ഷെവ്രോണിന്റെ യഥാര്‍ത്ഥ വില

Chevron ന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2008 അവരുടെ ഏറ്റവും ലാഭമുള്ള വര്‍ഷമായിരുന്നു. [ഇത് പഴയ കണക്കാണ്.] ഓഹരി ഉടമകളുടെ സമ്മേളനം നടക്കാനിരിക്കെ ഈ ലാഭത്തിന്റെ കാണാക്കണക്ക് ഓഹരി ഉടമകളില്‍ നിന്ന് മറച്ച് വെക്കുകയാണവര്‍. അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടിന് ബദലായി “The True Cost of Chevron” എന്നൊരു റിപ്പോര്‍ട്ട് പുറത്തുവന്നു. Angola, Burma, Canada, Chad, Cameroon, Ecuador, Iraq, Kazakhstan, Nigeria, Philippines, അമേരിക്ക എന്നിവിടങ്ങളിലെ Chevron ന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ഇത് വെളിച്ചം വീശുന്നു.

Niger Delta യിലും അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് Chevron ന്റെ പൈപ്പ് ലൈന്‍ ഭീകരവാദികള്‍ തകര്‍ത്തു. Movement for the Emancipation of the Niger Delta(MEND) ആണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. എണ്ണ കയറ്റുമതി പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം.

ഇക്വഡോറില്‍ ആമസോണ്‍ മലിനപ്പെടുത്തുന്നു എന്ന് പറഞ്ഞൊരു കേസ് ഷെവ്രോണിന്റെ പേരിലുണ്ട്. $2700 കോടി ഡോളറിന്റെ നഷ്ടപരിഹാരം അവരുടെ തലയിലാണ്. ഓഹരി ഉടമകളുടെ മീറ്റിങ്ങ് നടക്കുന്ന അവസരത്തിലാണ് ഈ കേസ്.

ഷെവ്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം പ്രാദേശിക സമൂഹത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഈ റിപ്പോര്‍ട്ട് വിശദമായി പറയുന്നു. പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നത്, പരിസ്ഥിതി standards പാലിക്കാത്തത്, പൊതുജനാരോഗ്യ നിയമങ്ങള്‍ ലംഘിക്കുന്നത്, ദരിദ്ര രാജ്യങ്ങളില്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നത്, നിഷ്ഠൂരമായ സൈനങ്ങളുപയോഗിച്ച് തങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് തുടങ്ങിയതൊക്കെ ഉള്‍ക്കൊള്ളുന്നതാണിത്. ഇത് ഒരു ശുദ്ധ ഊര്‍ജ്ജ കമ്പനിയല്ല. ആല്‍ബര്‍ട്ടയിലെ കുപ്രസിദ്ധമായ ടാര്‍മണ്ണ് ഉത്പാദനത്തില്‍ അവര്‍ പങ്കെടുക്കുന്നു. അവര്‍ക്ക് രാസവസ്തു നിര്‍മ്മാണ കമ്പനിയും കല്‍ക്കരി കമ്പനിയുമുണ്ട്. അവര്‍ ഹരിത ഊര്‍ജ്ജത്തിന് ചെറു സംഭാവനകള്‍ നല്‍കുന്നുണ്ടെങ്കിലും അതിനേക്കാള്‍ വളരെ വലിയ പരിസ്ഥിതി നാശം നടത്തിയാണ് ഉത്പാദനം നടത്തുന്നത്.

William J Haynes പ്രധാനപ്പെട്ട വ്യക്തിയാണ്. ബുഷ് ഭരണകാലത്ത് അദ്ദേഹം പെന്റഗണിന്റെ chief civilian counsel ആയിരുന്നു. 2008 ന് ശേഷം അദ്ദേഹം ഷെവ്രോണിന്റെ chief counsel ആയി [revolving door ന്റെ മറ്റൊരു ഉദാഹരണം.] ഇപ്പോള്‍ മനുഷ്യ പീഡനത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ അമേരിക്കന്‍ സെനറ്റും സ്പെയിനിലെ കോടതിയും അന്വേഷണം നടത്തി വരുന്നു. ഇറാഖി, അഫ്ഗാനിസ്ഥാന്‍ തടവ്കാരെ കടുത്ത പീഡനത്തിന് വിധേയരാക്കാന്‍ Haynes ആവശ്യപ്പെട്ടിരുന്നു. അതേ ആളിനെ ഷെവ്രോണിന്റെ chief counsel ആയി തെരഞ്ഞെടുത്തത് ദരിദ്ര രാജ്യങ്ങളിലെ നിഷ്ഠൂര അടിച്ചമര്‍ത്തലുകള്‍ക്ക് ശക്തി കൂട്ടും.

