Avi Lewis ഉം Naomi Klein ഉം ചേര്‍ന്ന് നിര്‍മ്മിച്ച ഡോക്കുമെന്ററി സിനിമ ആണ് The Take. അര്‍ജന്റീനയില്‍ തെഴിലാളികള്‍ ഫാക്റ്ററി ഉടമ ഉപേക്ഷിച്ച ഫാക്റ്ററി ഏറ്റെടുത്ത് നടത്തുന്നതിനെക്കുറിച്ചാണ് ഈ സിനിമ.
രണ്ട് വര്‍ഷം തൊഴിലാളികളുടെ നിയന്ത്രണത്തിലായ Zanon Ceramics ആണ് ഈ പ്രസ്ഥാനത്തിന്റെ അപ്പുപ്പന്‍. ഇന്ന് 300 പേര്‍ അവിടെ ജോലി ചെയ്യുന്നു. ഒരു തൊഴിലാളിക്ക് ഒരു വോട്ടെന്ന രീതിയിലുള്ള അസംബ്ലിയിലാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. എല്ലാവര്‍ക്കും ഒരേ ശമ്പളം ലഭിക്കുന്നു.
കമ്പനി ലാഭത്തിലല്ല എന്ന് കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലാളി പറഞ്ഞിരുന്നു. അങ്ങനെ അത് അടച്ചു പൂട്ടി. തൊഴിലാളികള്‍ അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കമ്പനി സമൂഹത്തില്‍ നിന്ന് ധാരാളം കടം വാങ്ങിയിട്ടുണ്ട്. പൊതു സബ്സിഡിയും ധാരാളം വാങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഈ സാഹചര്യത്തില്‍ കമ്പനി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എന്നതായിരുന്നു തൊഴിലാളികളും വാദം. Menem ന്റെ കാലത്ത് കോര്‍പ്പറേറ്റ് welfare ആയി സര്‍ക്കാരില്‍ നിന്ന് ദശലക്ഷക്കണക്കിന് പണം ഈ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. എന്നിട്ടും കമ്പനി നഷ്ടത്തിലായി. [തൊഴിലാളികള്‍ കമ്പനി ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയതോടെ മുതലാളി തിരിച്ചു വന്നു.]
മുമ്പത്തെ ഉടമസ്ഥനേക്കാള്‍ നല്ലതുപോലെ പുതിയ രീതി പ്രവര്‍ത്തിച്ചു. ജനം ജോലിചെയ്യുന്നു. ഓടിന് വില കുറവാണ്. ഭാവി മുതലാളി ഉള്ളപ്പോഴേതിലും ഭദ്രമായി. സര്‍ക്കാരില്‍ നിന്ന് കിട്ടിയ സബ്സിഡി ആയിരുന്നു ആകെയുള്ള കൈമുതല്‍. പിന്നീട് അവര്‍ തന്നെ പണം ഉണ്ടാക്കിത്തുടങ്ങി.
ജനസമൂഹം തൊഴിലാളികള്‍ക്ക് പൂര്‍ണ്ണ പിന്‍തുണയും നല്‍കി. കാരണം അവര്‍ മുതലാളിയേ പോലെ കള്ളന്‍മാരായിരുന്നില്ല. അവര്‍ ആരേയും കൊല്ലുന്നുമുണ്ടായിരുന്നില്ല. പകരം അവര്‍ അവരുടെ കുടുംബം പോറ്റാന്‍ വേണ്ടി പണിയെടുക്കുന്നരായിരുന്നു.
സമൂഹത്തിന്റെ സഹായം Zanon ന് ഗുണം ചെയ്തു. തൊഴിലാളികള്‍ കമ്പനി ഏറ്റെടുത്തതിന് ശേഷം ആറ് പ്രാവശ്യമാണ് eviction orders കിട്ടിയത്. ഓരോ സമയത്തും ആയിരക്കണക്കിന് ജനം ഫാക്റ്ററിയിലേക്ക് ഒഴുകി എത്തി. അവര്‍ പ്രതിരോധനിര നിര്‍മ്മിച്ചു. യന്ത്രങ്ങളും പോലീസിനുമിടയില്‍ സ്വന്തം ശരീരത്തെ അവര്‍ ആയുധമാക്കി. ഓരോ സമയത്തും ജഡ്ജിമാരുടെ സംഘത്തിന് തിരിച്ചു പോകേണ്ടി വന്നു. ഇപ്പോള്‍ Zanon പൂര്‍ണ്ണമായും ജനങ്ങളും സ്വന്തമാണ്.
ഇന്ന് ഫാക്റ്ററി അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ പല ഫാക്റ്ററികളും ഇത്തരത്തില്‍ മാറുന്നുണ്ട്. വേറൊന്നുകൂടി സംഭവിക്കുന്നു. സര്‍ക്കാരിന്റേയും, രാഷ്ട്രീയ പാര്‍ട്ടികളുടേയും നിയന്ത്രണമില്ലാതെ തിരശ്ഛീനമായ ഈ തൊഴില്‍ രീതിയില്‍ പല സംഘടനകളും പിറവിയെടുത്തു. ഫാക്റ്ററിയിലെ കുട്ടികളും ഇത് ഒരു പുതിയ അനുഭവമായി. നേതാവില്ലാ സംഘം (boss-less model) നിര്‍മ്മിച്ചത് സഹകരണ പ്രസ്ഥാനത്തിന് തന്നെ പുതിയ ബദലുകള്‍ നല്‍കി. വിദ്യാഭ്യാസം, തുണി, ലോഹപ്പണി, തുടങ്ങി അനേകും മേഖലകളില്‍ ഇത് പരീക്ഷിക്കുന്നു. നൂറുകളക്കിന് അടച്ച ഫാക്റ്ററികള്‍ ആയിരക്കണക്കിന് പുതിയ പ്രൊജക്റ്റുകള്‍ ഒക്കെ ഇവരുമായി സാഹോദര്യത്തിലാണ്. Lavaca എന്നാല്‍ cooperative എന്നര്‍ത്ഥം. ഉദാഹരണത്തിന് ആശുപത്രികളും ഞങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
Discussion with Sergio Ciancaglini
Argentine journalist Sergio Ciancaglini, co-author of Sin Patrón: Stories from Argentina’s Worker-Run Factories.
– from democracynow
good post
എനിക്ക് തോന്നുന്നത്, സംരക്ഷിതമായ സമ്പത്ത് വ്യവസ്ഥയിൽ മാത്രമേ ഇത് സാധ്യമാകൂ എന്നാണു . സാങ്കേതിക വിദ്യ അടിക്കടി മാറിക്കൊണ്ടിരുന്ന ഈ യുഗത്തിൽ, തൊഴിലാളില്കൾക്ക് തന്നെ പുതിയ ദിശ, പുതിയ ഉത്പന്നങ്ങൾ ഒക്കെ കണ്ടെത്താൻ ആകുമോ ?
കഴിയും. കഴിയണം. അതിന് അവരെ സജ്ജരാക്കുകയും വേണം.