സൗരോര്‍ജ്ജ രംഗത്ത് വലിയ നിക്ഷേപങ്ങള്‍ നടത്തുമെന്ന് ഫ്രാസന്‍സിലെ Energy and the Environment മന്ത്രി പറഞ്ഞു. പുനരുത്പാദിതോര്‍ജ്ജ രംഗത്തെ ഉത്തേജിപ്പിക്കാന്‍ 50 ഇന പരിപാടികളാണ് അവര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 2020 ഓടെ 23% ഊര്‍ജ്ജം പുനരുത്പാദിതോര്‍ജ്ജ രംഗത്ത് നിന്ന് ഉത്പാദിപ്പിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന് അവര്‍ നല്‍കിയ വാഗ്ദാനം. 2020 ഓടെ സൗരോര്‍ജ്ജ രംഗം 400 മടങ്ങ് വലുതാക്കണം.
വ്യാവസായി കെട്ടിടങ്ങള്‍ക്ക് അവര്‍ €0.45/kWh (US $0.57/kWh) എന്ന പുതിയ വിഭാഗം താരിഫ് അവര്‍ രൂപീകരിച്ചു. വലിയ മേല്‍ക്കൂരയുള്ളവര്‍ക്ക് ഇത് ഉപകാരപ്പെടും. സോളാര്‍ പാനല്‍ രംഗത്തേ ലോക നേതാക്കളായ ജര്‍മ്മനി നല്‍കുന്ന താരിഫിനേക്കാള്‍ കൂടുതലാണ് ഇത്.
യൂറോപ്പില്‍ സൗരോര്‍ജ്ജ രംഗത്ത് ഏറ്റവും പിറകില്‍ നില്‍ക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. 2008 ല്‍ അവര്‍ക്ക് 18 മെഗാവാട്ട് ശേഷി മാത്രമേയുണ്ടായിരുന്നുള്ളു. 2006 ല്‍ തുടങ്ങിയ Advanced Renewable Tariffs ഓടെ ധാരാളം പ്രൊജക്റ്റുകള്‍ അവര്‍ തുടങ്ങി. 400 മെഗാവാട്ട് ശേഷിയുള്ള 12,000 നിലയങ്ങളുടെ പണി കഴിഞ്ഞ് ഗ്രിഡ്ഡുമായി ബന്ധപ്പെടുത്താന്‍ കാത്തിരിക്കുന്നു.
ഈ താമസം ഒഴുവാക്കാനായി 450 kW ല്‍ താഴെയുള്ള നിലയങ്ങള്‍ക്ക് ഫ്രാന്‍സിലെ ഊര്‍ജ്ജ വിതരണ കമ്പനിയായ Electricité de France ഇന്റര്‍നെറ്റ് വഴി രജിസ്റ്റ്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 3 kW ല്‍ താഴെയുള്ള സോളാര്‍ പാനല്‍ നിലയങ്ങള്‍ക്ക് നികുതിയും ഫീസും ഇളവ് നല്‍കിയിട്ടുണ്ട്. കാറ്റാടി നിലയങ്ങളുടെ താരിഫില്‍ മാറ്റങ്ങളൊന്നുമില്ല.
– സ്രോതസ്സ് renewableenergyworld