ആഗോളതാപന സംശയാലുക്കളുടെ പിശകുകള്‍

ആഗോളതാപനത്തിന് മനുഷ്യനല്ല കാരണക്കാരെന്ന് വിശ്വസിക്കാന്‍ പലകാരണങ്ങളുണ്ട് എന്നാണ് സംശയാലുക്കള്‍ പറയുന്നത്. ഉദാഹരണത്തിന് സൂര്യ വികിരണങ്ങളുടെ ഏറ്റക്കുറച്ചില്‍ താപനിലാ വ്യത്യാസമുണ്ടാക്കും. ആധുനിക കാലാവസ്ഥാ ഡാറ്റകളെ തെറ്റിക്കുന്ന നഗരത്തിലെ താപ ദ്വീപ് (heat island )പ്രഭാവം. അതുകൊണ്ട് കാലാവസ്ഥയില്‍ ചൂടു കൂടിവരുന്നത് അയഥാര്‍ത്ഥമാണ്. തണുപ്പ് കൂടിവരുന്നു എന്നാണ് മുമ്പ് ഈ വിദഗ്ദ്ധര്‍ പറഞ്ഞിരുന്നത്. ചൂട് കൂടുന്നു എന്നല്ല.

കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഈ അവകാശങ്ങളെ തള്ളിക്കളയുന്നു. 1970 കളില്‍ ശാസ്ത്രജ്ഞര്‍ കരുതിയത് ശീതയുഗം വരുമെന്നായിരുന്നു. 1940കള്‍ക്ക് ശേഷം താപനില കുറഞ്ഞുവരുന്നു എന്നാണ് ഗവേഷണ രേഖകള്‍ കാണിച്ചിരുന്നത്. aerosols, മനുഷ്യ നിര്‍മ്മിതമായ പുക, പൊടി എന്നിവ ഭൂമിയ ശീതയുഗത്തിലേക്ക് എത്തിക്കുമെന്ന് അവര്‍ കരുതി. അത് ഒരു false alarm ആയിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ആഗോള താപനമെന്ന് പറയുന്നതും false alarm ആണ് എന്നാണ് അവരുടെ വാദം.

എന്നാല്‍ ഇത് തെറ്റാണ് എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ Thomas C. Peterson പറയുന്നത്. Asheville(N.C) ലെ National Climatic Data Center പ്രവര്‍ത്തിക്കുന്ന അദ്ദേഹവും സഹപ്രവര്‍ത്തകരും ഒരു റിപ്പോര്‍ട്ട് American Meteorological Society ന്റെ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചു. പ്രധാന ശാസ്ത്ര ജേണലുകളിലെ 1965 മുതല്‍ 1979 വരെയുള്ള ലേഖനങ്ങളുടെ ഒരു സര്‍വ്വേയാണ് അവര്‍ നടത്തിയത്. അവയില്‍ വെറും ഏഴെണ്ണം മാത്രമാണ് ആഗോള ശരാശരി താപനില കുറഞ്ഞുവരുന്നു എന്ന് പറയുന്നത്. അതേസമയം 44 ലേഖനങ്ങള്‍ ആഗോള ശരാശരി താപനില കൂടിവരുന്നു എന്നും 20 എണ്ണം കാലാവസ്ഥാ പ്രവചനങ്ങളൊന്നും നടത്താത്തതും ആയിരുന്നു.

സംശയാലുക്കള്‍ ആഗോള ശൈത്യത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ അവര്‍ ശരിക്കും ആധാരമാക്കുന്നത് 1970 കളിലെ മാധ്യമ റിപ്പോര്‍ട്ടുകളാണ്. ആരും ശാസ്ത്ര ജേണലുകള്‍ ഉദ്ധരിക്കുന്നില്ല. ആഗോള താപനത്തിനെതിരെ പുകമറ സൃഷ്ടിക്കാന്‍ അവര്‍ ഇതാണ് ഉപയോഗിക്കുന്നത്. Peterson പറയുന്നു. ശൈത്യ ഗതിയെക്കുറിച്ച് പ്രധാന മാസികകളായ Time, Newsweek തുടങ്ങിയവ അക്കാലത്ത് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

