തീര്‍ച്ചയായും അദ്ദേഹം ഒരിക്കലും തിരിച്ചറിഞ്ഞ് കാണില്ലായിരിക്കാം. തോറോ മരിച്ചത് 1862 ആണ്. കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് വ്യാവസായിക വിപ്ലവം പുറംതള്ളാന്‍ തുടങ്ങിയ കാലമായിരുന്നു അത്. 1851 മുതല്‍ എപ്പോഴൊക്കെ എവിടെയൊക്കെയാണ് Concord ല്‍ ചെടികള്‍ പൂക്കുന്നതെന്ന് അദ്ദേഹം രേഖപ്പെടുത്താന്‍ തുടങ്ങി.
ഇപ്പോള്‍ Boston University യിലേയും Harvard ലേയും ഗവേഷകര്‍ ആ രേഖകള്‍ ഉപയോഗപ്പെടുത്തി Concord ലെ ചെടികളുടെ വളര്‍ച്ചയും നാശവും കാലാവസ്ഥാ മാറ്റവുമായി ചേര്‍ത്ത് വെച്ച് പഠിക്കുന്നു. (New England).
അവരുടെ നിഗമനം വ്യക്തമാണ്. തോറോവിന്റെ കാലത്തെ അപേക്ഷിച്ച് സാധാരണ ചെടികള്‍ 7 ദിവസം നേരത്തേ പൂക്കുന്നുവെന്ന് Boston University യിലെ Richard B. Primack ഉം Abraham J. Miller-Rushing ഉം പറയുന്നു. Harvard ലെ evolutionary biologist ആയ Charles C. Davis നോട് ചേര്‍ന്ന് ഗവേഷണം നടത്തുകയാണ് ഇരുവരും. തോറോ രേഖപ്പെടുത്തിയ 27% സ്പീഷീസുകളും ഇന്ന് Concord ല്‍ നിന്ന് ഇല്ലായി കഴിഞ്ഞു. 36% എണ്ണത്തില്‍ കുറവായി നിലനില്‍ക്കുന്നുണ്ട്. പക്ഷേ അവയുടെ നിലനില്‍പ്പ് അധികകാലമുണ്ടാവില്ല. Proceedings of the National Academy of Sciences ലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.
തോറോ പഠനം നടത്തിയ 21 ഓര്‍കിഡുകളില്‍ 7 എണ്ണം മാത്രമാണ് ഇന്നുള്ളത്. 500 സ്പീഷീസുകള്‍ ആദ്യമായി പൂക്കുന്നതിനെക്കുറിച്ച് തോറോ 1851 – 1858 കാലത്ത് പഠനം നടത്തി.
2004, 2005, 2006 എന്നാ വര്‍ഷങ്ങളില്‍ Dr. Primack ഉം Dr. Miller-Rushing ഉം അവരുടെ സര്‍വ്വേ നടത്തിയിരുന്നു. Concord പൂന്തോട്ടത്തിന് വേണ്ടി landscape designer ആയ Pennie Logemann 1963 മുതല്‍ 1993 വരെ നടത്തിയ പഠനങ്ങളും അവര്‍ ഉപയോഗിച്ചു. കൂട്ടത്തില്‍ Concord ലെ amateur naturalists ഉം കൂട്ടു ചേര്‍ന്നു. “A Flora of Concord” എന്ന പുസ്തകമെഴുതിയ Richard J. Eaton അവരില്‍ ഒരാളാണ്. 1888 – 1902 കാലത്ത് പഠനം നടത്തിയ Alfred Hosmer ന്റെ നോട്ടുകളും അവര്‍ ഉപയോഗിച്ചു.
Hosmer 15 വര്‍ഷം Concord പ്രദേശത്ത് ചിലവഴിച്ചു. എന്തിനാണ് അദ്ദേഹം ഇത് ചെയ്തതെന്ന് പറയുന്നില്ല. തോറോ ഈ നിരീക്ഷണം നടത്തുന്നത് കുട്ടിക്കാലത്ത് Hosmer കണ്ടിട്ടുണ്ട്. അദ്ദേഹമാണ് ആദ്യമായി തോറോ ഭ്രാന്തനല്ല genius ആണെന്ന് പറഞ്ഞത്.
പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും കൂടുതല്‍ ഡാറ്റക്കായി പഠനം തുടരുന്നു. ഉദാഹരണത്തിന് പക്ഷികള്‍ കാലാവസ്ഥ മാറിയതിനാല്‍ ദേശാടന രീതി മാറ്റി. പക്ഷികളേക്കുറിച്ചും അവര്‍ പഠനം തുടരുന്നു.
– from nytimes
“വാല്‍ഡെന്‍” തടാകക്കരയില്‍ കുടിലുകെട്ടി വര്‍ഷങ്ങളോളം ഒറ്റയ്ക്ക് താമസിച്ചതു തോറോ തന്നെയല്ലേ ? ആല്‍ മണ്ട് വൃക്ഷത്തിനോട് ദൈവത്തിനെപ്പറ്റി സംസാരിച്ചപ്പോള്‍ വൃക്ഷം തളിരിട്ടു എന്ന് പറഞ്ഞതും അദ്ദേഹം തന്നെയല്ലേ !
ശരിയാണ്. പുതിയ അറിവിന് നന്ദി.