ബ്രസിലിലെ യുറേനിയം ഖനിയായ Caetité ക്ക് അടുത്തുള്ള പ്രദേശങ്ങളില്‍ കുടിവെള്ളത്തില്‍ യുറേനിയത്തിന്റെ അംശം ഗ്രീന്‍പീസ് നടത്തിയ പഠനത്തില്‍ കാണാന്‍ കഴിഞ്ഞു. ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ള അളവിനേക്കാള്‍ കൂടുതലാണാ ഇവിടെ യുറേനിയത്തിന്റെ അളവ്. ഇതിനെതിരെ ബ്രസീലിലെ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പ്രസിഡന്റിനെ കാര്യങ്ങള്‍ ബോധിപ്പിച്ചു. റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകളും നല്‍കി. രാജ്യത്തെ ജലവിതരണ വകുപ്പും വെള്ളവും മണ്ണും പരിശോധിക്കുന്നുണ്ട്. മലിനീകരണം തുടര്‍ന്ന കണ്ടാല്‍ ബ്രസീലിലെ ആണവ വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സ് പിന്‍വരിക്കാന്‍ പരിപാടിയുണ്ട്. പ്രദേശത്തെ ജനങ്ങളുടെ ഒത്തുചേരലും ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഖനനം ഇരട്ടിപ്പാനുള്ള ഖനി പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ INBയുടെ പദ്ധതി അധികാരികള്‍ നിര്‍ത്തിവെച്ചിരിപ്പിക്കുകയാണ്. ഇത് Angra 3 ആണവ നിലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. ഗ്രീന്‍പീസ് പഠനങ്ങളുടെ റിപ്പോര്‍ട്ട് പ്രാദേശിക പത്രങ്ങളും ടെലിവിഷനും വലിയ പ്രധാന്യത്തോടെയാണ് കൊടുത്തിരിക്കുന്നത്.
– from greenpeace