LED വിളക്കുകളുമായി Marriott Custom House Tower

ബോസ്റ്റണിലെ അംബര ചുംബിയായ Marriott Custom House Tower ലെ വിളക്കുകള്‍ക്ക് വലിയ മാറ്റം വന്നുകൊണ്ടിരിക്കുന്നു. അവ കൂടുതല്‍ മിടുക്കും സുസ്ഥിരതയും കാട്ടും. മുമ്പ് അവടെ ഫിലന്റ് ബള്‍ബായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. അവയെ മാറ്റി LED വിളക്കുകള്‍ ഉവര്‍ ഉപയോഗിക്കുന്നു. മുമ്പത്തിലേതിലും മൂന്നിലൊന്ന് വൈദ്യുതിയേ പുതിയവ ഉത്പാദിപ്പിക്കുന്നുള്ളു. Lana Nathe of Light Insight Design Studio നട്തതുന്ന illuminaleBOSTON 08 എന്ന പരിപാടിയുടെ ഭാഗമായാണ് ഇത് ചെയ്യുന്നത്.

ടവറിന്റെ വെളിച്ച ക്രമീകരണം നടത്തുന്നത് Lam Partners Inc എന്ന കമ്പനിയാണ്. അവര്‍തന്നെയാണ് 20 വര്‍ഷം മുമ്പ് പഴയ ക്രമീകരണവും നടത്തിയത്. അതിന് ശേഷം വെളിച്ച രംഗത്ത് വലിയ പുരോഗതികള്‍ ഉണ്ടായി. പ്രത്യേകിച്ചും LED കളില്‍. Philips Color Kinetics നിര്‍മ്മിക്കുന്ന LED കളാണ് അവര്‍ ഉപയോഗിക്കുന്നത്. വൈദ്യുതി കുറച്ചുപയോഗിക്കുന്നതിനോടൊപ്പം പരിപാലനം കുറവ് മതി എന്നതും LED കളുടെ ഗുണമാണ്. പ്രതിദിനം 6 മണിക്കൂര്‍ വെച്ച് 20 വര്‍ഷമാണ് അവയുടെ ആയുസ്. 125 eW® Blast Powercore, eW Graze Powercore എന്നീ LED വിളക്കുകള്‍ ടവറിന്റെ 17 ഏം നില മുതല്‍ അറ്റം വരെ വെളിച്ചം നല്‍കും. ദക്ഷത കൂടിയ metal halide വിളക്കായ Philips Lightolier illuminate താഴ്ന്ന നിലകളിലും വിളിച്ചം നല്‍കും.

– from newscenter.philips

ഒരു അഭിപ്രായം ഇടൂ