അമേരിക്കന്‍ അറിവില്ലായ്മ

അ‌റിവില്ലാത്ത ജനങ്ങള്‍ അറിവില്ലാത്ത രാഷ്ട്രീയക്കാരെ തെരഞ്ഞെടുക്കും. അമേരിക്കന്‍ ആരോഗ്യരംഗം പോലെ തകര്‍ന്നതാണ് അവിടുത്തെ വിദ്യാഭ്യാസവും. ഭൂമിക്ക് ചുറ്റും സൂര്യന്‍ കറങ്ങുന്നു എന്നാണ് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തെ അഞ്ചിലൊരാള്‍ വിശ്വസിക്കുന്നത്. 26% ആളുകള്‍ പ്രകൃതി നിര്‍ദ്ധാരണം വഴി പരിണാമം നടന്നു എന്ന് വിശ്വസിക്കുന്നു. മൂന്നില്‍ രണ്ട് കൌമാരക്കാര്‍ക്ക് മാപ്പില്‍ ഇറാഖ് എവിടെ എന്ന് കണ്ടെത്താനാവുന്നില്ല. സര്‍ക്കാരിന്റെ മൂന്ന് വിഭാഗങ്ങള്‍ ഏതെന്ന് മൂന്നില്‍ രണ്ട് വോട്ടര്‍മാര്‍ക്ക് അറിയില്ല. 15 വയസുകാരന്റെ ഗണിത നൈപുണ്യം 29 OECD(3) രാജ്യങ്ങളില്‍ 24 ആം സ്ഥാനത്താണ്.

എങ്ങനെ അമേരിക്കന്‍ പൌരന്‍ ഇത്ര മന്ദബുദ്ധിയായി എന്നത് നിഗൂഢമായ കാര്യമാണ്. Susan Jacoby യുടെ The Age of American Unreason എന്ന പുസ്തകം ഇതിന് ഉത്തരം നല്‍കുന്നു. പരസ്പര പൂരകമായ ധാരാളം സംഗതികളും കൂടിച്ചേരലുകളാണ് അമേരിക്കന്‍ രാഷ്ട്രീയത്തെ തകര്‍ത്തതെന്ന് അവര്‍ പറയുന്നു.

ഒരു കാര്യം എല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്നതാണ്: മതം – പ്രത്യേകിച്ച് മൌലികവാദ മതം – നിങ്ങളെ മന്തനാക്കും. സമ്പന്ന രാജ്യങ്ങളില്‍ ക്രൈസ്തവ മൌലികവാദം വളുരുന്ന ഒരേയൊരു രാജ്യം അമേരിക്കയാണ്.

ഒരു സമയത്ത് അവിടെ anti-rationalism ന് ഒരു പ്രത്യേക കാരണം ഉണ്ടായിരുന്നു. ഉദാഹരണത്തിന് The Origin of Species പ്രസിദ്ധീകരിച്ച് കഴിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ കുറച്ച് ദശകങ്ങളില്‍ അമേരിക്കക്കാര്‍ ആ സിദ്ധാന്തം തള്ളിക്കളഞ്ഞത്. പൊതു ധൈഷണികരെ സംശയത്തോടെ നോക്കുക എന്നതായിരുന്നു അത്. ബ്രിട്ടീഷ് എഴുത്തുകാരനായ Herbert Spencer ന്റെ ഹീനമായ തത്വചിന്തയായ Social Darwinism ഡാര്‍വിന്റെ ശരിക്കുള്ള സിദ്ധാന്തവുമായി കൂട്ടിക്കുഴച്ചാണ് അമേരിക്കയില്‍ എത്തിയത്. [ദാരുണ മുതലാളിത്തത്തിന്റെ എന്തും സ്വന്തം നിലനില്‍പ്പിനായി ഉപയോഗിക്കുന്ന തന്ത്രം ആണ് ഈ തട്ടിപ്പ് Social Darwinism.] Spencer ന്റെ സിദ്ധാന്തം Andrew Carnegie, John D. Rockefeller, Thomas Edison തുടങ്ങിയവരുടെ ധനസഹായത്താല്‍ വലിയ രീതിയില്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പ്രകൃതിയിലെ പരിണാമം പോലെയാണ് ലക്ഷ പ്രഭുക്കള്‍ സമൂഹത്തിന്റെ ഉന്നതങ്ങളിലെത്തുന്നത് എന്നതാണ് ഈ സിദ്ധാന്തത്തിന്റെ സാരം. സര്‍ക്കാര്‍ ദുര്‍ബലരെ സംരക്ഷിക്കുന്നത് രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് അവര്‍ അവകാശപ്പെട്ടു. വലിയ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ ന്യായീകരിക്കാവുന്നതും അനിവാര്യവുമാണെന്ന് അവര്‍ പറയുന്നു(4).

പൊതു ജനത്തിന് ഡാര്‍വിനിസവും സ്വതന്ത്ര വ്യാപാരനയവും സാമ്പത്തിക ശാസ്ത്രവുമായി തിരിച്ചറിയാന്‍ കഴിയാത്തവിധമായി. ഉഗ്രമായ വെറുപ്പായിരുന്നു മിക്ക ക്രിസ്ത്യാനികളുടേയും പ്രതികരണം. ഒരു നൂറ്റാണ്ടിന് മുമ്പ് ജനം പുറം തള്ളിയ മൌലികവിദികളായ William Jennings Bryan നെ പോലുള്ളവരുടെ സിദ്ധാന്തങ്ങളായി ക്രിസ്ത്യന്‍ വലതുപക്ഷത്തിന്റെ സാമ്പത്തിക ചിന്താഗതി. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അവര്‍ തള്ളിക്കളയുകയും പകരം കപട ശാസ്ത്രമായ Social Darwinism ത്തെ സ്വീകരിക്കുകയും ചെയ്തു.