എന്നാല്‍ അക്കാലത്തെ മാധ്യമ പ്രവര്‍ത്തരുടെ ഇടയില്‍ പോലും ആഗോള ശൈത്യത്തെക്കുറിച്ച് ഒരു പൊതു സമ്മതമില്ലായിരുന്നു. 1975 മെയില്‍ “major cooling may be ahead.” എന്നൊരു ലേഖനം New York Times പ്രസിദ്ധീകരിച്ചു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം അതേ പത്രത്തില്‍ അതേ ലേഖകന്‍ രണ്ട് ശാസ്ത്ര ജേണലുകളെ ആധാരമാക്കി “counter [the] view that [a] cold period is due.” എന്ന് എഴുതുകയും ചെയ്തു.

സംശയാലുക്കള്‍ ആഗോള ശൈത്യത്തെക്കുറിച്ചുള്ള ശാസ്ത്ര ജേണല്‍ ഉദ്ധരിക്കുന്നത് 1971 ല്‍ Science വന്ന Stanford University കാലാവസ്ഥാ ശാസ്ത്രജ്ഞനായ Stephen Schneider ചേര്‍ന്നെഴുതിയ ലേഖനമാണ്. അന്തരീക്ഷത്തിലെ aerosols കളുടെ അളവ് നാലിരട്ടിയായാല്‍ അത് ഹിമയുഗം പോലുള്ള ശീതകാലത്തിന് വഴിതെളിക്കുമെന്ന് അന്ന് Columbia University യിലെ വിദ്യാര്‍ത്ഥിയായിരുന്ന Schneider പറഞ്ഞു.

ആ പേപ്പര്‍ പ്രസിദ്ധപ്പെടുത്തി അധികം കാലം കഴിയുന്നതിന് മുമ്പ് തന്നെ പുതിയ വിവരങ്ങള്‍ പുറത്തു വന്നു എന്ന് Schneider പറയുന്നു. ഒന്ന്, aerosols കാരണമാകുന്നു ആഗോള ശൈത്യത്തിന്റെ ശക്തി (വലിപ്പം) വളരെ ചെറുതാണ്. ഈ ചെറു കണികകള്‍ ഭൂമിയുടെ അഞ്ചിലൊന്ന് ഭാഗത്തേയുള്ളു, അതും പ്രധാനാമായി നഗരങ്ങളെ ചുറ്റിപ്പറ്റിമാത്രം. രണ്ട്, കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ കൂടാതെ മീഥേന്‍, ഓസോണ്‍, ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ പോലെ മനുഷ്യനിര്‍മ്മിതമായ വാതകങ്ങള്‍ തുടങ്ങിയവയും ആഗോള താപനത്തിന് കാരണമാകുന്നു.

1970 കളുടെ അവസാനമായപ്പോഴേക്കും ഈ വിവരങ്ങളും, 1963 ലെ ഇന്‍ഡോനേഷ്യയിലെ അഗ്നിപര്‍വ്വത സ്ഫോടന ഫലമായുണ്ടായ aerosols ന്റെ ശീതീകരണത്തെക്കുറിച്ചുള്ള പഠനവും, കാലാവസ്ഥാ ശാസ്ത്രജ്ഞരെ ഹരിത ഗൃഹവാതകങ്ങള്‍ കാരണമായ താപന സ്വഭാവവും aerosol കാരണമായ ശീതാകരണ സ്വഭാവവും തമ്മില്‍ തുലനം ചെയ്യുന്നതിന് സഹായിച്ചു. ശാസ്ത്രം സ്വയം തെറ്റുതിരുത്തുന്ന രീതിയാണ്. ഒരു ചോദ്യം ചോദിക്കുന്നു, വിവരങ്ങള്‍(ഡാറ്റാ) ശേഖരിക്കുന്നു, വിശകലനം ചെയ്യുന്നു, അതിന് ശേഷം ഗവേഷണ ഫലത്തെ അടിസ്ഥാനമാക്കി അഭിപ്രായങ്ങളും സിദ്ധാന്തങ്ങളും വേണമെങ്കില്‍ തിരുത്തുന്നു. Schneider പറഞ്ഞു.

