വൈദ്യുത വാഹനത്തിന് Regenerative shock absorber

Tufts University ല്‍ നിന്ന് Electric Truck, LLC (ET) ക്ക് സ്വന്തമായി ഒരു സാങ്കേതിക വിദ്യ ലഭിച്ചു. വണ്ടി ഓടിക്കോണ്ടിരിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുള്ള ഒരു വിദ്യയാണത്. School of Engineering ലെ പ്രൊഫസര്‍ Ronald Goldner ഉം സഹായി Peter Zerigian ഉം ചേര്‍ന്നാണ് regenerative electromagnetic shock absorber വികസിപ്പിച്ചത്. Argonne National Laboratory ല്‍ നിന്ന് കൂടുതല്‍ ധനസഹായവും ഇതിന് കിട്ടിയിട്ടുണ്ട്.

2001ല്‍ വാഷിങ്ടണില്‍ നടന്ന സര്‍ക്കാര്‍/വ്യവസായ സമ്മേളനത്തില്‍ Goldner ഉം Zerigian ഉം J.R. Hull ഉം പ്രബന്ധമവതരിപ്പിച്ചു. നഷ്ടമാകുന്ന ഊര്‍ജ്ജത്തില്‍ നിന്ന് 20% മുതല്‍ 70% വരെ ഊര്‍ജ്ജം regenerative magnetic shock absorbers ഉപയോഗിച്ച് തിരിച്ച് പിടിക്കാനാവുമെന്നാണ് അവര്‍ പറയുന്നത്.

മാറിക്കൊണ്ടിരിക്കുന്ന frequency യില്‍ പലപ്രാവശ്യം ആവര്‍ത്തിക്കുന്ന രേഖീയ(linear) ചനലത്തെ ഉപയോഗപ്രദമായ വൈദ്യുതോര്‍ജ്ജമാക്കാന്‍ വേണ്ടി shock absorber ഉപയോഗിക്കുന്നത് ഒരു വൈദ്യുത-കാന്തിക linear ജനറേറ്ററിനെയാണ്. അടുത്തടുത്ത് വെച്ചിരിക്കുന്ന കാന്തങ്ങളുണ്ടാക്കുന്ന കാന്തിക ബലരേഖകളെ കമ്പിച്ചുരുള്‍ കൂട്ടം മുറിക്കുമ്പോള്‍ വൈദ്യുതിയുണ്ടാവുന്നു.

രേഖീയ ചലന ജനറേറ്ററുകള്‍ (linear motion generator)പോലുള്ള സാധാരണ ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി regenerative shock absorber അതായത് reciprocating linear motor ആയ Goldner ന്റെ shock absorber കൂടുതല്‍ കാന്തിക ബല സാന്ദ്രതയും അതുവഴി കൂടുതല്‍ വൈദ്യുതിയും നല്‍കുന്നു. സാധാരണ വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്ന് 2 മുതല്‍ 17 kW വരെ 4-44% power contribution ദക്ഷതയോടെ ഇത്തരത്തില്‍ ഉത്പാദിപ്പിക്കാം എന്ന് കണ്ടുപിടുത്തക്കാര്‍ പറഞ്ഞു.

ദുഷ്കരമായതും ബമ്പുകള്‍ നിറഞ്ഞതുമായ റോഡുകള്‍ നിന്ന് 50 kW വരെ വൈദ്യുതി തിരിച്ച് പിടിക്കാനാവും. power contribution ദക്ഷത 70% ഉണ്ടാകും അവിടെ.

വീണ്ടെടുക്കുന്ന ഊര്‍ജ്ജം വാഹനത്തിന്റെ ഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ബസ്സുകള്‍ക്കും, ട്രക്കുകള്‍ക്കും ഭാരം കൂടിയ മറ്റ് വാഹനങ്ങള്‍ക്കും കൂടുതല്‍ വൈദ്യുതി ഈ രീതിയില്‍ ശേഖരിക്കാനാവും. വൈദ്യുത വാഹനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു കണ്ടുപിടുത്തമാണിത്.

– സ്രോതസ്സ് greencarcongress

ഈ കുലുക്കം കൊണ്ട് വണ്ടിയോടിക്കാനുള്ള മുഴുവന്‍ വൈദ്യുതിയും കിട്ടുമെന്ന് കരുതേണ്ട. താപഗതികത്തിന്റെ നിയമങ്ങള്‍ ആര്‍ക്കും തിരുത്താനാവുന്നതല്ല. സാധാരണ മഷ്ടപ്പെടുന്ന ഊര്‍ജ്ജത്തില്‍ നിന്ന് കുറച്ച് തിരിച്ച് പിടിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. വണ്ടിയുടെ മൈലേജ് ഇത്തിരി കൂടി കൂടും എന്നത് മെച്ചം. എണ്ണവണ്ടിക്ക് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണിത്.

2 thoughts on “വൈദ്യുത വാഹനത്തിന് Regenerative shock absorber

  1. സ്വൽപ്പംകൂടി ഭേദപ്പെടുത്തിയാൽ എണ്ണവണ്ടികളെപ്പോലും ഇത്തരം അബ്സോർബറുകൾക്കു് സഹായിക്കാൻ പറ്റിയെന്നിരിക്കും. ഒന്നുമില്ലെങ്കിൽ, ബാറ്ററി ചാർജ്ജിനെങ്കിലും ഉപയോഗിക്കാം.
    🙂

    1. പക്ഷേ മാഷേ, അതുപയോഗിച്ച് യാത്ര ചെയ്യാന്] പറ്റില്ലല്ലോ! വേണമെങ്കില്] സിഗററ്റ് ലൈറ്റര്] പ്രവര്]ത്തിപ്പിക്കാം. പുറത്തും മലിനീകരണം, അകത്തും മലിനീകരണം!
      പിന്നെ ഇതിന് വേണ്ടിവരുന്ന അധിക ഭാരവും ചിലവും. വൈദ്യുത വണ്ടിക്ക് ഇത് ഉപകാരപ്രദമായതുകൊണ്ട് മുതലാവും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )