അന്യ ഗ്രഹജീവിതളുടെ പേടകം ഭൂമിയില്‍ ഇറങ്ങിയമാതിരി ഒരു തരം വീടുകള്‍. മണ്ണുകൊണ്ട് നിര്‍മ്മിച്ച ഇതിനെ tulou എന്നാണ് വിളിക്കുന്നത്. തെക്കന്‍ ചൈനയിലെ ജനസമൂഹം ഇതില്‍ ജീവിക്കുന്നു. 12 ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഇവയെ ആദ്യകാല അപ്പാര്‍ട്ട്മെന്റ് കെട്ടിടം എന്ന് പറയാം. അഞ്ച് നില പൊക്കം, 80 കുടുംബങ്ങളോ 800 ആളുകള്‍ക്കോ ഇതില്‍ താമസിക്കാം.
പ്രാദേശികമായി ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചാണ് പ്രദേശത്തിന് മാറ്റമൊന്നും വരുത്താതെയാണ് ഇത് നിര്‍മ്മിക്കുന്നത്. അതായത് ഇടിച്ച് പൊളിക്കലോ വെട്ടി നിരത്തലോ ഇല്ല. tulou സുസ്ഥിര രൂപകല്‍പ്പനയുടെ ഒന്നാന്തരം ഉദാഹരണങ്ങളാണ്. മുറിച്ച ഗ്രാനൈറ്റ്, ഇഷ്ടിക, ചെളി, മണ്ണ്, sanhetu എന്ന് വിളിക്കുന്ന ചുണ്ണാമ്പ്കല്ല് (lime) തുടങ്ങിയവ കൊണ്ട് നിര്‍മ്മിക്കുന്ന ഈ കെട്ടിടം തണുപ്പ് കാലത്ത് ചൂടായും വേനല്‍ കാലത്ത് തണുത്ത കാലാവസ്ഥയും പ്രദാനം ചെയ്യുന്നു. കൊടും കാറ്റില്‍ നിന്നും ഭൂമികുലുക്കത്തില്‍ നിന്നും ഇത് സംരക്ഷണം നല്‍കുന്നു.
![]()
തകര്‍ക്കാന്‍ പറ്റാത്ത പുറത്തേ പാളിക്ക് ശേഷം കുടുംബങ്ങള്‍ tulou വിലെ സുഖകരമായ സ്വകാര്യ ജീവിതം നയിക്കുന്നു. എല്ലാ മുറികള്‍ക്കും ഒരേ വലിപ്പമാണ്. ഒരേ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ഈ വീട്ടിലെ പൊതു സ്ഥലവും വിഭവങ്ങളും എല്ലാവരും പങ്ക് വെക്കും. ആരാധനക്കും, ഉത്സവങ്ങള്‍ക്കും യോഗങ്ങള്‍ക്കും, വിവാഹത്തിനും, ശവസംസ്‌കാരത്തിനുമൊക്കെ നടുമുറ്റം ഉപയോഗിക്കുന്നു. സ്വാര്‍ത്ഥതക്ക് വേണ്ടി മുറി ഇവിടെയില്ല. എല്ലാവരും പൊതു കിണര്‍, കുളിമുറി, അലക്ക്മുറി, ആയുധങ്ങളും പങ്കുവെക്കുന്നു. ചുറ്റുപാടുമുള്ള കൃഷിസ്ഥലവും മരങ്ങളും പൊതു ഉടമസ്ഥതയിലുള്ളതാണ്.
വലിപ്പവും സൗകര്യം കൊണ്ടും മാത്രമല്ല tulou ശ്രദ്ധേയമാകുന്നത്. അതിന്റെ പുറത്തേ ഭിത്തിക്ക് ആറടി കനമുണ്ട്. വെടിവെപ്പില്‍ നിന്നും അമ്പെയ്തില്‍ നിന്നും ഇത് സംരക്ഷണം നല്‍കുന്നു. 12 മുതല്‍ 19 ആം നൂറ്റാണ് വരെയുള്ള കാലത്ത് ഇവ കൊള്ളക്കാരില്‍ നിന്നും രക്ഷിച്ച ഈ മഹാ വീടുകള്‍ ഇന്നും ദുഷ്ടന്‍മാരില്‍ നിന്നും ഈ ജനങ്ങള്‍ക്ക് അഭയം നല്‍കുന്നു.
– from environmentalgraffiti