1970 കളിലെ ശാസ്ത്രജ്ഞരുടെ ആരംഭത്തിലുള്ള അറിവും ഇന്നുള്ള അറിവുമായി താരതമ്യം ചെയ്ത് സംശയാലുക്കള്‍ തെറ്റിധാരണയുണ്ടാക്കുന്നത് അസംബന്ധം ആണെന്ന് Schneider അഭിപ്രായപ്പെട്ടു. അക്കാലത്ത് ശാസ്ത്രജ്ഞര്‍ കാലാവസ്ഥാ ഗതിയെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും പരികല്‍പനകള്‍ തെറ്റെന്ന് തെളിയിക്കാനുള്ള തെളിവ് ശേഖരണവുമൊക്കെ മനസിലാക്കാന്‍ തുടങ്ങിയിട്ടേയുള്ളു. ഇന്ന് ആഗോള താപനത്തെ തെറ്റെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ ഇല്ലെന്നുതന്നെ പറയാം. അദ്ദേഹം തുടരുന്നു.

La Jolla, Calif ലെ Scripps Institution of Oceanography ല്‍ പ്രവര്‍ത്തിക്കുന്ന Richard Somerville പറയുന്നത് ആഗോള ശൈത്യത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ മാധ്യമളിലാണ് വന്നിരുന്നെന്നാണ്. ശാസ്ത്ര ജേണലുകളില്‍ അവയുടെ എണ്ണം തുലോം കുറവായിരുന്നു.

എന്തൊക്കെ തെളിവ് കൊടുത്താലും ഈ സംശയാലുക്കള്‍ക്ക് വീണ്ടം സംശയം തന്നെ ബാക്കി നില്‍ക്കും. Peterson ന്റെ അഭിപ്രായത്തില്‍ അവര്‍ക്ക് മറുപടികൊടുക്കുന്നത് സമയം വെറുതേ കളയലാണ്. [അതിന് കാരണമുണ്ട്. ഈ സംശയത്തിന്റെ അടിസ്ഥാനം ഫോസില്‍ ഇന്ധമാണ്. അത് ഭൂമിയില്‍ തീര്‍ന്ന് അതിന്റെ മുതലാളിമാര്‍ തൃപ്തിയാകുന്നതു വരെ ഇവര്‍ക്ക് സംശയം നിലനില്‍ക്കും. ഡോക്റ്ററുടെ പറയുന്ന മരുന്ന് കണ്ണുമടച്ച് വിഴുങ്ങുമ്പോള്‍ അവര്‍ക്ക് ഒരു സംശയവും ഇല്ല. എന്നാല്‍ അതേ ശാസ്ത്രം പറയുന്ന ഹരിതഗൃഹവാതക നിയമത്തിന്റെ താര്യം വരുമ്പോള്‍ മാത്രം സംശയം.]

1870s
ആഗോള താപനില രേഖപ്പെടുത്താനുള്ള ശ്രമം തുടങ്ങി

1938
ദീര്‍ഘകാലത്തെ ചൂടാകല്‍ ഗതിയെക്കുറിച്ചുള്ള ആദ്യ പഠനം

1960s
രണ്ട് ദശാബ്ദത്തിലധികം ഭൂമിയില്‍ ശരാശരി തണുക്കല്‍ ആദ്യമായി തിരിച്ചറിഞ്ഞു

1978
aerosols തണുപ്പിക്കലും ഹരിതഗൃഹവാതക ചൂടാകലും തമ്മിലുള്ള സമനില വ്യക്തമായി

Read the original article on Climate Change as it was posted in the 1975 edition of Science News.

