കാറിനെതിരെയുള്ള യുദ്ധം

ന്യൂയോര്‍ക്ക് നഗരം ബ്രോഡ്‌വേയെ അതിവേഗം ഒരു പങ്കുവെക്കുന്ന തെരുവാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രങ്ങളില്‍ 5th റോഡും ബ്രോഡ്‌വേയും കൂടിച്ചേരുന്ന പ്രശസ്തമായ ഭാഗം കാണാം. Madison Square Park ഉം Flatiron Building ഉം ഉണ്ട് അതില്‍. എന്നാല്‍ ഇപ്പോള്‍ അവിടെ വലിയ മാറ്റങ്ങളാണ്. വലിയ നടപ്പാതകള്‍, സൈക്കിള്‍ പാത, മേശകളും കസേരകളുമിട്ട പൊതു വിപണിസ്ഥലം, കാറുകളും ഈ തീരക്കേറിയ നഗര കേന്ദ്രത്തിലൂടെ കടന്ന് പോകുന്നു. ഇതൊക്കെ വളരെ വേഗം കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ചതാണ്.

ഭൗമദിനത്തില്‍ ന്യൂയോര്‍ക്ക് സിറ്റി ഗതാഗത കമ്മീഷണര്‍ Janette Sadik-Khan ടോറോന്റോയില്‍ Walk and Bike for Life സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കാന്‍ വന്നു. പ്രധാനമായും സൈക്കിളിനെക്കുറിച്ചായിരുന്നു അവര്‍ അവിടെ പ്രസംഗിച്ചത്. ന്യൂയോര്‍ക്കിലെ നിരപ്പ് സൈക്കിള്‍ യാത്രക്ക് അനുകൂലമാണ്. എങ്കിലും അവര്‍ വളരേറെ സംസാരിച്ചു.

Torontos Jarvis Street before the cars won
Toronto's Jarvis Street before the cars won

നഗരത്തെ പങ്കുവെക്കാവുന്ന സ്ഥനത്തിന്റെ ഒരു ശൃംഖലയായി മാറ്റം വരുത്താനുള്ള പദ്ധതി Sadik-Khan വിശദീകരിച്ചു. അത് കാറുകള്‍ക്ക് പകരം മനുഷ്യനായിരിക്കും പ്രാധാന്യം നല്‍കുക. അവരുടെ ഓഫീസിനെ അവര്‍ Department of Placemaking in New York എന്നാണ് വിളിക്കുന്നത്. സൈക്കിള്‍ ശൃംഖല വിപുലീകരിക്കുക, പൊതു ഗതാഗത്തെ കൂടുതല്‍ പ്രാധാന്യമാക്കുക, പുതിയ ഡിസൈന്‍ ആശയങ്ങള്‍ കൊണ്ടുവന്ന് നിരത്ത് കാറില്‍ നിന്ന് ജനങ്ങള്‍ക്ക് തിരിച്ചു നല്‍കുക തുടങ്ങിയവയാണ് അവരുടെ പരിപാടികള്‍.

രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് Ms. Sadik-Khan ബ്രോഡ്‌വേയിലെ വലിയൊരു ദൂരം സൈക്കിള്‍ പാതകളും പ്ലാസകളും നിര്‍മ്മിച്ചു. Times Square ലേയും Herald Square ലേയും ഗതാഗതം നിര്‍ത്തി.

30 ഹെക്റ്റര്‍ റോഡിലെ സ്ഥലം ജനങ്ങള്‍ക്ക് വേണ്ടി പ്ലാസകളാക്കി മാറ്റി. Bronx ലേക്ക് എക്സ്പ്രസ് ബസ് ഓടിക്കാനായി പ്രത്യേക വഴിയൊരുക്കി. കാര്‍ പാതയില്‍ നിന്ന് സൈക്കിള്‍ പാത വേര്‍തിരിച്ചു.

ബ്രോഡ്‌വേയുടെ മാറ്റം ചുരുങ്ങിയ $15 ലക്ഷം ഡോളര്‍ കൊണ്ടാണ് നടത്തിയത്.

– from spacing.ca 005-bikes theglobeandmail

എന്നാല്‍ നമ്മുടെ പോലുള്ള രാജ്യങ്ങളില്‍ കാര്‍ വിജയിക്കുകയാണ്. ഇവിടെ ആളുകള്‍ കൂടുതല്‍ കൂടുതല്‍ വലിയ കാര്‍ വാങ്ങുന്നു. സര്‍ക്കാര്‍ അവക്കായി വലിയ വലിയ പാതകള്‍ നിര്‍മ്മിക്കുന്നു. പാതയോരത്തെ ജനങ്ങള്‍ കുടിയിറക്കപ്പെടുന്നു.

സുഹൃത്തുക്കളേ കാര്‍ വാങ്ങുന്നത് നിര്‍ത്തു. കാറിനെ ബഹുമാനിക്കാതിരിക്കൂ. യാത്ര ഒഴുവാക്കുകയോ പോതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യൂ.

2 thoughts on “കാറിനെതിരെയുള്ള യുദ്ധം

  1. പൊതു ഗതാഗതം ഉപയോഗിക്കേണ്ടത് വളരെ അത്യവശ്യമാണ്, ഇപ്പൊ എവിടെ നോക്കിയാലും ട്രാഫിക്‌ ജാം, ഓരോ കാറിലും ഒന്നോ രണ്ടോ ആള്‍ മാത്രം, പോകേണ്ടതോ മിക്കവാറും എല്ലാവര്ക്കും ഒരു സ്ഥലം വരെ തന്നെ. കാശുണ്ടെങ്കില്‍ എന്തും ആവാം എന്നും, ഇല്ലെങ്കില്‍ അത് ഉണ്ട് എന്ന് കാണിക്കാനുള്ള മാര്ഗംക കാര്‍ വാങ്ങിച്ചു ഉപയോഗിക്കുക ആണ് എന്ന നിലവരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍.

Leave a reply to sreeraj മറുപടി റദ്ദാക്കുക