ഉള്‍ക്കടല്‍ പവനോര്‍ജ്ജ രംഗത്ത് ബ്രിട്ടണ്‍ ഒന്നാം സ്ഥാനത്ത്


Lincolnshire ലെ Skegness ഉള്‍ക്കടലില്‍ പണിത ഉള്‍ക്കടല്‍ കാറ്റാടി പാടത്തിന്റെ പണി പൂര്‍ത്തിയായതോടെ ഉള്‍ക്കടല്‍ പവനോര്‍ജ്ജ രംഗത്ത് ബ്രിട്ടണാണ് ഒന്നാം സ്ഥാനത്ത്. Centrica എന്ന കമ്പനിയാണ് ഈ പാടം നിര്‍മ്മിച്ചിരിക്കുന്നത്. 130,000 വീടുകള്‍ക്കുള്ള വൈദ്യുതി അത് നല്‍കും. അങ്ങനെ ബ്രിട്ടണിന്റെ ഉള്‍ക്കടല്‍ പവനോര്‍ജ്ജ ഉത്പാദനം 590 മെഗാവാട്ടായി. 300,000 വീടുകള്‍ ഉപയോഗിക്കുന്നത് പവനോര്‍ജ്ജ വൈദ്യുതിയാണ്.

Lynn and Inner Dowsing ലെ 194MW പാടം പണിത് കഴിഞ്ഞപ്പോള്‍ ബ്രിട്ടണ്‍ ഡന്‍മാര്‍ക്കിനെ കവച്ചുവെച്ചിരുന്നു. ഡന്‍മാര്‍ക്കിന് 423MW ഉള്‍ക്കടല്‍ കാറ്റാടിപാടമാണുള്ളത്.

എന്നാലും പുനരുത്പാദിതോര്‍ജ്ജം ശേഖരിക്കുന്നതില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും പിന്നിലായ രാജ്യമാണ്. ബ്രിട്ടണിന് ഇപ്പോള്‍ 3 ഗിഗാവാട്ട് പവനോര്‍ജ്ജ നിലയങ്ങളുണ്ട്. അതില്‍ 80% വും ഉള്‍ക്കടല്‍ കാറ്റാടി പാടങ്ങളില്‍ നിന്നുമാണ്.

– from guardian

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )