MINI E ന് AC Propulsion ശക്തി പകരും

MINI E വൈദ്യുത കാറിന് electric propulsion ഉം ബാറ്ററി സാങ്കേതിക വിദ്യയും AC Propulsion നല്‍കും. 150 kW ന്റെ വൈദ്യുത മോട്ടോറും 35 kWh ന്റെ ലിഥിയം ബാറ്ററിയും മുന്‍ വീലുകളിലേക്ക് ശക്തി പകരുന്ന ഒറ്റ സ്റ്റേജുള്ള ഗിയര്‍ബോക്സും ആണ് MINI E ഉപയോഗിക്കുന്നത്. 220 Nm ശക്തി വരെ ഉത്പാദിപ്പിക്കുന്ന വൈദ്യുത drive train ന് വണ്ടിയെ പൂജ്യത്തില്‍ നിന്ന് 100 kph വേഗതയില്‍ എത്തിക്കാന്‍ 8.5 സെക്കന്റ് സമയമേ എടുക്കൂ. ഏറ്റവും കൂടിയ വേഗത 152 kph ആണ്.

AC Propulsion ന്റെ tzero സാങ്കേതികവിദ്യ ഉപയോഗിക്കുന്ന MINI E ഉയര്‍ന്ന ദക്ഷത, ഉയര്‍ന്ന performance, അതിവേഗ ചാര്‍ജ്ജിഗ് എന്നിവ പ്രകടിപ്പിക്കുന്നു. കാറ്റ് കൊണ്ട് തണുപ്പിക്കുന്ന ചെമ്പ് റോട്ടറുള്ള ഇന്‍ഡക്ഷന്‍ മോട്ടോര്‍ പൂജ്യത്തില്‍ നിന്ന് 5,000 rpm ലേക്കെത്തുമ്പോള്‍ കൂടിയ തിരിയല്‍ശക്തി നല്‍കുന്നു. 13,000 rpm വരെ അത് തിരിയും. IGBT inverter drives കൂടിയ ശക്തിയായ 150 kW നല്‍കുന്നു. സ്ഥിര ശക്തി 50 kW ആണ്.

MINI E ക്ക് വേണ്ട ബാറ്ററി നല്‍കുന്നതും AC Propulsion ആണ്. 35 kWh, 380V ന്റെ pack ല്‍ 48 Li-ion modules ഉണ്ട്. ഓരോന്നിലും 106 ചെറു Li-ion സെല്ലും. മോത്തം 5,088 സെല്ലുകള്‍. ഓരോ സെല്ലും വോള്‍ട്ടേജ്, താപനില മൂല്യം management systemലേക്ക് അയക്കും. അത് driving and charging conditions അനുസരിച്ച് ബാറ്ററി പ്രവര്‍ത്തിപ്പിക്കാനുള്ള optimal രീതി ഉപയോഗപ്പെടുത്തും. വീണ്ടും വിശകലനം ചെയ്യാന്‍ ബാറ്ററി ഡാറ്റ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

– from greencarcongress.

ഒരു അഭിപ്രായം ഇടൂ