നൈജീരിയയിലെ ഡെല്‍റ്റ (Nigeria’s Delta) സംസ്ഥാനം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നല്ല സ്ഥലമല്ല. യഥാര്‍ത്ഥത്തില്‍ നൈജീരിയക്കാര്‍ക്കും നല്ലതല്ല അവിടം. 1956 ല്‍ ബഹുരാഷ്ട്രകുത്തകകളായ Chevron ഉം Shell ഉം എണ്ണ നിക്ഷേപം അവിടെ കണ്ടെത്തിയതോടെ എണ്ണകമ്പനികള്‍ക്കാണ് അവിടം നല്ലതായിരിക്കുന്നത്. ശതകോടികണക്കിന് ബാരല്‍ എണ്ണ അവര്‍ അവിടെ നിന്ന് ഊറ്റിയെടുത്തു. ഇപ്പോഴും പരിസ്ഥിതി നാശം വരുത്തിക്കൊണ്ട് പ്രതി ദിനം 18 ലക്ഷം ബാരല്‍ മുതല്‍ 25 ലക്ഷം ബാരല്‍ വരെ എണ്ണ ഖനനം ചെയ്യുന്നു.
2004 ല്‍ നൈജീരിയയുടെ കയറ്റുമതിയില്‍ 98% വും എണ്ണയായിരുന്നു. GDP യുടെ പകുതി വരുമായിരുന്നു അത്. എണ്ണക്ക് ഉയര്‍ന്ന വിലയുണ്ടായിട്ടും ഇപ്പോഴും നൈജീരിയക്കാരിലെ നാലില്‍ മൂന്നു പേരും പ്രതിദിനം 50/- രൂപയില്‍ താഴെ വരുമാനം കിട്ടുന്നവരാണ്. ഈ ദരിദ്ര ജനവിഭാഗങ്ങള്‍ പൈപ്പ് ലൈനികളാലും എണ്ണ ശുദ്ധീകരണ ശാലകളാലും ഒക്കെ വിഭജിക്കപ്പെട്ട് അവക്കിടയില്‍ കഴിയുന്നു. അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താമെന്ന് എണ്ണകമ്പനികള്‍ ദശാബ്ദങ്ങളായി വാക്കുനല്‍കുന്നുണ്ടെങ്കിലും ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പകരം ഗ്രാമീണര്‍ വിഷമയമായ പരിസ്ഥിതിയിലും കമ്പനിയുടെ ആക്രമണത്തിലും, മനുഷ്യാകാശ ധ്വംസനത്തിലും നരകയാതന അനുഭവിച്ച് ജീവിക്കുന്നു.
എന്നാല്‍ കുറച്ച് ഗ്രാമീണര്‍ ഈ പ്രശ്നങ്ങള്‍ കോടതിയില്‍ എത്തിച്ചിരിക്കുകയാണ്. Bowoto v. Chevron കേസ് അതാണ്.
1998 ല്‍ Larry Bowoto ഗ്രാമത്തിലെ മറ്റ് 100 പേരും കൂടിച്ചേര്‍ന്ന് Chevron ന്റെ എണ്ണ കിണറിനടുത്തേക്ക് സമാധാനപരമായ ഒരു ജാഥ നടത്തി. കമ്പനി മുതലാളിമാരും ഗ്രാമ നേതാക്കളുമായി ചര്‍ച്ച നടത്തണം എന്നതായിരുന്നു അവരുടെ ആവശ്യം. തൊഴില്‍ പരിശീലനം, വിദ്യാഭ്യാസം തുടങ്ങിയ അവരുടെ ആവശ്യത്തിലുണ്ടായിരുന്നു. പരിസ്ഥിതി നാശത്തിന്റെ പകരമായാണിത് അവര്‍ ആവശ്യപ്പെട്ടത്. അവര്‍ക്ക് ആയുധങ്ങളില്ലായിരുന്നു. അടുത്ത ഗ്രാമത്തില്‍ Chevron ഒരു സമ്മേളനം വിളിച്ചുകൂട്ടിയിട്ടുണ്ടെന്ന് അറിഞ്ഞ അവര്‍ സമാധാനാപരമായി പിരിഞ്ഞ് പോകാന്‍ തുടങ്ങുകയായിരുന്നു.
