പൈസയുടെ കാര്യത്തില്‍ എങ്ങുമെത്തില്ല

Earth Policy Institute ലെ Lester Brown ന്റെ അഭിപ്രായത്തില്‍ ആണവോര്‍ജ്ജം “the economics are just not there”.

പവനോര്‍ജ്ജം ആണവോര്‍ജ്ജത്തെക്കാള്‍ ചിലവ് കുറഞ്ഞതാണ്

Amory Lovins നടത്തിയ പഠനങ്ങള്‍ Brown ചൂണ്ടിക്കാണിച്ചു. ആ പഠനമനുസരിച്ച് ആണവോര്‍ജ്ജ വൈദ്യുതി യൂണിറ്റിന് 14 സെന്റാവും. എന്നാല്‍ പവനോര്‍ജ്ജ വൈദ്യുതിക്ക് യുണിറ്റിന് 7 സെന്റെ ആവുകയുള്ളു. ആണവ മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജനത്തിന് വേണ്ട പണവും ആണവനിലയത്തിന്റെ decommissioning ന് വേണ്ട പണവും ഇതില്‍ വകയിരുത്തിയിട്ടില്ല. ഈ ചിലവുകളെല്ലാം ഒഴുവാക്കി അവ ജനത്തിന്റെ നികുതി പണത്തിന്റെ തലയില്‍ വെക്കുമ്പോള്‍ മാത്രമാണ് താരതമ്യ പഠനം തന്നെ സാധ്യമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Yucca Mountain ലെ മാലിന്യ സംഭരണം = റിയാക്റ്ററിന് $92.3 കോടി ഡോളര്‍

നെവാഡയിലെ Yucca Mountain ആണവ മാലിന്യ സംഭരണശാലയെകുറിച്ച് അദ്ദേഹം വിശദമാക്കി. 2017 ല്‍ പ്രവര്‍ത്തിച്ച് തുടങ്ങേണ്ടതാണ് അത്. ഇപ്പോള്‍ 19 വര്‍ഷം പിറകിലാണ്. അത് ഉണ്ടാക്കിയ cost overruns കാരണം ഇപ്പോഴത്തെ അതിന്റെ വില $9600 കോടി ഡോളറില്‍ അധികമാണ്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മൊത്തം 106 ആണവനിലയങ്ങളുടെ വിലയേക്കാള്‍ അധികം. അതിന് ഒരു റിയാക്റ്ററിന്റെ മാലിന്യം സംഭരിക്കാന്‍ $92.3 കോടി ഡോളര്‍ വീതം വേണം.

അപകടത്തിന്റെ ചിലവ് മുഴുവന്‍ നികുതി ദായകര്‍ വഹിക്കും

അപകടം നടന്നാല്‍ അതിന് നിലയം നല്‍കുന്ന കൂടിയ നഷ്ടപരിഹാരം അമേരിക്കയില്‍ $30 കോടി ഡോളറാണ്. defray costs ആയി മറ്റ് നിലയങ്ങള്‍ $9.58 കോടി ഡോളര്‍ വീതം സംഭാവന നല്‍കും. ശരിക്കും ഏറ്റവും കൂടിയ ബാധ്യത $1020 കോടി ഡോളറാണ്. Sandia National Laboratory യുടെ കണക്കനുസരിച്ച് ഏറ്റവും മോശമായ അവസ്ഥയില്‍ നാശം $70,000 കോടി ഡോളര്‍ വരെ ആകാം എന്നാണ്. ആണവ ദുരന്തത്തിന്റെ നാശ നഷ്ടങ്ങള്‍ക്കും ശുദ്ധീകരണത്തിനും ആണവ കമ്പനികള്‍ നല്‍കുന്ന പണവും മൊത്തം ചിലവും തമ്മിലുള്ള വ്യത്യാസം നികുതിദായകര്‍ നല്‍കേണ്ടി വരും.