— സ്രോതസ്സ് sciencenews

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

6 thoughts on “ആഗോളതാപന സംശയാലുക്കളുടെ പിശകുകള്‍

 1. അക്കാലത്ത് പുള്ളിയെയും “സംശയാലു” എന്നല്ലേ വിളിച്ചിരുന്നത് 😉

  പ്രവചിച്ചത് പോലെ താപനില കുത്തനെ ഉയരാതിരുന്നത് സൂര്യനിലെ സ്പോട്ടുകള്‍ കുറഞ്ഞതിനാലാണെന്ന് കഴിഞ്ഞ ദിവസം എവിടെയോ വായിച്ചു 🙂

  http://news.nationalgeographic.com/news/2011/06/110614-sun-hibernation-solar-cycle-sunspots-space-science/

  1. ഇത് പുതിയ വിവരമല്ല. കഴിഞ്ഞ 35 വര്‍ഷങ്ങളിലധികമായി സൂര്യനില്‍ നിന്നുള്ള വികിരണങ്ങള്‍ കുറഞ്ഞുവരുന്നു. എന്നിട്ട് പോലും ഭൂമിയിലെ താപനില കൂടുന്നു എന്നതാണ് പ്രശ്നം.

 2. 70-കളില്‍ ‘ഗ്ലോബല്‍ കൂളിങ്ങിനെക്കുറിച്ച്’ ശാസ്ത്രജ്ഞരുടെയും രാഷ്ട്രീ‍യക്കാരുടെയും ഇടയില്‍ സമവായം തീര്‍ച്ചയായും ഉണ്ടായിരുന്നു. ഇത് നോക്കുക: http://www.spiked-online.com/index.php/site/article/7817/
  എന്തായാലും ‘ആഗോളതാപനം’ (global warming) എന്നത് ‘കാലാവസ്ഥാ വ്യതിയാനം’ (climate change) ആയി രൂപം മാറിയതുതന്നെ ഭൂമി തണുക്കുകയാണോ ചൂടാകുകയാണോ എന്ന് കൃത്യമായി പറയാന്‍ കഴിയാത്തതുകൊണ്ട് ഉണ്ടായ ഒരു സമര്‍ത്ഥമായ ജാമ്യമെടുക്കലാണ്. ഇതുകൊണ്ടുള്ള പ്രയോജനങ്ങള്‍ നോക്കൂ: കാലാവസ്ഥയില്‍ എന്ത് വ്യതിയാനം വന്നാലും അത് ‘മനുഷ്യ നിര്‍മ്മിത കാലാവസ്ഥാ വ്യതിയാന’ത്തിന്റെ അക്കൌണ്ടില്‍ എഴുതാം. അതിവര്‍ഷമോ? കാരണം CO2. അതിശൈത്യം? സംശയമില്ല, CO2 തന്നെ വില്ലന്‍. വരള്‍ച്ച? അത്യുഷ്ണം? കൊടുങ്കാറ്റ്? കൊടുങ്കാറ്റില്ല? എല്ലാറ്റിനും കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ്, മനുഷ്യന്‍ വരുത്തിവച്ചത്, തന്നെ!
  ഇപ്പോള്‍ climate change-ഉം പോയി climate chaos ആയിരിക്കുന്നു! കാലാവസ്ഥ എന്നത് ഒരു chaotic system തന്നെയാണല്ലോ (അതായത് system that is highly sensitive to initial conditions). അപ്പോള്‍പിന്നെ പ്രവചനം ഫലിച്ചാലും ഇല്ലെങ്കിലും, നേര്‍വിപരീതം സംഭവിച്ചാലും കുറ്റം പറയാന്‍ സാധിക്കില്ലല്ലോ!

  1. കാലാവസ്ഥാ ശാസ്ത്രത്തിന് ജാമ്യമെടുക്കേണ്ട കാര്യമില്ല. പ്രധാന ശാസ്ത്ര ജേണലുകളിലെ 1965 മുതല്‍ 1979 വരെയുള്ള ലേഖനങ്ങളുടെ ഒരു സര്‍വ്വേയില്‍ വെറും ഏഴെണ്ണം മാത്രമാണ് ആഗോള ശരാശരി താപനില കുറഞ്ഞുവരുന്നു എന്ന് പറയുന്നത്. അതേസമയം 44 ലേഖനങ്ങള്‍ ആഗോള ശരാശരി താപനില കൂടിവരുന്നു എന്നും പറയുന്നതിന്റെ അര്‍ത്ഥം വ്യക്തമാണ്.