അവര്‍ക്കത് ചെയ്യാന്‍ കഴിയുന്നതിന് മുമ്പായി നൈജീരിയയുടെ പട്ടാളക്കാരെ കയറ്റിയ മൂന്ന് കമ്പനി ഹെലികോപ്റ്ററുകള്‍ അവര്‍ക്ക് മുകളിലൂടെ പറന്ന് വെടിവെക്കാന്‍ തുടങ്ങി. രണ്ട് പേര്‍ മരിക്കുകയും Bowoto ഉള്‍പ്പടെ ധാരാളം പേര്‍ക്ക് പരിക്കേക്കുകയും ചെയ്തു. ഷെവ്റോണിന്റെ ആജ്ഞപ്രകാരം പട്ടാളക്കാര്‍ ധാരാളം ആളുകളെ തടവില്‍ വെക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ആ സേവനത്തിന് കമ്പനി അവര്‍ക്ക് നല്ല തുക സമ്മാനമായി നല്‍കി.
ഷെവ്റോണിനെതിരെ സാന്‍ഫ്രാന്‍സിസ്കോയിലെ ജില്ലാ കോടതിയില്‍ 1999 ല്‍ Bowoto യും കൂട്ടരും കേസ് കൊടുത്തു. ദശാബ്ദങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ആ കേസ് നിര്‍ണ്ണായകമായ നിലയില്‍ എത്തിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി ഒരു അമേരിക്കയിലെ കമ്പനി അമേരിക്കയിലെ കേടതിക്ക് മുമ്പില്‍ വിദേശ രാദ്യങ്ങളില്‍ നടത്തിയ മനുഷ്യാവകാശധ്വംസനങ്ങളുടെ പേരില്‍ കുറ്റം ചാര്‍ത്തപ്പെട്ടിരിക്കുന്നു.
ആമസോണില്‍ 1960 കളില്‍ ഷെവ്രോണ്‍ എണ്ണ കുഴിച്ചെടുത്തിരുന്നു. അന്നും അവര്‍ ശതകോടി ടണ്‍ കണക്കിന് വിഷമലിന ജലം നദികളേലേക്ക് അശ്രദ്ധമായി ഒഴുക്കിക്കളയുകയോ വലിയ കുഴികളില്‍ വിഷ മാലിന്യങ്ങള്‍ തള്ളുകയോയായിരുന്നു പതിവ്. ഇക്വഡോറിലെ ആ സ്ഥലത്തെ അവിടുത്തുകാര്‍ “Rainforest Chernobyl” എന്ന് വിളിക്കുന്നു. അതിന്റെ സമീപ പ്രദേശത്തെ ക്യാന്‍സര്‍ നിരക്കും ശിശുക്കളുടെ അംഗവൈകല്യങ്ങളും വളരെ അധികമാണ്.
ആമസോണിലെ പൊടിപിടിച്ച കോടതിയില്‍ ഇക്വഡോറിന്റെ കേസ് കിടക്കുമ്പോള്‍ ശ്രദ്ധ മുഴുവന്‍ സാന്‍ ഫ്രാന്‍സിസ്കോയിലാണ്. അവിടെ ഷെവ്രോണിന്റെ വക്കീലന്‍മാര്‍ Bowoto യുടെ പരാതി തെറ്റാണെന്ന് വരുത്തി തീര്‍ക്കാന്‍ കിണഞ്ഞ് ശ്രമിക്കും. എന്തായാലും കോര്‍പ്പറേറ്റുകളുടെ മനുഷ്യാവകാശ ധ്വംസനങ്ങളെ വെളിച്ചത്ത് കൊണ്ടുവരാന്‍ ഈ കേസ് സഹായിക്കുമെന്നതില്‍ സംശയമില്ല.
– from huffingtonpost By Daniel Firger
നാം വണ്ടിയില്‍ അടിക്കുന്ന എണ്ണക്ക് അന്യ രാജ്യക്കാരുടെ ചോരയുടെ മണമാണ്. ദയവ് ചെയ്ത് എണ്ണയുടെ ഉപയോഗം കുറച്ച് ഈ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിക്കുക.