എക്സോണ്‍ മോബിലിന് പണമാണ് പ്രധാനം

സാധാരണ എണ്ണ കമ്പനി എന്നതിലുപരി തങ്ങള്‍ അതിലും വലുതാണെന്ന് പൊങ്ങച്ചം പറയുന്ന ExxonMobil ന് അത് പ്രകടിപ്പിക്കാന്‍ വിചിത്രമായ രീതിയുണ്ട്. (Beijing Olympics ല്‍ അവര്‍ അത്തരം പരസ്യമാണ് അവിടെ പ്രചരിപ്പിച്ചത്.) റിക്കോഡ് ലാഭം നേടുന്ന ഈ സമയത്തും അവര്‍ 1989 ലെ Valdez എണ്ണ ചോര്‍ച്ച ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ കോടതിയില്‍ വാദിക്കുകയാണ്. മൂന്ന് ദിവസത്തെ ലാഭമായ $50 കോടി ഡോളര്‍ വരും ഈ തുക എന്ന് Center for Public Integrity’s Marianne Lavelle പറയുന്നു. quarterly ലാഭമായ $1480 കോടി ഡോളര്‍ നേടുന്ന ഈ അവസരത്തിലും എക്സോണ്‍ പണം നല്‍കാതെ രക്ഷപെടാനാണ് ശ്രമിക്കുന്നത്.

Black Sea Oil Spill
Black Sea Oil Spill (2007)

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ (..യുടെ ചോര്‍ച്ച ഉണ്ടാകുന്നതിന് മുമ്പുള്ള ഏറ്റവും വലുത്) എണ്ണ ചോര്‍ച്ചയായ ഇതില്‍ സുപ്രീം കോടതി എക്സോണിന് അനുകൂലമായി നഷ്ടപരിഹാര തുക $250 കോടി ഡോളറില്‍ നിന്ന് $50 കോടി ഡോളറാക്കി കുറച്ചുകൊടുത്തിട്ടുണ്ട്. ഡിസ്കൌണ്ട് പലിശ നിരക്കില്‍ 1996 സെപ്റ്റംബര്‍ 24 മുതല്‍ക്കുള്ള പലിശയും നല്‍കണമെന്ന് പ്രശ്നബാധിതര്‍ വാദിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കോടതി വിധി വന്നപ്പം മുതലുള്ള പലിശയേ നല്‍കൂ എനന് എക്സോണും വാദിക്കുന്നു.

എണ്ണ ചോര്‍ച്ച നടന്ന Prince William Sound ലെ ജനങ്ങള്‍ക്ക് ഇതുവരെ ഒരു നയാ പൈസ കിട്ടിയിട്ടില്ല. പണം എങ്ങനെ വീതം വെക്കണം എന്നതിനെക്കുറിച്ച് സിയാറ്റില്‍ ആസ്ഥാനമായ Sea Hawk Seafoods കമ്പനിയുമായി ജനത്തിന് തര്‍ക്കമുണ്ട്. അതും ഈ കാലതാമസത്തിന് കാരണമാകുന്നു. ചോര്‍ച്ച ബാധിതരില്‍ ഒരാള്‍ക്ക് $15,000 ഡോളര്‍ വീതം കിട്ടണം. എക്സോണ്‍ പലിശ നല്‍കിയാല്‍ ഇതിന്റെ ഇരട്ടി കിട്ടും.

– from publicintegrity, treehugger

എണ്ണ നമ്മുടെ റോഡില്‍ ഉണ്ടാക്കുന്ന മലിനീകരണം നമുക്കെല്ലാം അറിയാം. എന്നാല്‍ എണ്ണ ചോര്‍ച്ച അത് സംഭവിക്കുമ്പോള്‍ വാര്‍ത്തയാകുമെങ്കിലും വേഗം മറക്കുകയാണ് പതിവ്.

ഒരു അഭിപ്രായം ഇടൂ