ആഴക്കടല്‍ അന്തര്‍വാഹിനികളായ മിര്‍(Mir) 1 ഉം മിര്‍ 2 ഉം ശൂന്യാകാശ യാത്രക്ക് തുല്യമായ സങ്കീര്‍ണ്ണതയുള്ള ഒരു ദൗത്യത്തിനായി ഇറങ്ങിയിരിക്കുകയാണ്. അണുശക്തി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു icebreaker കപ്പല്‍ മൂന്നു മീറ്റര്‍ കനമുള്ള മഞ്ഞ് പാളി മുറിച്ചുകൊണ്ട് ഉത്തര ധ്രുവത്തിലെത്തി. കപ്പലിന്റെ ഒരു ഭാഗം തുറന്ന് റഷ്യന്‍ നാവികര്‍ മുങ്ങിക്കപ്പലുകളെ നാല് കിലോമീറ്റര്‍ താഴ്ച്ചയിലേക്കുള്ള മുങ്ങലിന് തയ്യാറാക്കി. ആര്‍ക്ടിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ അതില്‍ ഒരു കപ്പല്‍ തറയുടെ samples എടുത്തു. മറ്റേത് റഷ്യന്‍ കൊടി അടങ്ങിയ ഒരു ടൈറ്റാനിയം capsule സ്ഥാപിച്ചു.
2007 ലെ മോസ്കോയുടെ ഈ കലാപരിപാടി ഉദ്ദേശിച്ച ഫലം കണ്ടു. മറ്റ് രാജ്യങ്ങള്‍ പരിഭ്രമിച്ചു. ക്യാനഡയുടെ പ്രധാനമന്ത്രി Stephen Harper ആര്‍ക്ടിക്കിലേക്ക് sovereignty tour നായി പരക്കം പാഞ്ഞു. ഡാനിഷ് ശാസ്ത്ര മന്ത്രി പാര്‍ളമന്റില്‍ ഉത്തര ധ്രുവം ഡന്‍മാര്‍ക്കിന്റേതാണെന്ന് ? പ്രഖ്യാപിച്ചു.
ലോകത്ത് കണ്ടെത്താത്ത എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും 30% ആര്‍ക്ടിക് സമുദ്രത്തിന്റെ അടിത്തട്ടിലാണ്. തീരദേശ രാജ്യങ്ങള്‍ ആ മണ്ണില്‍ അതിര്‍ത്തി വരക്കാനുള്ള ധൃതിയിലാണിപ്പോള്‍. ലോകത്തെ അഞ്ചില്‍ മൂന്ന് സമുദ്രങ്ങളും ആര്‍ക്ടിനേക്കാള്‍ വളരെ വലുതാണ്. കൂടാതെ ആര്‍ക്ടിക്ക് ഇതുവരെ വീതം വെക്കപ്പെട്ടില്ല. മാനവരാശിക്ക് മൊത്തമെന്നാണ് വെപ്പ്. അതുകൊണ്ട് നോര്‍വ്വേ, ഡന്‍മാര്‍ക്ക്, റഷ്യ, ക്യാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഈ സമ്പത്തിന്റെ ഒരു പങ്ക് കൈക്കലാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ Convention on the Law of the Sea (UNCLOS) 1982 ല്‍ സമുദ്ര അടിത്തട്ടിലെ വിഭവങ്ങളിലുള്ള രാജ്യങ്ങളുടെ അവകാശത്തെക്കുറിച്ച് നിയമങ്ങളുണ്ടാക്കി. അതനുസരിച്ച് വേലിയിറക്ക സമയത്തെ തീരത്ത് നിന്ന് 370 കിലോമീറ്റര്‍ exclusive economic zone അനുവദിച്ചിട്ടുണ്ട്. ഭൂഖണ്ഡ അരുക് (continental shelf juts) 320 കിലോമീറ്ററില്‍ അധികമാണെങ്കില്‍ ഈ അവകാശം ദീര്‍ഘിപ്പിക്കാം എന്ന ഒരു അപവാദം ഈ നിയമത്തില്‍ ഉണ്ട്. അങ്ങനെ അവകാശം ആരെങ്കിലും ഉന്നയിച്ചാല്‍ geologists, geophysicists, hydrographers തുടങ്ങിയവര്‍ ചേര്‍ന്ന ഒരു കമ്മറ്റി ഈ അവകാശ വാദം പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കും.
