അമേരിക്കക്കാര്‍ മാറുന്നു, പക്ഷേ മാധ്യങ്ങളോ …

George F. Will ന്റെ ലേഖനംNewsweekല്‍ .

അമേരിക്കയിലെ 5 നഗരങ്ങളിലെ .01% ആളുകള്‍ ജോലിക്ക് പോകാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നു.

1. പോര്‍ട്ട്‌ലാന്റ്, ഒറിഗണ്‍ ഒന്നാം സ്ഥാനത്ത്. 16% പോര്‍ട്ട്‌ലാന്റ്കാര്‍ക്ക് സൈക്കിളാണ് വാഹനം. സൈക്കിള്‍ പാതയില്‍ അവടെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത് വിഷമകരമാണ്.

2. Boulder, കൊളറാഡോ. 21% യാത്രകളും സൈക്കിള്‍ വഴിയാണ്. 14% ആളുകള്‍ സൈക്കിള്‍ ഉപയോഗിക്കുന്നു. നഗരത്തിലെ 95% റോഡുകള്‍ക്കും സൈക്കിള്‍ പാതയുണ്ട്.

3. Davis, കാലിഫോര്‍ണിയ. അമേരിക്കയിലെ ഏറ്റവും സൈക്കിള്‍ സൗഹൃദമായ നഗരം.

4. സാന്‍ ഫ്രാന്‍സിസ്കോ, കാലിഫോര്‍ണിയ. 2006 നെ അപേക്ഷിച്ച് 43% വളര്‍ച്ചയാണ് സൈക്കിള്‍ യാത്രയിലുണ്ടായിരിക്കുന്നത്. 6% യാത്രകള്‍ സൈക്കിളിലാണ്.

5. ഫിലാഡെല്‍ഫിയ. 1.2% ജോലിക്കാര്‍ സൈക്കിളിലാണ് ജോലിക്ക് പോകുന്നത്.

Transportation Alternatives ന്റെ കണക്ക് പ്രകാരം 20 ലക്ഷം സൈക്കിള്‍യാത്രക്കാരാണ് അമേരിക്കയിലുള്ളത്. മൊത്തം യാത്രക്കാര്‍ 13 കോടിയാണ്. അതിന്റെ 0.01% എന്ന് പറയുന്നത് കൊച്ചുകാര്യമല്ല. IAC Transportation

George F. Will നെ പോലുള്ളവര്‍ക്ക് സൈക്കിള്‍ വാങ്ങാന്‍ സമയമായി.

– from treehugger

ഒരു അഭിപ്രായം ഇടൂ