ടൂറിസത്തില്‍ നിന്നുള്ള പണം ഭൂമിവാങ്ങാന്‍ ഉപയോഗിക്കുമെന്ന് മാലിദ്വീപ്. “മോശം അവസ്ഥ വരുകയാണെങ്കില്‍ ഞങ്ങളുടെ ദ്വീപിലെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലാവും. ചിലപ്പോള്‍ മുഴുവനും. അതുകൊണ്ട് ഞങ്ങള്‍ക്ക് താമസിക്കാന്‍ മറ്റ് പ്രദേശങ്ങള്‍ ഇപ്പോഴേ നോക്കി തുടങ്ങണം.” Mohamed Waheed Hassan Manik പറഞ്ഞു.
മാലിദ്വീപിലെ 1,200 ദ്വീപുകള്‍ സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ മാത്രം ഉയരമുള്ളവയാണ്. അവയില്‍ 200 എണ്ണത്തില്‍ ജനവാസമുണ്ട്. 100 വര്‍ഷത്തിനകം ഈ ദ്വീപുകള്‍ വെള്ളത്തിലടിയിലാവുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
Abdul Gayoom ന്റെ 30 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തില്‍ നിന്ന് 11 നവംബര്‍ 2008 ന് ആണ് Mohamed Nasheed ന്റെ നേതൃത്വത്തില്‍ ആദ്യത്തെ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
Gayoom ജനങ്ങളുടെ മേല്‍ മനുഷ്യാവകാശ ലംഘനം നടത്തുകയും 380,000 വരുന്ന ജനത്തെ കടുത്ത നിയന്ത്രണങ്ങളില്‍ നിര്‍ത്തിയിരുന്നു. അന്താരാഷ്ട്ര ഫോറങ്ങളില്‍ Gayoom കാലാവസ്ഥാ മാറ്റവും ജനങ്ങള്‍ അഭയാര്‍ത്ഥികള്‍ ആകുന്നതിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്.
– from ft
പ്രേമചന്ദ്രനേയും ആ മുന്നണിയേയും തോല്‍പ്പിച്ചിട്ട് മുല്ലപ്പെരിയാറിന്റെ പേരില്‍ ചോര ഒഴുക്കാന്‍ നാം വെമ്പല്‍ കൊള്ളുകയാണ്. എന്നാല്‍ നമ്മുടെ തീരദേശം കടലെക്കുന്നതിനേക്കുറിച്ച് നമുക്ക് ഒരു വ്യാകുലതയുമില്ല. ഇത് നമ്മുടെ മാത്രം പ്രശ്നമല്ല. ലോകം മുഴുവന്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്.
താങ്കളുടെ ഉപഭോഗം കുറക്കുക. ഭാവിതലമുറക്ക് സുരക്ഷിതത്വം നല്‍കുക.