ഇത് കാലാവസ്ഥാമാറ്റത്തിന്റെ ആഗോള സാമൂഹ്യ ഫലത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. – The Anatomy of a Silent Crisis. Global Humanitarian Forum ഫോറത്തില്‍ അത് പ്രസിദ്ധീകരിച്ചു. അവരുടെ കണക്ക് പ്രകാരം 32.5 കോടിയാളുകളാണ് കാലാവസ്ഥാമാറ്റത്തിന്റെ ദുരിതം അനുഭവിക്കാന്‍ പോകുന്നത്. കാലാവസ്ഥയായി ബന്ധപ്പെട്ട ദുരന്തങ്ങള്‍, വരള്‍ച്ച, പോഷകാഹാരമില്ലായ്മ, രോഗങ്ങള്‍ എന്നിവ മൂലം പ്രതിവര്‍ഷം 3 ലക്ഷം ആളുകള്‍ മരിക്കും.
2030 ആകുമ്പോഴേക്കും 66 കോടി ആളുകളാകും ദുരിതമനുഭവിക്കുന്നത്. അതായത് ലോക ജനസംഖ്യയുടെ 10%. 5 കോടി ആളുകള്‍ പ്രതിവര്‍ഷം മരിക്കും. വികസ്വര രാജ്യങ്ങളിലാകും 99% മരണവും സംഭവിക്കുക. 50 ദരിദ്ര രാജ്യങ്ങളുടെ മൊത്തം ഹരിത ഗൃഹ വാതക ഉദ്‌വമനം മൊത്തം ഉദ്‌വമനത്തിന്റെ 1% മാത്രമാണ്.
കാലാവസ്ഥാ മാറ്റം $12,500 കോടി ഡോളര്‍ പ്രതിവര്‍ഷം നഷ്ടമുണ്ടാക്കും. അത് വര്‍ഷം തോറും കൂടിവരും. 2030 ല്‍ $30,000 കോടി ഡോളര്‍ ആയിരിക്കും ഈ ചിലവ്. സാമ്പത്തിക നഷ്ടത്തിന്റെ 90% വും വികസ്വര രാജ്യങ്ങള്‍ക്കാകും ഉണ്ടാകുക.
“നമ്മുടെ കാലത്തെ ഏറ്റവും വലിയ പ്രശ്നമായ കാലാവസ്ഥാ മാറ്റം നിശബ്ദ മാനുഷിക പ്രശ്നമാണ്. ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഈ ദുരന്തം അനുഭവിക്കുന്നുണ്ടെങ്കിലും കാലാവസ്ഥാ മാറ്റത്തിന്റെ ഇരയാണെന്ന് തിരിച്ചറിയുന്നില്ല എന്ന് മാത്രം.” Kofi Annan പറഞ്ഞു.
– from makewealthhistory
കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം എന്നൊക്കെ കേൾക്കുമ്പോൾ ഇപ്പോഴും പുച്ഛത്തോടെ നോക്കുന്ന ആൾക്കാരുണ്ട്. കേരളത്തിലെ മദ്ധ്യവർഗ്ഗത്തിൽ നല്ലൊരു വിഭാഗവും ഈ ഗണത്തിൽ പെടുന്നവരാണ്. എല്ലാം പണം കൊണ്ട് മാറ്റാൻ കഴിയും എന്ന ചിന്തയാണ് ഇവരെ പ്രധാനമായും നയിക്കുന്നത്. മരുഭൂമിയായാലെന്ത്, ഗൾഫിലുള്ളവർ ജീവിക്കുന്നില്ലേ, അവരെ പോലെ പണം ഉണ്ടായാൽ എല്ലാവടേയും എ സി വച്ചു പിടിപ്പിച്ചാൽ പോരേ എന്നൊക്കെ സംവദിക്കുന്നവരെ ഇക്കൂട്ടത്തിൽ കാണാം. ഒരു പക്ഷേ അത്തരം ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ ഇവരിൽ ചിലർക്കൊക്കെ അത് പണം കൊണ്ട് മറികടക്കാനും കഴിഞ്ഞേക്കും. പക്ഷേ സമൂഹത്തിൽ ഭൂരിപക്ഷം വരുന്നവർ അതോടെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാവും എന്നവരോട് പറഞ്ഞാൽ, ‘ അതിനെന്തു ചെയ്യാനാണ്, പണമുള്ളവർ അതു നൽകി കൂടുതൽ സൗകര്യങ്ങൾ നേടുന്നു, അല്ലാത്തവർക്ക് അതിനു കഴിയുന്നില്ല. ഇതൊക്കെ ഇപ്പോഴും നടക്കുന്നതല്ലേ, അതതുകാലത്തെ സർക്കാരുകളാണ് അതിനു പരിഹാരം കാണേണ്ടത്’ എന്നും അവർ പറയും. അതെ, നമ്മുടെ നാടും പുരോഗമിക്കുകയാണ്.
അത് അവരുടെ തെറ്റല്ല. അവരെ മതിഭ്രമത്തിലാഴ്ത്തുന്നത് മാധ്യമങ്ങളെന്ന സാമൂഹ്യ ദ്രോഹികളാണ്. വിവരങ്ങള്‍ അവര്‍ക്ക് ലഭിച്ചാല്‍ തീര്‍ച്ചയായും അവര്‍ തെറ്റുകള്‍ തിരുത്തും. സ്വന്തം മക്കള്‍ക്ക് ദുഷ്കരമായ ഒരു ഭാവി ആര് അറിഞ്ഞുകൊണ്ട് നല്‍കും. തീര്‍ച്ചയായും സിനിമ, പരസ്യം, ടെലിവിഷന്‍ എന്നിവയിലൂടെ സമൂഹത്തില്‍ പ്രചരിക്കുന്ന ആശയങ്ങളാണ് ശരിക്കുള്ള തെറ്റുകാര്‍.