അന്താരാഷ്ട്ര കരാറുകള്‍ മുന്തിയ ഗവേഷണങ്ങളേക്കാള്‍ ഒരു പടി മുന്നിലാണ്. ശാസ്ത്രവും നിയമവും ആശയവിനിമയം ചെയ്യുന്നതിലെ ഒരു തെറ്റ് Vermont Law School പ്രൊഫസര്‍ ആയ Betsy Baker വിശദീകരിച്ചു. “നിയമത്തിലെ പല വാക്കുകളും ശാസ്ത്രത്തിന്റെ മുന്നില്‍ ambiguous ആണ്. എങ്ങനെ ‘natural prolongation’ നിര്‍വ്വചിക്കും? ‘foot of a slope’ എവിടെയാണ്?” അവര്‍ ചോദിക്കുന്നു. ആര്‍ക്ടിക്കിലെ അസാധാരണമായ broad shelves ഉം നീളമുള്ള submarine peninsulas ഉം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
“നിങ്ങള്‍ക്ക് ഈ വാചകങ്ങള്‍ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എന്നാല്‍ ഡന്‍മാര്‍ക്കിലും ഗ്രീന്‍ലാന്റിലും അവസാനത്തെ സമവാക്യങ്ങളില്‍ ഒത്തൊരുമയുണ്ട്. ആസ്ട്രേലിയ ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളുടെ അവകാശത്തിലാണ് പ്രശ്നം. അടുത്ത് തന്നെ ഈ പ്രശ്നത്തില്‍ തീര്‍പ്പുണ്ടാകും.” എന്ന് Geological Survey of Denmark and Greenland ന്റെ ഡയറക്റ്റര്‍ Flemming Christiansen പറയുന്നു. 150 convention signatories 2009 ല്‍ അവരുടെ അവകാശം ഉന്നയിച്ചു. 50 തീരദേശ രാജ്യങ്ങള്‍ അയല്‍ ജലത്തില്‍ extension ന് വേണ്ടി അപേക്ഷിച്ചിട്ടുമുണ്ട്.
അഞ്ച് ആര്‍ക്ടിക് തീര രാജ്യങ്ങളില്‍ അമേരിക്ക മാത്രം UNCLOS നെ അംഗീകരിച്ചില്ല. അതുകൊണ്ട് അവര്‍ കമ്മറ്റിയുടെ മുമ്പാകെ ഒരു ഡാറ്റയും നല്‍കിയില്ല. “കുറച്ച് സെനറ്റര്‍മാര്‍ പറയുന്നത് പരമാധികാരം കീഴടങ്ങുക വലിയ, നശിച്ച (big, bad) U.N. ആര്‍ക്ടിക്കിലെ വിഭവങ്ങള്‍ പങ്ക് വെക്കാന്‍ പോകുന്നു എന്നാണ്. എന്നാല്‍ UNCLOS, U.N. ന്റെ ഭാഗമേയല്ല എന്നതാണ് സത്യം” Baker പറയുന്നു.
