ഇന്‍ഡ്യന്‍ പോയന്റ് ആണവനിലയത്തിലെ പ്രശ്നങ്ങള്‍

ഇന്‍ഡ്യന്‍ പോയന്റ് (Indian Point)ആണവനിലയം അതിന്റെ റിയാകറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിഷമിക്കുകയാണ്. Unit 3 ന്റെ പ്രധാന feedwater പമ്പുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ 6/7/09 ന് രാത്രി ജോലിക്കാര്‍ റിയാക്റ്റര്‍ വീണ്ടും നിര്‍ത്തിവെച്ചു. മൂന്നാഴ്ച്ചയില്‍ ഇത് മൂന്നാം തവണയാണ് റിയാക്റ്റര്‍ ബോധപൂര്‍വ്വം നിര്‍ത്തിവെക്കുന്നത്. തൊഴിലാളികള്‍ക്കും പൊതുജനത്തിനും ഇത് ഭീഷണി ഉണ്ടാക്കുന്നില്ല എന്ന് നിലയത്തിന്റെ ഉടമകളായ Entergy Nuclear കമ്പനി പറഞ്ഞു.

മാര്‍ച്ചില്‍ refueling നടത്താന്‍ വേണ്ടി റിയാക്റ്റര്‍ നിര്‍ത്തിവെക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് അത് പ്രശ്നങ്ങളുംടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചിരിക്കുന്നത്. feedwater പമ്പുകളില്‍ ജോലിക്കാര്‍ പരിപാലനം നടത്തിവരുന്നു.

റേഡിയേഷന്‍ ഇല്ലാത്ത നിലയത്തിന്റെ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഈ പമ്പുകള്‍ ആയിരക്കണക്കിന് U ആകൃതിയിലുള്ള കുഴലുകളിലൂടെ വെള്ളം കടത്തിവിടുന്നു. ആ വെള്ളം ചൂടായി നീരാവിയായി മാറുന്നു. നീരവി ടര്‍ബൈനിലൂടെ കടന്ന് പോകുമ്പോള്‍ അത് തിരിഞ്ഞ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതിയുണ്ടാക്കുന്നു. നീരാവി തണുത്ത് വീണ്ടും ജലമായി മാറും

എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുമ്പോള്‍ നിലയം സെക്കന്റുകള്‍ക്കുള്ളില്‍ shut down ആകും.

പമ്പുകള്‍ ഇപ്പോള്‍ നേരിട്ട പ്രശ്നങ്ങള്‍:

May 15, 1:53 a.m.: mechanical arm പൊട്ടിയതിനാല്‍ ജോലിക്കാര്‍ റിയാക്റ്ററിനെ manually shut down ചെയ്തു. relief valve തുറന്ന് നീരാവി ജനറേറ്ററില്‍ ജലനിരപ്പ് ഉയരുന്നത് തടയാന്‍ വേണ്ടിയാണ് അവര്‍ ഇത് ചെയ്തത്. ജോലിക്കാര്‍ പ്രശ്നം കണ്ടെത്തി പരിഹരിച്ചു. lock washer പോയതായിരുന്നു പ്രശ്നം. May 16 at 4:41 a.m ന് നിലയെ പ്രവര്‍ത്തിച്ച് തുടങ്ങി.

May 28, 6:40 a.m.: പമ്പില്‍ നിന്ന് സംശയാല്പദമായ ഉയര്‍ന്ന വിറയല്‍ പരിശോധിക്കുന്നതിനിടയില്‍ ജലനിരപ്പ് ഉയര്‍നന്നതിനാല്‍ റിയാക്റ്റര്‍ ഓട്ടോമാറ്റിക്കായി നിന്നു. May 30 at 4:37 a.m. നിലയം വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങി.

May 31, 11:20 p.m.: പമ്പ് വ്യൂഹത്തിന്റെ പരിപാലനത്തിന് വേണ്ടി നിലയം നിര്‍ത്തിവെച്ചു. പമ്പ് ഷാഫ്റ്റില്‍ പൊട്ടലും പമ്പിന്റെ control oil system ത്തില്‍ മലിനമായ എണ്ണയും കണ്ടെത്തി.

Nuclear Regulatory Commission ന്റെ പരിശോധകര്‍ നിലയം പരിശോധിക്കാനെത്തി. ഈ പ്രശ്നങ്ങളൊന്നും വലുതല്ലെങ്കിലും കൂടുതല്‍ ശ്രദ്ധവേണമെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

“ജോലിക്കാര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുകയോ shut down ചെയ്യേണ്ടിവരുകയോ ചെയ്യുമ്പോള്‍ ആണവ സുരക്ഷിതത്വത്തെ അത് മൊത്തത്തില്‍ ബാധിക്കുകയാണ്” NRC വക്താവ് Neil Sheehan പറയുന്നു.

ഏപ്രിലിലെ feedwater പമ്പ് റിപ്പയര്‍ പണിക്ക് ശേഷം Indian Point റിയാക്റ്റര്‍ Unit 2 ഇപ്പോള്‍ 100% ശക്തിയില്‍ പ്രവര്‍ത്തിക്കുന്നു. രണ്ട് റിയാക്റ്ററുകളും പ്രവര്‍ത്തിക്കുമ്പോള്‍ നിലയം 2,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും.

– from recordonline

പൊട്ടത്തരമായ, വില കൂടിയ, അപകടകരമായ ഈ ഊര്‍ജ്ജോത്പാദന രീതി നിര്‍ത്തലാക്കുക.

ഒരു അഭിപ്രായം ഇടൂ