മൌലിക വാദികളുടെ ബൌധിക ഒറ്റപ്പെടലിന് വേറെയും കാരണങ്ങളുണ്ട്. അമേരിക്കയില്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നത് പ്രാദേശിക അധികാരികളാണ്. തോട്ടം ഉടമകളുടെ അറിവില്ലായ്മ നിറഞ്ഞ പ്രഭുഭരണം ആണ് തെക്കന്‍ സംസ്ഥാനങ്ങളിലെ പഠിപ്പിക്കലില്‍ അധികാര സ്ഥാനത്തിരിക്കുന്നത്.“സാമൂഹ്യ ക്രമത്തെ ഭീഷണിപ്പെടുത്തുന്ന ആശയങ്ങളെ തെക്ക് നിരോധിച്ചിരിക്കുതന്നെയാണ്”(5), എന്ന് Jacoby പറയുന്നു.

Southern Baptist Convention അമേരിക്കയിലെ ഏറ്റവും വലിയ Protestant മുന്നേറ്റമാണ്. തെക്കെ ആഫ്രിക്കയില്‍ Dutch Reformed Church ചെയ്തതുപോല ഇവരും അടിത്തേത്തേയും വര്‍ണ്ണ വിവേചനത്തേയും അംഗീകരിക്കുന്നു. തെക്കരെ മന്ദബുദ്ധികളാക്കുന്നതില്‍ ഇവര്‍ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. 1960 കളില്‍ വര്‍ണ്ണ വിവേചനം നിലനിര്‍ത്താന്‍ വേണ്ടി സ്വകാര്യ ക്രിസ്ത്യന്‍ സ്കൂളുകളും സര്‍വ്വകലാശാലകളും സ്ഥാപിച്ചു. മതേതരമായ വിദ്യാഭ്യാസം കാണാതെ തന്നെ, അവിടെ ഒരു വിദ്യാര്‍ത്ഥിക്ക് ഇന്ന് നഴ്സറി മുതല്‍ ഉന്നത ബിരുദം വരെ നേടാന്‍ കഴിയും. പൊതു വിദ്യാഭ്യാസത്തില്‍ തെക്കന്‍ Baptist വിശ്വാസങ്ങള്‍ക്ക് മാറ്റമൊന്നും സംഭവിക്കുന്നില്ലതാനും. 1998 ല്‍ University of Texas നടത്തിയ സര്‍വ്വേ പ്രകാരം മനുഷ്യനും ദിനോസറുകളും ഒരേ കാലയളവില്‍ ജീവിച്ചിരുന്നു എന്ന് നാലിലൊന്ന് പൊതു വിദ്യാലയ ജീവശാസ്ത്ര അദ്ധ്യാപകര്‍ വിശ്വസിക്കുന്നതായി കണ്ടു(6).

ഈ ദുരന്തം അമേരിക്കയുടെ സ്വയം പഠനം എന്ന രീതി കൂടുതല്‍ വഷളാക്കി. തനിക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തതിനെക്കുറിച്ച് വിഷമിക്കുന്നതായി എബ്രഹാം ലിങ്കണ്‍ പലപ്പഴും പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവിതം നല്ല വിദ്യാഭ്യാസത്തിന്റെ ഗുണമായി പ്രചരിപ്പിക്കുന്നു. സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന് പണം ചിലവിടണ്ട, വിജയം നിശ്ഛയ ദാര്‍ഢ്യവും അഹങ്കാരമുള്ള വ്യക്തിമാഹാത്മ്യവാദം(individualism) കൊണ്ട് നേടാം എന്നാണവരുടെ അഭിപ്രായം.

മൗലികവാദ മതത്തിന് പുറമേ ധൈഷണികര്‍ അവഗണ അനുഭവിക്കുന്നതിന്റെ മറ്റൊരു കാരണം ധൈഷണികതയെ(intellectualism) അട്ടിമറിപ്രവര്‍ത്തനമായി കണക്കാക്കുന്നതാണ്. കമ്യൂണസത്തിനെതിരെയുള്ള വേട്ടയാടല്‍ ധൈഷണികര്‍ എല്ലാം കമ്യൂണിസ്റ്റ്കാരാണെന്ന തെറ്റിധാരണ പൊതു സമൂഹത്തില്‍ ഉണ്ടാക്കി. സ്വന്തമായ അഭിപ്രായമുള്ള സാധാരണ മനുഷ്യരേപൊലും അമേരിക്കയെ നശിപ്പിക്കാനിറങ്ങിയ “liberal elites” എന്ന് മുദ്രകുത്തി പീഡിപ്പിക്കും.

1. For a staggering display of ignorance and bigotry, see: http://uk.youtube.com/watch?v=lPg0VCg4AEQ
2. You can see this exchange at http://uk.youtube.com/watch?v=px7aRIhUkHY&feature=related
3. All these facts are contained in Susan Jacoby, 2008. The Age of American Unreason: dumbing down and the future of democracy. Old Street Publishing, London.
4. Susan Jacoby, ibid. Chapter 3.
5. Susan Jacoby, ibid. Page 57.
6. Susan Jacoby, ibid. Page 25.

– from monbiot

നമ്മുടെ നാട്ടിലും ജാതി-മത ശക്തികള്‍ പൊതു വിദ്യാഭ്യാസത്തെ ആക്രമിക്കുന്നതും സ്വന്തം വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതും വേറൊന്നിനുമല്ല.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s