റിയാക്റ്ററുകള്‍ Decommission ചെയ്യാനുള്ള ചിലവ് $180 കോടി ഡോളര്‍ വരെയാകും

IAEA യുടെ 2004 ലെ കണക്കനുസരിച്ച് ഒരു റിയാക്റ്റര്‍ Decommission ചെയ്യാന്‍ $25-50 കോടി ഡോളര്‍ വേണം. എന്നാല്‍ ചില റിയാക്റ്ററുകള്‍ക്ക് മാലിന്യം കൂടുതലായതിനാല്‍(ഉദാ. UK Magnox) Decommission ചിലവ് $180 കോടി ഡോളര്‍ വരെ ആകും.

ലോകത്തെ മൊത്തം 439 ആണവ നിലയങ്ങള്‍ക്ക് 40 വര്‍ഷം ആയുസുണ്ട് എന്ന് കരുതുക. (സത്യത്തില്‍ ശരാശരി ആയുസ് 22 വര്‍ഷമാണ്.) 93 നിലയങ്ങള്‍ 2008 – 2015 കാലയളവില്‍ decommission ചെയ്യേണ്ടി വരും. ഈ ചിലവ് വളരെ വലുതാണ്.

നിര്‍മ്മാണത്തിന്റേയും ഇന്ധത്തിന്റേയും ചിലവ് കൂടി വരുന്നു

നിലയം നിര്‍മ്മിക്കുന്നതിന്റേയും അത് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഇന്ധനത്തിന്റേയും ചിലവ് കൂടിവരുകയാണ്. രണ്ട് വര്‍ഷം മുമ്പ് 1,500 MW നിലയത്തിന് $200-400 കോടി ഡോളര്‍ ചിലവുണ്ടായിരുന്നു. ഇപ്പോള്‍ അത് $700 കോടി ഡോളറാണ്. അസംസ്കൃത വസ്തുക്കളുടെ വിലയും വിദഗ്ദ്ധ തൊഴിലാളികളുടെ കുറവും നിലയ നിര്‍മ്മാണത്തെ മന്ദഗതിയിലാക്കുന്നു.

ഇന്ധന വില കൂടിവരുന്നു:

2000 ന്റെ തുടക്കത്തില്‍ 0.45 കിലോ യുറേനിയത്തിന് $10 ഡോളറായിരുന്നു വില. ഇന്നത് $60 ഡോളറായി. കുറഞ്ഞ് വരുന്ന യുറേനിയം നിക്ഷേപം ഖനനം ചെയ്യാന്‍ കൂടുതല്‍ ആഴത്തിലേക്ക് പോകേണ്ടി വരുന്നത് ഖനനത്തിന്റെ ഊര്‍ജ്ജ ചിലവ് കൂട്ടുന്നു. അതുകൊണ്ട് ഗുണമേന്മ കുറഞ്ഞ അയിരുകള്‍ ഉപയോഗിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന് 1950 കളില്‍ അമേരിക്ക ഉപയോഗിച്ച യുറേനിയം അയിരില്‍ 0.28% യുറേനിയം ഓക്സൈഡുണ്ടായിരുന്നു. 1990കളില്‍ അത് 0.09% ആയി കുറഞ്ഞു. ഇത് യുറേനിയത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നു.

ലോകത്ത് ഇപ്പോള്‍ പണിനടക്കുന്ന 36 റിയാക്റ്ററുകള്‍ ഉണ്ട്. അതില്‍ 31 എണ്ണം കിഴക്കന്‍ യുറോപ്പിലും ഏഷ്യയിലുമാണ്. ഇവ ഓരോന്നും ഏകദേശം 1000 MW വൈദ്യുതി ഉത്പാദിപ്പിക്കും.

പവനോര്‍ജ്ജവും മറ്റ് പുനരുത്പാദിതോര്‍ജ്ജവും മെച്ചപ്പെട്ട നിക്ഷേപമാണ്, അവ കൂടുതല്‍ തൊഴിലവസരങ്ങളും നിര്‍മ്മിക്കും. 2008 ല്‍ 30,000 MW ന്റെ കാറ്റാടി നിലയങ്ങള്‍ നിര്‍മ്മിച്ചു.

Listen:

– from treehugger

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w