അന്താരാഷ്ട്ര ഒഴുപ്പിക്കലിനെ ഭയന്ന് ചിലവേറിയ വിഭവ ശേഖരണത്തിന് നിക്ഷേപിക്കാന്‍ ആരും താല്‍പ്പര്യപ്പെടില്ല. shelves ന്റെ അരികില്‍ അടുത്ത 30 വര്‍ഷത്തേക്ക് വ്യവസായ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല എന്ന് Baker പറയുന്നു. അഞ്ച് കിലോമീറ്റര്‍ ആഴത്തില്‍ കുഴിക്കുന്നതിന്റെ വെല്ലുവിളി കുറച്ച് കാണാനും പറ്റില്ല. കാരണം ഇപ്പോഴത്തെ platforms ഉപയോഗിക്കാന്‍ പറ്റില്ല. അടിത്തട്ടില്‍ തന്നെ ശേഖരണ ഉപകരണങ്ങള്‍ സ്ഥാപിക്കേണ്ടി വരും. ഫോസില്‍ ഇന്ധനം പൈപ്പ് വഴി കരയിലെത്തിക്കും. എപ്പോഴും നീങ്ങിക്കൊണ്ടിരിക്കുന്ന മഞ്ഞ് പാളികളില്‍ അതിശക്തമായ റിഗ്ഗുകളോ കുഴിക്കുന്ന കപ്പലുകളോ നിലനില്‍ക്കൂ. ചോര്‍ച്ച ഉണ്ടായാല്‍ ശുദ്ധീകരണം അസാധ്യമാണ്.
റഷ്യയോട് ചേര്‍ന്ന് ആര്‍ക്ടിക്കില്‍ 9000 കോടി ബാരല്‍ എണ്ണയും 1.67 ട്രില്യണ്‍ ഘനമീറ്റര്‍ പ്രകൃതിവാതകവും ഉണ്ടെന്ന് U.S. Geological Survey കണക്കാക്കിയിട്ടുണ്ട്. ബ്രിട്ടണിലെ എണ്ണകമ്പനിയായ BP യും, PLC യും $1700 കോടി ഡോളറിന്റെ കരാറാണ് റഷ്യയുമായി ഒപ്പ് വെച്ചത്.
നോര്‍വ്വേയുടെ പൊതുമേഖലാ കമ്പനിയായ Statoil ന് തണുത്ത കാലാവസ്ഥയുമായി പരിചയമുള്ളത് Barents Sea യില്‍ ഖനനം നടത്താന്‍ സഹായിക്കുമെന്ന് കരുതുന്നു. Beaufort Sea യില്‍ ഖനനം നടത്താന്‍ ക്യാനഡയിലെ Imperial Oil ആഗ്രഹിക്കുന്നു.
ലോകത്തെ അടുത്ത ഫോസില്‍ ഇന്ധനമായ Gas hydrates,മഞ്ഞിന്റേയും മീഥേനിന്റേയും മിശ്രിതം, ആര്‍ക്ടിക് കടലിലാണ്. ഇത് ഉയര്‍ന്ന മര്‍ദ്ദത്തിലും അതി ശൈത്യത്തിലുമാണ് നിലകൊള്ളുന്നത്. Japan Oil, Gas and Metals National Corporation തുടങ്ങിയ കമ്പനികള്‍ ഈ നിക്ഷേപത്തെ മര്‍ദ്ദം കുറച്ച് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യക്ക് ശ്രമിക്കുന്നു.
– from scientificamerican
ആഗോള താപനത്തിന് നന്ദി പറയുന്ന ആളുകള്‍ പോലും ഇക്കാലത്ത് ഉണ്ട്. കാരണം താപം ആര്‍ക്ടിക്കിലെ മഞ്ഞ് ഉരുക്കുയും അതുകൊണ്ട് ചിലവ് കുറച്ച് എണ്ണ അവിടെ നിന്ന് കുഴിച്ചെടുക്കാമെന്നാണ് ഈ വിഢികളുടെ ചിന്ത. ഇത് അതി വിനശകരമായ കാലമായിരിക്കും നിങ്ങളുടെ കുട്ടികള്‍ക്കും ചെറുമക്കള്‍ക്കും സമ്മാനിക്കുക.
എണ്ണയോടുള്ള ആര്‍ത്തി അവസാനിപ്പിച്ച് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപം നടത്തുക.
thanks for the information bro.