‍ കഴിഞ്ഞ 30 വര്‍ഷമായി പരിസ്ഥിതി പ്രവര്‍ത്തനം നടത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് എന്ന് പറയുന്നെങ്കില്‍ താങ്കള്‍ക്ക് എന്നെ അറിയില്ല.
[Ingraham’s cut]
GORE: I’ve been willing to put my money where my mouth is. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നത് ഈ രാജ്യത്ത് ഒരു തെറ്റാണോ?
BLACKBURN: ഞാന്‍ കാര്യങ്ങളുടെ വ്യക്തതക്ക് വേണ്ടി ചോദിച്ചതാണ് –
GORE: എനിക്കതില്‍ അഭിമാനം ഉണ്ട്.
BLACKBURN: — of the relationship.
GORE: എനിക്കതില്‍ അഭിമാനം ഉണ്ട്.
ഈ സംഭാഷണത്തിന്റെ മുഴുവന്‍ ഭാഗം ചുവടെ കൊടുക്കുന്നു. O’Reilly Factor ല്‍ മുറിച്ച് മാറ്റിയ അല്‍ ഗോറിന്റെ കമന്റ് ബോള്‍ഡ് ആയി കൊടുക്കുന്നു:
BLACKBURN: താങ്കള്‍ Kleiner Perkins ന്റെ partner ആണ്. അവര്‍ ശത കോടി കണക്കിന് ഡോളര്‍ 40 കമ്പനികളില്‍ നിക്ഷേപിച്ച് cap-and-trade legislation വഴി ലാഭം ഉണ്ടാക്കുന്നു. അതുപോലെ തന്നെയാണ് നമ്മള്‍ ഇന്ന് ചര്‍ച്ചചെയ്യുന്ന ഈ നിയമവും. ഇതില്‍ നിന്നൊക്കെ താങ്കള്‍ വ്യക്തിപരമായി എന്തെങ്കിലും നേടിയോ?
GORE: ഹരിത സമ്പദ് വ്യവസ്ഥയിലേക്കുള്ള (green economy) മാറ്റം നമ്മുടെ സമ്പദ് വ്യവസ്ഥക്കും നമുക്കെല്ലാവര്‍ക്കും നല്ലതാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഞാന്‍ അവിടെ നിക്ഷേപം നടത്തുന്നു. എന്നാല്‍ ഞാന്‍ നേടുന്ന ഓരോ പൈസയും ഞാന്‍ Alliance for Climate Protection എന്ന nonprofit സംഘടനക്ക് നല്‍കുകുന്നു. അവര്‍ വരാന്‍ പോകുന്ന വിപത്തുകളെക്കുറിച്ച് ബോധവത്കരണം നടത്തുന്ന സംഘടന ആണ്.
അല്ലയോ Congresswoman, കഴിഞ്ഞ 30 വര്‍ഷങ്ങളായി ഞാന്‍ ഇത് ചെയ്യുന്നത് എന്റെ അത്യാര്‍ത്തികൊണ്ടാണ് എന്ന് താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ , താങ്കള്‍ക്ക് എന്നെ അറിയില്ല എന്നേ പറയാനുള്ളു.
BLACKBURN: സര്‍, ഞാന്‍ കുറ്റപ്പെടുത്താന്‍ വേണ്ടി പറഞ്ഞതല്ല. കാര്യങ്ങളുടെ വ്യക്തത ആഗ്രഹിക്കുന്ന പലരും എന്നോട് ചോദിച്ച ചോദ്യം താങ്കളോട് ചോദിച്ചതാണ്. വ്യക്തതക്ക് വേണ്ടി.
GORE: താങ്കള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് ശരിക്കും മനസിലായി, Congresswoman. ഇവിടെയുള്ള എല്ലാവരും.
BLACKBURN: ശരി. താങ്കള്‍ ലാഭത്തിന് വേണ്ടി എല്ലാം വില്‍ക്കാന്‍ തയ്യാറാനോ? ശരിക്കും എല്ലാ ലാഭവും “ലാഭത്തിന് വേണ്ടി അല്ലാത്ത” ആ ബോധവതകരണ പരിപാടിയില്‍ –
GORE: ഞാന്‍ ഉണ്ടാക്കിയ ഓരോ നയാ പൈസയും –
BLACKBURN: ഒരോ പൈസയും –
GORE: – അവിടേക്ക് പോകുന്നു. സിനിമയില്‍ നിന്നും പുസ്തകത്തില്‍ നിന്നും പാരമ്പര്യേതര ഊര്‍ജ്ജത്തില്‍ നടത്തിയ നിക്ഷേപങ്ങളില്‍ നിന്നുമുള്ള ഓരൊ പൈസയും. I’ve been willing to put my money where my mouth is. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നത് ഈ രാജ്യത്ത് ഒരു തെറ്റായി താങ്കള്‍ കരുതുന്നുണ്ടോ?
BLACKBURN: ഞാന്‍ കാര്യങ്ങളുടെ വ്യക്തതക്ക് വേണ്ടി ചോദിച്ചതാണ് –
GORE: എനിക്കതില്‍ അഭിമാനം ഉണ്ട്.
BLACKBURN: – of the relationship.
GORE: എനിക്കതില്‍ അഭിമാനം ഉണ്ട്.
Ingraham വീഡിയോ എഡിറ്റ് ചെയ്തതു മാത്രമല്ല, ഇവിടെ നോക്കൂ അവള്‍ എന്താണ് പറയുന്നതെന്ന്:
INGRAHAM: അവള്‍ക്ക് അവളുടെ ചോദ്യത്തിന്റെ ഉത്തരം കിട്ടിയോ? നമ്മുടെ കൂടെ ഇപ്പോള്‍ [സ്റ്റുഡിയോയില്‍ ] Marc Morano ഉണ്ട്, അദ്ദേഹം executive editor …
അതേ Laura, അവള്‍ക്ക് അവളുടെ ചോദ്യത്തിന്റെ ഉത്തരം കിട്ടി — പക്ഷേ നീ അത് വെട്ടി മുറിച്ച് മാറ്റി. അതിന് ശേഷം നീ അതുപയോഗിച്ചുള്ള അപവാദ പ്രചരണം നടത്താന്‍ ശ്രമിച്ചു.
– from climateprogress
നാണം കെട്ട ശവം തീനി മാധ്യമങ്ങള്‍.