നിഗൂഢത നിറഞ്ഞ ആണവനിലയ നിര്‍മ്മാണം

ഒളിച്ച് വെക്കലും സുതാര്യത ഇല്ലായ്മയും പോരാത്തതിന് ആണവോര്‍ജ്ജ വ്യവസായം പ്രഹേളികകളും നിഗൂഢതകളും അത്ഭുതങ്ങളും നിറഞ്ഞതാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ കണ്ണെത്താ ദൂരം വരെ വ്യാപിച്ച് കിടക്കുന്നു.

London Sustainable Development Commission ലെ Tom Burke പറയുന്നു, ‘ഒരു ആണവ നിലയം നിര്‍മ്മിക്കാന്‍ എത്ര പണം വേണം എന്നതിന് ആത്മാര്‍ത്ഥയുള്ള രണ്ട് ഉത്തരം മാത്രമേയുള്ളു. ൧, “എനിക്ക് അറിയില്ല”, ൨, “പണിഞ്ഞ് കഴിഞ്ഞിട്ട് ഞാന്‍ പറയാം”. ഇതല്ലാത്ത എല്ലാ ഉത്തരങ്ങളും ഊഹങ്ങള്‍ മാത്രമാണ്.’

നിര്‍മ്മാണത്തിന് വേണ്ട സമയത്തിനും ആസൂത്രണത്തിനും(schedules) ഇതേ ഉത്തരം തന്നെ. നിലയം എന്ന് പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് പണിയുന്നകാലത്ത് പറയുന്ന നിര്‍മ്മാതാവ് കരുതലില്ലാത്ത (recklessly) ശുഭാപ്തിവിശ്വാസിയോ കള്ളനോ ആണ്. താങ്കള്‍ക്ക് ഏതാണ് സ്വീകാര്യം?

ഫിന്‍ലാന്റിലെ Olkiluoto 3 നിലയത്തിന്റെ പണി എന്ന് തീരുമെന്ന് Areva യോട് ചോദിച്ച് നോക്കൂ. 2009 ല്‍ പണി തീരേണ്ടതാണ്. ഇപ്പോള്‍ പറയുന്നു 2012 ല്‍ തീരുമെന്ന്. ഒരു പന്തയം വെക്കാന്‍ താങ്കള്‍ തയ്യാറാണോ? ഫ്രാന്‍സിലെ Flamanville ല്‍ Areva പണിയുന്ന റിയാക്റ്ററിന്റെ കാര്യത്തിലൊ?9 മാസത്തെ നിര്‍മ്മാണത്തിന് ശേഷം, 9 മാസം ആസൂത്രണത്തില്‍ (schedule) പിറകിലാണ്. ആശ്ചര്യപ്പെടുത്തുന്ന ഒരു ചെപ്പടിവിദ്യയാണിത്. പൂര്‍ണ്ണമായി നിഗൂഢത. സമയത്തിലൂടെയുള്ള യാത്രയും(time travel) ഇതിലുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു.

Arevaക്ക് മാത്രമല്ല ഈ പ്രശ്നമുള്ളത്. ജപ്പാനിലെ Oma യില്‍ J-Power നിര്‍മ്മിക്കുന്ന നിലയം മാര്‍ച്ച് 2012 ല്‍ പ്രവര്‍ത്തിച്ച് തുടങ്ങില്ല എന്ന് അവര്‍ അറിയിച്ചു. 2014 നവംബറില്‍ ഭാഗ്യമുണ്ടെങ്കില്‍ റിയാക്റ്റര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയേക്കും. [ഫുകുഷിമ ദുരന്തത്തിന് മുമ്പത്തെ വാര്‍ത്തയാണിത്.]

ഭൂമികുലുക്കത്തെ താങ്ങാനുള്ള ശേഷി നേടാന്‍ കൂടുതല്‍ പണി ആവശ്യമുള്ളതിനാലാണ് ഈ കാലതാമസം. ഭൂമികുലുക്കമുള്ള ഒരു രാജ്യത്ത് പത്ത് വര്‍ഷം മുമ്പ് Oma നിലയത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് ഈ നിബന്ധനകള്‍ കൊണ്ടുവന്നില്ല. വ്യക്തമല്ല. ഇതിനെ താങ്കള്‍ക്ക് നിഗൂഢത എന്ന് വിളിക്കാം.

– from greenpeace

2 thoughts on “നിഗൂഢത നിറഞ്ഞ ആണവനിലയ നിര്‍മ്മാണം

Leave a reply to sujith മറുപടി റദ്ദാക്കുക