ആഫ്രിക്കന്‍ ചിമ്പാന്‍സികള്‍ ഇല്ലാതാകുന്നു

Ivory Coast ലെ West African chimpanzees ന്റെ എണ്ണം കഴിഞ്ഞ 20 വര്‍ഷം കൊണ്ട് 90% കുറഞ്ഞു. അവയുടെ വീടുകള്‍ 1990 ലേതിനേക്കാള്‍ 90% കുറവാണ് ഇപ്പോള്‍. അതോടൊപ്പം ചിമ്പാന്‍സികളുടെ എണ്ണം 12,000 ല് നിന്ന് 1,200 ആയി കുറഞ്ഞു. വനനശീകരണവും വേട്ടയാടലുമാണ് എണ്ണം കുറയാന്‍ കാരണം.

Current Biology എന്ന ജേണലിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. Pan troglodytes verus എന്ന ഈ സ്പീഷീസിന്റെ ശക്തമായ ആവാസ വ്യവസ്ഥയായിരുന്നു ഐവറി കോസ്റ്റ്. 8,000 മുതല്‍ 12,000 വരെ ചിമ്പാന്‍സികള്‍ അവടെ ഉണ്ടായിരുന്നു. 1989 – 1990 ല്‍ നടന്ന സര്‍വ്വേയിലായിരുന്നു ഈ കണക്കെടുപ്പ് നടത്തിയത്.

2007 ല്‍ ശാസ്ത്രജ്ഞര്‍ വീണ്ടും സര്‍വ്വേ നടത്തിയപ്പോള്‍ വ്യത്യസ്ഥമായ അവസഥയാണ് കാണാന്‍ കഴിഞ്ഞത്. 17 വര്‍ഷം മുമ്പ് സര്‍വ്വേ നടന്ന 11 സൈറ്റുകളില്‍ അവര്‍ വീണ്ടും സര്‍വ്വേ നടത്തി.

രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവിന്റെ ഫലമായ വനനശീകരണവും വേട്ടയാടലുമാണ് ഇവയുടെ എണ്ണം കുറയാന്‍ കാരണമായതെന്ന് ജര്‍മ്മനിയിലെ Max Planck Institute for Evolutionary Anthropology യുടെ ഡയറക്റ്റര്‍ Christophe Boesch പറയുന്നു. 1990 ലെ 1.2 കോടിയില്‍ നിന്ന് 1.8 കോടിയിലേക്ക് ജനസംഖ്യ കൂടി.

“നാണ്യ വിളകള്‍ കൃഷിചെയ്യാന്‍ വനഭൂമി വലിയ തോതില്‍ കൈയ്യേറുന്നു. കൂടാതെ ഇറച്ചിക്കായി ചിമ്പാന്‍സികളെ വേട്ടയാടുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ചില പ്രദേശങ്ങളില്‍ ’empty forest syndrome’ എന്ന അവസ്ഥയും ഉണ്ട്. അതായത് അവിടെ വനത്തിന് കാര്യമായ നാശമൊന്നും പറ്റിയിട്ടില്ലെങ്കിലും എന്നാല്‍ വേട്ടയാടല്‍ കാരണം വനം ജീവി ശൂന്യമാക്കപ്പെട്ടു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാലും ആശയുടെ നേരിയ കിരണം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. Tai National Park ലെ ഒരു സൈറ്റില്‍ ചിമ്പാന്‍സികളുടെ എണ്ണം കൂടിയിട്ടുണ്ട്. “നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളായ ഈ സ്പീഷീസ് ഇല്ലാതാകും. അവ ഇല്ലാതായാല്‍ നമ്മുടെ ഭാവി തലമുറകളോട് നാം എന്ത് പറയും എന്നത് എന്നേ അലട്ടുന്ന ഒരു ചോദ്യമാണ്.”

– from bbc

ഒരു അഭിപ്രായം ഇടൂ