   കാലാവസ്ഥ വളരെ സങ്കീര്‍ണ്ണമായ പ്രതിഭാസമാണ്. ആമസോണിലെ ചിത്രശലഭങ്ങളുടെ ചിറകടി പോലും നമ്മുടെ മണ്‍സൂണിനെ ബാധിക്കും എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ തമാശ പറയാറുണ്ട്.

   എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ കാലാവസ്ഥാ പ്രവചനം മിക്കപ്പോഴും തെറ്റുന്നത്? അതേ സമയ സമ്പന്ന രാജ്യയങ്ങളിലെ പ്രവചനം മിനിട്ടുകള്‍ കൃത്യതയില്‍ ശരിയാവുന്നത്? നമ്മുടെ നാട്ടിലെ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്ക് വേഗത കുറവായതിനാല്‍ സങ്കീര്‍ണ്ണ കാലാവസ്ഥാ സമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്തെടുക്കന്ന സമയത്തിനകം തന്നെ ആ സമവാക്യത്തിലുപയോഗിച്ച ചരങ്ങള്‍ക്ക് മാറ്റം സംഭവിക്കുന്നു. അതുകൊണ്ട് പ്രവചനവും തെറ്റുന്നു. എന്നാല്‍ അതിവേഗ കമ്പ്യൂട്ടറുകളുപയോഗിക്കുന്നതുകൊണ്ട് സമ്പന്ന രാജ്യങ്ങളില്‍ ഈ പ്രശ്നമില്ല. എവിടെയോ വായിച്ചതാണ്. അങ്ങനെ dynamic ആയ കാലാവസ്ഥയില്‍ താപനിലകൂടുന്നതുകൊണ്ട് താപഫലമേ ഉണ്ടാകൂ എന്ന് വിശ്വസിക്കാന്‍ ബോധമുള്ളവര്‍ക്ക് കഴിയില്ല.ആഗോള ശരാശരി താപനില 0.1C കൂടിയാലും വലിയ മാറ്റം ഉണ്ടാകും. ഇപ്പോഴത്തെ CO2 ഉദ്‌വമന തോത് അനുസരിച്ച് നോക്കിയാല്‍ 4C ല്‍ കൂടുതലാണ് താപനില കൂടാന്‍ പോകുന്നത്. അതിനര്‍ത്ഥം നമ്മുടെ നാട്ടില്‍ താപനില 4C കൂടുമെന്നല്ല. ഇത് ശരാശരിയാണ്. ചിലപ്പോള്‍ നമ്മുടെ നാട്ടില്‍ തീവൃ മഴകാരണം തണുപ്പാകും ഉണ്ടാകുക. ആഗോളതാപനം തട്ടിപ്പാണ് എന്ന കാര്‍ട്ടൂണ്‍ കാണുക.

   ആഗോള താപനം കാലാവസ്ഥയേ മാറ്റുന്നു എന്നും അത് extreme weather ഭൂമിയില്‍ ഉണ്ടാക്കുമെന്നും എന്ന് കാലാവസ്ഥാ ശാസ്ത്രം മുന്നറീപ്പ് ശക്തമായി നല്‍കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷങ്ങളിലധികമായി. എന്നിട്ട് ഇപ്പോള്‍ ചോദിക്കുന്നു വരള്‍ച്ച? അത്യുഷ്ണം? കൊടുങ്കാറ്റ്? കൊടുങ്കാറ്റില്ല? എന്താണെന്ന്. നല്ല തമാശ.

   മത വിശ്വാസികളുടെ ശാസ്ത്ര ചര്‍ച്ചയില്‍ ഞാന്‍ സാധാരണ പങ്കെടുക്കാറില്ല. അതുപോലെയാണ് ഇതും.

   കാര്യങ്ങളിയാനാഗ്രഹിക്കുന്നവര്‍ക്കായി 48 ലേഖനങ്ങള്‍ ഇവിടെ വിവര്‍ത്തനം ചെയ്തു കൊടുത്തിട്ടുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )