ഫ്രാന്‍സിലെ ലിഫ്റ്റ് ബട്ടണുകളില്‍ കണ്ട റേഡിയോ ആക്റ്റീവ് ഉള്ള മാലിന്യങ്ങളുടെ ഉറവിടം പടിഞ്ഞാറേ ഇന്‍ഡ്യയിലെ ഫൗണ്ട്രിയിലാണെന്ന് ഇന്‍ഡ്യയുടെ Atomic Energy Regulatory Board അറിയിച്ചു. കുറഞ്ഞത് നാല് ഇന്‍ഡ്യന്‍ സ്ഥാപനങ്ങളെങ്കിലും ഈ ഘടകങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷേ ആണവ മാലിന്യങ്ങള്‍ എങ്ങനെയാണ് ഇതില്‍ എത്തിച്ചേര്‍ന്നതെന്ന് അറിവായിട്ടില്ല. ഈ ചങ്ങല മൊത്തം പരിശോധിക്കുയാണെന്ന് ബോര്‍ഡിന്റെ Satya Pal Agarwal, AFPയോട് പറഞ്ഞു.
Otis ന് വേണ്ടി ഫ്രാന്‍സിലെ Mafelec എന്ന സ്ഥാപനം ആയിരക്കണക്കിന് ലിഫ്റ്റ് ബട്ടണുകള്‍ നിര്‍മ്മിക്കുന്നു. 500 ല്‍ അധികം ലിഫ്റ്റുകള്‍ അവര്‍ ഈ വര്‍ഷം സ്ഥാപിച്ചിട്ടുണ്ട്. ഈ ലിഫ്റ്റ് ബട്ടണ്‍ ഉപയോഗിച്ച 20 ജോലിക്കാര്‍ക്ക് ആണവവികിരണമേറ്റതായി ഫ്രാന്‍സിലെ Nuclear Safety Authority അറിയിച്ചതോടെ തങ്ങള്‍ ഈ ബട്ടണുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങി എന്ന് Otis ന്റെ അധികൃതര്‍ പറഞ്ഞു.
ലിഫ്റ്റ് ബട്ടണുകളില്‍ കൊബാള്‍ട്ട്-60 എന്ന ആണവവികിരണ ശേഷിയുള്ള പദാര്‍ത്ഥം അടങ്ങിയതായി ഫ്രഞ്ച് ആണവ സുരക്ഷാ ഏജന്‍സി അറിയിച്ചു. ഇന്‍ഡ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉരുക്കില്‍ ചെറിയ അളവ് ആണവ വികിരണതയുള്ളതായി സ്വീഡനിലെ ഉദ്യോഗസ്ഥരും പറഞ്ഞു.
ഇന്‍ഡ്യയില്‍ നിന്നുള്ള Bunts, Laxmi Electronics എന്നിവരില്‍ നിന്നാണ് Mafelec ഘടകങ്ങള്‍ വാങ്ങുന്നത്. അവര്‍ അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നത് SKM Steels എന്ന കമ്പനിയില്‍ നിന്നും. ആ ഉരുക്ക് കമ്പനി Vipras Casting എന്ന ഫൗണ്ട്രിയുമായി ബന്ധമുള്ളതാണ് എന്ന് Agarwal പറഞ്ഞു.
“ഫൗണ്ട്രികള്‍ അവര്‍ എടുക്കുന്ന അസംസ്കൃതവസ്തുക്കളിലെ ആണവ വികിരണത ഉരുക്കുണ്ടാക്കുന്നതിന് മുമ്പ് പരിശോധിക്കണം. ഇന്ന് Vipras ല്‍ ഇത് സംഭവിച്ചു. നാളെ വേറെ എവിടെയെങ്കിലുമായിരിക്കും.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവ വികിരണനില പരിശോധിക്കുന്ന ഉപകരണങ്ങള്‍ അവര്‍ ഇതിന് ശേഷം വാങ്ങി എന്ന് Vipras പറഞ്ഞു. എന്നാല്‍ SKM Steels ന് വേണ്ട ഉരുക്ക് നിര്‍മ്മിക്കാനുലയോഗിച്ച അസംസ്കൃത ഉരുക്ക് അവര്‍ തന്നെ തന്നതാണെന്നാണ് Vipras അവകാശപ്പെടുന്നത്.
SKM Steels ന്റെ വൈസ് പ്രസിഡന്റ് Girish Chaudhary അത് നിഷേധിച്ചു. “ഞങ്ങള്‍ scrap വാങ്ങാറില്ല. Vipras ല്‍ നിന്ന് ഉരുക്കാണ് വാങ്ങുന്നത്.”
യുറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും scrap ഇറക്കുമതി ചെയ്യുന്ന നൂറുകണക്കിന് scrap ഡീലര്‍മാര്‍ ഉള്ള ഇന്‍ഡ്യക്ക് ഇതുവരെ മലിനീകരണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
നിര്‍മ്മാണ വ്യവസായം വളര്‍ന്നിരിക്കുന്ന ഇന്‍ഡ്യയില്‍ scrap ന് വലിയ ആവശ്യമാണ്. പ്രതി വര്‍ഷം 31 ലക്ഷം ടണ്‍ scrap ആണ് ഇന്‍ഡ്യ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ അതിന്റെ പരിശോധനയും നിയന്ത്രണവും ചെയ്യുന്നില്ല. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാനില്‍ നിന്നുള്ള scrap ഉരുക്കിയ ഫൗണ്ട്രിയിലുണ്ടായ പൊട്ടിത്തെറി 10 പേരുടെ മരണത്തിന് കാരണായി. ആ scrap ല്‍ ആയുധങ്ങളുണ്ടായിരുന്നു. അവയാണ് ഉരുക്കിയപ്പോള്‍ പൊട്ടിത്തെറിച്ചത്.
– from afp
ഒരു ചെറിയ ആണവ മാലിന്യത്തിന് ഇത്ര പ്രശ്നമുണ്ടാക്കാമെങ്കില്‍ ആണവ നിലയങ്ങളിലെ മാലിന്യങ്ങളുടെ അവസ്ഥ എന്തായിരിക്കും? അവ പൊട്ടിയൊലിച്ച ഫുക്കുഷിമക്കാരുടേയോ?
ഇനി Otis ന്റെ ലിഫ്റ്റില്‍ കേറി ബട്ടണമര്‍ത്തുന്നതിന് മുമ്പ് ഗീഗര്‍കൗണ്ടര്‍ വെച്ച് നോക്കണേ!