മറ്റൊരു പ്രധാന ഷെവ്രോണ്‍ ബോര്‍ഡ് മെമ്പറായിരുന്നു. ജനറല്‍ James Jones. അദ്ദേഹം ആ സ്ഥാനം കളഞ്ഞ് ഇപ്പോള്‍ ഒബാമ സര്‍ക്കാരിലാണ്. [അതാ വേറൊരു revolving door]. ഷെവ്രോണില്‍ വരുന്നതിന് മുമ്പ് രണ്ട് വര്‍ഷം അദ്ദേഹം Chamber of Commerce ന്റെ 21st Century Energy പരിപാടിയുടെ തലവനായിരുന്നു. കാലാവസ്ഥാ മാറ്റത്തിനെതിരെ സര്‍ക്കാരിനെക്കൊണ്ട് ഒന്നും ചെയ്യിക്കാതിരിക്കുന്ന ഏറ്റവും വലിയ ലോബീയിസ്റ്റ് വ്യവസായികളാണവര്‍. അവര്‍ ​എണ്ണ കമ്പനികള്‍ക്കനുകൂലമായ നിയമങ്ങള്‍ സര്‍ക്കാരിനെക്കൊണ്ട് എടുപ്പിക്കുന്നു. ഈ James Jones ഒബാമ സര്‍ക്കാരിന്റെ National Security Council ന്റെ തലവനാണ്.

ബുഷ് സര്‍ക്കാരിന്റെ Interior Department ലെ രണ്ടാമനായിരുന്നു J Steven Griles. എണ്ണ വ്യവസായികള്‍ക്ക് വേണ്ടി എന്തും ചെയ്യുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം അദ്ദേഹമാണ്. Jack Abramoff scandal ല്‍ അയാള്‍ ഉള്‍പ്പെട്ടിരുന്നു. അതില്‍ കുറ്റവാളിയാക്കപ്പെട്ട് ഇപ്പോള്‍ ജയിലിലാണ്.

Chevron ന് വേണ്ടി രണ്ട് പ്രാവശ്യം അയാള്‍ പ്രവര്‍ത്തിച്ചിരുന്നു. Texaco യും Chevron ഉം തമ്മിലുള്ള ലയനത്തിന് വേണ്ടിയും Chevron ഉം മറ്റ് കമ്പനികളും ഉള്‍പ്പെട്ട കേസില്‍ നിന്ന് അവരെ രക്ഷിക്കുന്നതിനും ലോബീയിസ്റ്റായി പ്രവര്‍ത്തിച്ചു. തീരക്കടലിലെ എണ്ണ ഖനനത്തിന് സര്‍ക്കാരിലടക്കേണ്ട പണത്തില്‍ നിന്നും ഒഴുവാക്കാനും Griles അവരെ സഹായിച്ചു.

ഈ തീരക്കടല്‍ എണ്ണകിണര്‍ കുറ്റകൃത്യങ്ങളും എണ്ണയുടെ മറ്റ് കുറ്റകൃത്യങ്ങളും ജനം തിരിച്ചറിയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ട് ഉദാഹരണങ്ങളാണ് നമുക്കിവിടെ ശ്രദ്ധിക്കാനുള്ളത്. മുപ്പത് വര്‍ഷം Texaco ഇക്വഡോറില്‍ പ്രവര്‍ത്തിച്ചു. എല്ലാ പരിസ്ഥിതി നിയമങ്ങളേയും standards കളേയും കാറ്റില്‍ പറത്തി നടത്തിയ എണ്ണ ഖനനം ആ രാജ്യത്തെ ആമസോണിലെ ചെര്‍മോബില്‍ എന്ന് വിശേഷിപ്പിക്കുന്ന തരത്തിലാണ്. Texaco യെ വാങ്ങിയ Chevron ശുദ്ധീകരണ പ്രവര്‍ത്തനങ്ങളോ ആരോഗ്യ പരിപാടികളോ നടത്താന്‍ തയ്യാറായില്ല. ഇപ്പോള്‍ കോടതി വിധിച്ചിരിക്കുന്നത് $2700 കോടി ഡോളറിന്റെ നഷ്ടപരിഹാരം ചെയ്യാനാണ്.

ഇക്വഡോറുകാരുടെ ദീര്‍ഘകാല സമരത്തിന്റെ ഭാഗമായാണിത്.

Discussion:

Antonia Juhasz, lead author and editor of the True Cost of Chevron report. She’s also the author of Tyranny of Oil: The World’s Most Powerful Industry and What We Must Do to Stop It.

– from democracynow

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s