ഇതളിന് 7 അടി വ്യാസമുള്ള Swift കാറ്റാടിയുടെ ശക്തി 1.5 കിലോവാട്ടാണ്. പ്രതിവര്‍ഷം അതിന് 2000 യൂണീറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. ഏറ്റവും കൂടിയ വേഗത്തിലും അത് 35 ഡസിബല്‍ ശബ്ദമേയുണ്ടാക്കൂ. പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 20 വര്‍ഷം ഉപയോഗിക്കാനാവുന്ന ഈ കാറ്റാടിക്ക് 5 വര്‍ഷത്തെ വാറന്റി കമ്പനി നല്‍കുന്നു. ഇതിന് $10,000-12,000 ഡോളര്‍ വില വരും. ഇപ്പോഴത്തെ ഊര്‍ജ്ജ വിലയും സര്‍ക്കാര്‍ incentive ഉം കണക്കാക്കിയാല്‍ മൂന്നു വര്‍ഷം കൊണ്ട് മുതലാവും. Michigan ലെ Muskegon ല്‍ പ്രവര്‍ത്തിക്കുന്ന Frauenthal Center for the Performing Arts ലാണ് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ ഇത് സ്ഥാപിക്കപ്പെട്ടത്.
– from treehugger