നടക്കുന്ന മത്സ്യത്തിന്റെ വിധി

axolotl ന്റെ മറ്റൊരു പേരാണ് ജല ഭീകരന്‍. മറ്റൊരു പേര് “മെക്സികോയിലെ നടക്കുന്ന മീന്‍”. ഇത് Aztec ഇതിഹാസത്തിന്റേയും ആഹാരത്തിന്റേയും ഭാഗമായിരുന്നു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് Mexico City യില്‍ നിന്നുള്ള നഗര മാലിന്യ വിഷം നിറഞ്ഞ Xochimilco തടാകത്തിന്റെ തോടുകളില്‍ അവ ഇക്കാലം വരെ ജീവിച്ചു.

ഒരടി നീളം വരുന്ന salamander നെ വംശനാശത്തില്‍ സംരക്ഷിക്കാന്‍ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. മാലിന്യങ്ങള്‍ക്ക് പുറമേ പ്രാദേശികമല്ലാത്ത തരം മത്സ്യങ്ങളെ തോടുകളില്‍ കൊണ്ടുവന്നതും വിനയായിരിക്കുകയാണ്. അവ axolotl ന്റെ കുഞ്ഞുങ്ങളെ തിന്നുന്നു ഒപ്പം അവയുടെ തീറ്റയും.

International Union for Conservation of Nature ന്റെ Red List ല്‍ വളരെ കാലമായി പേരുള്ള axolotl ന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വംശനാശം സംഭവിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. കുറച്ച് ശാസ്ത്രജ്ഞര്‍ തോടുകളില്‍ തന്നെ ശത്രു മീനുകള്‍ കടക്കാത്ത തരം sanctuaries നിര്‍മ്മിച്ച് അവയെ സംരക്ഷിക്കുന്നു. മറ്റുചിലര്‍ Xochimilco ല്‍ അവയെ പ്രജനനം നടത്തി എണ്ണം കൂട്ടാന്‍ ശ്രമിക്കുന്നു.

“axolotl ഇല്ലാതായാല്‍ മെക്സിക്കോയുടെ ജൈവ വൈവിദ്ധ്യത്തിന് മാത്രമല്ല അവരുടെ സംസ്കാരത്തിനും തീരാ നഷ്ടമാകും. മഹത്തായ തടാക വ്യവസ്ഥ തകരുകയും ചെയ്യും” എന്ന് Autonomous University of Mexico യിലെ ജീവശാസ്ത്രജ്ഞനായ Luis Zambrano പറയുന്നു.

axolotls (ഉച്ചരിക്കേണ്ടത് – ACK-suh-LAH-tuhl) ന്റെ എണ്ണം കൃത്യമായി അറിയില്ല. 1998 ല്‍ 1,500 ചതുരശ്ര മൈല്‍ സ്ഥലത്ത് കണ്ടിരുന്ന ഇവയെ കഴിഞ്ഞ വര്‍ഷം 25 ചതുരശ്ര മൈല്‍ സ്ഥലത്തേ കാണാന്‍ കഴിഞ്ഞുള്ളു. Zambrano യുടെ ശാസ്ത്രജ്ഞരാണ് സര്‍വ്വേ നടത്തിയത്. salamander ന്റെ വലിയ തകര്‍ച്ചയാണിത്.

ഭീമന്‍ തടാകങ്ങളായ Xochimilco യിലും Chalco യിലും ഇവ ദശലക്ഷക്കണക്കിന് ജീവിച്ചിരുന്നു. നാല് കാലുകളുപയെഗിച്ച് ഇവ തടാകത്തിന്റെ അടിത്തട്ടില്‍ ഇഴയുകയോ മുതല നീന്ദുന്നതു പോലെ നീന്തുകയോ ചെയ്യുന്നു. ചെറുമത്സ്യങ്ങള്‍, ജല കീടങ്ങള്‍ തുടങ്ങിയവയാണ് ഇര.

അസ്ടെക്ക്കാരുടെ പട്ടിയുടെ തലയുള്ള മരണത്തിന്റേയും, മിന്നലിന്റേയും ദൈവം ആയ Xolotl നെക്കുറിച്ച് കഥയുണ്ട്. അദ്ദേഹം മറ്റ് ദേവതകളുടെ ആക്രമണത്തെ ഭയന്ന് axolotl ന്റെ രൂപത്തിലേക്ക് മാറി Xochimilco തടാകത്തിലേക്ക് താഴ്ന്നു.

സ്പെയിനില്‍നിന്നുള്ള conquerors തടാകം വറ്റിക്കാന്‍ തുടങ്ങിയതോടെയാണ് axolotl ന്റെ തകര്‍ച്ചയുണ്ടായത്. അതിവേഗം വളരുന്ന ആധുനിക നഗരങ്ങളുടെ ദാഹവും കൂടുതല്‍ അതിനെ വറ്റിച്ചു. 1970 കളില്‍ വെള്ളപ്പൊക്കം തടയാനായി Chalco തടാകം പൂര്‍ണ്ണമായി വറ്റിച്ചു. 1980കളില്‍ Mexico City അവരുടെ മലിന ജലം Xochimilco തടാകത്തിന്റെ ശേഷിച്ച ഭാഗത്തേക്ക് തള്ളാന്‍ തുടങ്ങി.

Xochimilco യില്‍ 20 വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ നിന്നുള്ള tilapia മത്സ്യകൃഷി തുടങ്ങി. അവയോട് ചേര്‍ന്ന് ഏഷ്യയിലെ carp ഉം ജൈവ വ്യവസ്ഥയുടെ പ്രധാന ജീവികളായി. അവ axolotl ന്റെ മുട്ടഖലും ആഹാരവും തിന്നുന്നു. അടുത്തുള്ള ഫാമുകളില്‍ നിന്നുള്ള കാര്‍ഷിക രാസമാലിന്യങ്ങളും Mexico City യില്‍ നിന്നുള്ള മാലിന്യങ്ങളും ഇവക്ക് ഭീഷണിയാണ്.

സ്ഥലത്തെ മീന്‍പിടുത്തക്കാരനായ Roberto Altamira, 32, പറയുന്നത് അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് axolotl അവരുടെ ആഹാരത്തിന്റെ ഭാഗമായിരുന്നു എന്നാണ്. ഇപ്പോള്‍ അവയെ കിട്ടാത്തതിനാല്‍ ആരും അത് കഴിക്കുന്നില്ല.

പരീക്ഷശാലകളില്‍ അവയെ വളര്‍ത്തുന്നുണ്ട്. അത്ഭുതകരമായ കഴിവകളാണ് അവക്ക്. ഉദാഹരണത്തിന് ശരീര ഭാഗങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവക്ക് വീണ്ടും അത് വളര്‍ത്താന്‍ കഴിയും. regeneration, embryology, fertilization, പരിണാമം തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് അവ ഉപയോഗിക്കുന്നു.

salamander ന് ലാര്‍വാ സ്വഭാവം വളര്‍ച്ച എത്തിയതിന് ശേഷവും നിലനിര്‍ത്താന്‍ കഴിയുന്നു. ഇതിനെ neoteny എന്നാണ് വിളിക്കുന്നത്. വെള്ളത്തിനടിയിലാണ് ഇവ മിക്കപ്പോഴും ജീവിക്കുന്നത്. എന്നാല്‍ അന്തരീക്ഷവായുവും ശ്വസിക്കാനാവും.

– from discovery

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )