കൊറിയന്‍ ഡസൈനര്‍ Jung Hyun Cho ഉം Bo Ram ഉം ഒരു മിനിട്ട് കൊണ്ട് വസ്ത്രം വൃത്തിയാക്കുന്ന വാഷിങ് മിഷീന്‍ നിര്‍മ്മിച്ചു. ഈ വാഷിങ് മിഷീന് സോപ്പോ ഡിറ്റര്‍ജന്റോ വേണ്ട എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വെള്ളത്തെ വൈദ്യുതപരമായി വിഘടിപ്പിച്ച് ഉയര്‍ന്ന മര്‍ദ്ദം പ്രയോഗിക്കും. ഇത് പ്രോട്ടീനുകളെ വിഘടിപ്പിക്കും. അവസാനം ultraviolet sterilizer പ്രയോഗിക്കുന്നു. അതി വേഗത്തില്‍ ഈ കാര്യങ്ങളൊക്കെ ചെയ്യുന്ന ഈ വാഷിങ് മിഷീന് ഒരു മിനിട്ടേ ഇതിനെടുക്കൂ. വസ്ത്രത്തില്‍ നിന്ന് വെള്ളം നീക്കം ചെയ്യാന്നത് vacuum suction പ്രകാരമാണ്.
– from ecofriend
സോപ്പും ഡിറ്റര്‍ജന്റുമുണ്ടാക്കുന്ന മലിനീകരണം തടയാന്‍ ഇത് സഹായിക്കും.
എന്റമ്മോ !!
ഇതിനു വേണ്ടി ചിലവഴിക്കണ്ടി വരുന്ന വൈദ്യുതി,അതുണ്ടാക്കാനാവശ്യമായ ഇന്ധനം, ഇലക്ട്രോണിക് കമ്പോണന്റ്സ്, വൈദ്യൂത വിശ്ലേഷണത്തിനും മറ്റും ആവശ്യമായി വരുന്ന ഇലക്ടോഡുകൾ ഇവയെല്ലാം കൂടി ഉണ്ടാക്കുന്ന മലിനീകരണം ഇതൊക്കെ വർക്കൗട്ട് ചെയ്തിട്ടുണ്ടോ ആവോ.
അതും കണക്കാക്കിയെ നല്ലതോ ചിത്തയോ എന്ന് കണ്ടെത്താനാവൂ.
ഡിറ്റര്‍ജന്റ്, കഴുകാനുള്ള ശുദ്ധ ജലം, അത് പമ്പ് ചെയ്യാനുള്ള വൈദ്യുതി അതൊക്കെ ഇപ്പോഴത്തെ അലക്കിലെ കാണാ ചരടാണ്.
എന്തായിത്, ആളുകളൊക്കെ സാങ്കേതികവിദ്യാ വികസനത്തിനെതിരാണോ? മര്‍ഡോക്ക് പരസ്യം നല്‍കി തുടങ്ങാത്തതാവാം കാരണം.
അങ്ങിനെ അല്ല, സർ.
എല്ലാ വിഷയങ്ങൾക്കും രണ്ട് വശം ഉണ്ടാവുമല്ലോ.
മലിനീകരണം കുറക്കും എന്നും മറ്റും ഉള്ള പ്രചാരണം ഒരുപക്ഷെ പരസ്യവാചകം ആവാം അല്ലെങ്കിൽ ആക്കാം.
അത്രയേ ഉള്ളൂ.