ആഗോള തപനവും അതിന്റെ മനുഷ്യ ബന്ധവും

ആഗോള ശരാശരി താപനില ഉയര്‍ത്തുന്നതില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് 2007ല്‍ UN ന്റെ കാലാവസ്ഥാമാറ്റ സംഘം ശക്തമായ തെളിവുകളോടെ ശാസ്ത്രീയമായി തെളിയിച്ചതാണ്. Nature Geoscience journal ല്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തി.

ധ്രുവ പ്രദേശത്തെ താപനിലാ വ്യത്യാസം രണ്ട് സെറ്റ് കാലാവസ്ഥാ മോഡലുകളില്‍ താരതമ്യം ചെയ്യുകയായിരുന്നു പുതിയ പഠനം ചെയ്തത്. ഒരു മോഡലില്‍ മനുഷ്യന്റെ സ്വാധീനം ഇല്ലെന്നും മറ്റേതില്‍ ഉണ്ടെന്നും സെറ്റ് ചെയ്തു. മനുഷ്യന്റെ സ്വാധീനം ഉണ്ടെന്ന മോഡലാണ് ധ്രുവ പ്രദേശത്തെ താപനിലാ വ്യത്യാസവുമായി ചേര‍ന്നുപോകുന്നതായി കണ്ടത്. അതില്‍ ഫോസില്‍ ഇന്ധനങ്ങള്‍കത്തിക്കുന്നതും ഓസോണിന്റെ ഇല്ലാതാകലും കണക്കാക്കിയിട്ടുണ്ടായിരുന്നു.

“അന്റാര്‍ക്ടിക്കയിലെ വ്യതിയാനങ്ങളില്‍ മനുഷ്യന്റെ പങ്ക് കണ്ടെത്തുന്നതില്‍ ഈ പഠനത്തില്‍ പങ്ക്കൊണ്ട Met Office ലെ Peter Stott ന്റെ ശ്രമങ്ങള്‍ സഹായകരമായി. ഉദാഹരണത്തിന് അടുത്തകാലത്തെ IPCC റിപ്പോര്‍ട്ടില്‍ അന്റാര്‍ക്ടിക്കയെക്കുറിച്ച് ഒന്നും സ്ഥാപിച്ച് പറയാനാവില്ലായിരുന്നു. കാരണം അവിടെ പഠനങ്ങളൊന്നും നടത്തിയിട്ടില്ലായിരുന്നു”. അദ്ദേഹം പറയുന്നു.

“എന്നാല്‍ നിങ്ങളത് നടത്തിയാല്‍ മനുഷ്യന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ ഡാറ്റ കാണാന്‍ കഴിയും. പ്രകൃതിയിലെ സ്വാഭാവികമായ മാറ്റങ്ങളാണ് ഈ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നമുക്ക് ഒരിക്കലും ഇനിമേലില്‍ പറയാനാവില്ല.”

University of East Anglia യിലെ Climate Research Unit ന്റെ തലവനാണ് Phil Jones. “IPCC റിപ്പോര്‍ട്ടിലെ വിടവുകള്‍ ഞങ്ങളുടെ പഠനം നികത്തുന്നു”. അദ്ദേഹം പറഞ്ഞു.

“പക്ഷേ ഇപ്പോഴും ധാരാളം ആളുകളും രാഷ്ട്രീയക്കാരും ഈ തെളിവുകള്‍ അംഗീകരിക്കാന്‍ തയ്യാറല്ല. വെള്ളപ്പൊക്കത്തിന്റേയും ചൂട് തരംഗത്തിന്റേയും കാരണമാകുന്ന ഒരു കാര്യത്തെക്കുറിച്ച് തെളിവ് കിട്ടിയിട്ട് ഇതൊക്കെ അംഗീകരിക്കാമെന്നാണ് അവരുടെ ഭാവം. സ്ഥലത്തിലും കാലത്തിലും ചെറുതായ ഈ സംഭവങ്ങളുടെ മനുഷ്യബന്ധം കാണുന്നത് വരെ അവര്‍ സംശയാലുക്കളായിരിക്കും.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

— സ്രോതസ്സ് bbc

[ചെറിയ സ്ഥലകാലത്ത് സംഭവിക്കുന്ന കാലാവസ്ഥാ സംഭവങ്ങളുടെ കാരണം വ്യക്തമാകുന്ന കാലത്ത് അതിന് കാരണമായ കാര്യത്തിന്റെ ശക്തി അതി ഭീമമായി വളര്‍ന്നിട്ടുണ്ടാവണം. അക്കാലത്ത് മനുഷ്യന് ഭൂമിയില്‍ ജീവിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