അമേരിക്കയിലെ ഫീഡ്-ഇന്‍-താരിഫ്

Gainesville Regional Utilities എന്ന കമ്പനി അമേരിക്കയിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രശംസക്ക് പാത്രമായി. കമ്പനി 20 വര്‍ഷത്തേക്ക് വീടുകളില്‍ ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ വൈദ്യുതി വാങ്ങാം എന്ന പദ്ധതി പുറത്തിരറക്കി. ഇത് പുനരുത്പാദിതോര്‍ജ്ജത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. അമേരിക്കയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതി Gainesville നഗരത്തിലെ ഗവര്‍ണര്‍ ആണ് പ്രസിദ്ധീകരിച്ചത്.

GRU ന്റെ അസി.ജനറല്‍ മാനേജര്‍ Ed Regan ജര്‍മ്മനിയില്‍ നടത്തിയ യാത്രയില്‍ ജര്‍മ്മനിയില്‍ കണ്ടതാണ് “feed-in-tariff” എന്ന് വിളിക്കുന്ന ഈ incentive പദ്ധതി. ജര്‍മ്മനിയില്‍ പുനരുത്പാദിതോര്‍ജ്ജ കമ്പോളത്തിന് വലിയ വളര്‍ച്ചയാണുള്ളത്. “ആളുകള്‍ അവരുടെ പെന്‍ഷന്‍ ഫണ്ട് സോളാര്‍ പാനലുകളിലാണ് നിക്ഷേപിക്കുന്നത്. അത് വാങ്ങുന്ന കമ്പനികള്‍ പുനരുത്പാദിതോര്‍ജ്ജ മേഖലയില്‍ നിക്ഷേപം നടത്തുന്നു. ഇത് വലിയ നിക്ഷേപമാണ്. German credit ഗ്യാരന്റി നല്‍കുന്ന പ്രതിഫലവും കിട്ടും. GRU’s credit അതിനടുത്തെത്തുന്നത്ര നല്ലതാണ്.” Regan പറയുന്നു.

സോളാര്‍ പാനലുകള്‍ സ്ഥാപിച്ച വീടുകളില്‍ നിന്ന് അടുത്ത 20 വര്‍ഷം GRU ഗ്യാരന്റി നല്‍കുന്ന വിലക്ക് അവര്‍ വൈദ്യുതി വാങ്ങും. Gainesville ലെ സൗരോര്‍ജ്ജ കമ്പോളത്തിന് ഇത് ഒരു ഉത്തേജനമാണ്.

– from gainesville

One thought on “അമേരിക്കയിലെ ഫീഡ്-ഇന്‍-താരിഫ്

  1. വാർത്ത പങ്കു വെച്ചതിനു നന്ദി. നമ്മുടെ നാട്ടിലൊക്കെ ഇത് കേട്ടുകേൾവി മാത്രമായിരിക്കുമെന്ന് തോന്നുന്നു. ആണവനിലയങ്ങൾ തുറക്കാനല്ലേ നമ്മുടെ ഭരണാധികാരികൾക്ക് തിടുക്കം.

Leave a reply to Viddi Man മറുപടി റദ്ദാക്കുക