കടിലേയും നദിയിലേയും വേഗത കുറഞ്ഞ ജലപ്രവാഹം പുതിയ, വിശ്വസിക്കാവുന്ന, ചിലവുകുറഞ്ഞ പുനരുത്പാദിതോര്‍ജ്ജത്തിന്റെ സ്രോതസ്സാകുന്നു. ജലപ്രവാഹത്തില്‍ മീനിനെ പോലെ പെരുമാറുന്ന ഒരു ഉപകരണം University of Michigan ലിലെ സാങ്കേതികവിദഗ്ദ്ധന്‍ രൂപകല്‍പ്പനചെയ്തു. ഇത് ജലപ്രവാഹത്തിലെ തരംഗങ്ങളില്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം ഉത്പാദിപ്പിക്കും.
VIVACE എന്നാണ് ഈ യന്ത്രത്തിന്റെ പേര്. Journal of Offshore Mechanics and Arctic Engineering മാസിക ഇതിനെക്കുറിച്ചൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
2 knots (about 2 miles per hour.) ല്‍ താഴെ വേഗതയുള്ള ജലപ്രവാഹത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ആദ്യത്തെ ഉപകരണമാണിത്. ഭൂമിയിലെ മിക്ക ജലപ്രവഹാങ്ങളും 3 knots ല്‍ താഴെ വേഗതയുള്ളതാണ്. ടര്‍ബൈനുകളും, water mills ഉം ദക്ഷതയോടെ പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 5 – 6 knots വേഗതയുള്ള ജലപ്രവാഹമെങ്കിലും വേണം.
Vortex Induced Vibrations for Aquatic Clean Energy എന്നതിന്റെ ചുരുക്കപ്പേരാണ് VIVACE. ഇത് തിരമാലകളേയോ, വേലിയേറ്റത്തേയൊ, ടര്‍ബൈനേയോ, അണക്കെട്ടിനേയോ ആശ്രയിക്കുന്നില്ല. പ്രത്യേകതരം hydrokinetic ഊര്‍ജ്ജ വ്യവസ്ഥയായ ഇത് “vortex induced vibrations” നെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഒരു പ്രവാഹത്തില്‍ സ്ഥിതി ചെയ്യുന്ന ഗോളസ്‌തംഭം പോലുള്ള വസ്തു ഉണ്ടാക്കുന്ന ഓളത്തെയാണ് Vortex induced vibrations എന്ന് പറയുന്നത്. പ്രവാഹം ജലമോ വായുവോ ആകാം. ഈ വസ്തുവിന്റെ സാന്നിദ്ധ്യം ജലപ്രവഹത്തില്‍ വലിവുണ്ടാക്കും. അത് ആ വസ്തുവിന്റെ എതിര്‍ വശത്ത് eddies(vortices) ഉണ്ടാക്കുന്നു. ഈ vortices വസ്തുവിനെ മുകളിലേക്കോ താഴേക്കോ അല്ലെങ്കില്‍ വശങ്ങളിലേക്കോ പ്രവാഹത്തിന് ലംബമായി ചലിക്കുന്നു.
കാറ്റില്‍ ഉണ്ടായ ഇത്തരത്തിലുള്ള വിറയല്‍ 1940 ല്‍ വാഷിങ്ടണിലെ Tacoma Narrows പാലവും 1965 ല്‍ ഇംഗ്ലണ്ടിലെ Ferrybridge ലെ വൈദ്യുതനിലയവും തകരുന്നതിന് കാരണമായി. ജലത്തില്‍ ഇത് docks, എണ്ണ കിണറുകള്‍, തീരദേശ കെട്ടിടങ്ങള്‍ തുടങ്ങിയവക്ക് നാശമുണ്ടാക്കുന്നു.
VIVACE നിര്‍മ്മിച്ചത് U-M Department of Naval Architecture and Marine Engineering ലെ Michael Bernitsas ആണ്.
മീനുകള്‍ ഈ പ്രതിഭാസത്തിന്റെ നല്ല ഉപയോഗം നടത്തുന്നുണ്ട്. “മീനിന്റെ സാങ്കേതികവിദ്യയാണ് VIVACE ഉപയോഗിക്കുന്നത്. മുമ്പേ പോകുന്ന മീന്‍ ഉണ്ടാക്കുന്ന vortices ന്റെ ഇടയിലൂടെ തെന്നിമാറാന്‍ പിറകേ വരുന്ന മീന്‍ സ്വന്തം ശരീരം വളച്ചാണ് മുനനോട്ട് പോകുന്നത്.
സ്വന്തം മാംസപേശിയുടെ ശക്തിയോടൊപ്പം vortices ശക്തിയും ഉപയോഗിച്ചാണ് അവ യാത്രചെയ്യുന്നത്, എന്ന് Bernitsas പറയുന്നു.
ഇതിന്റെ പ്രവര്‍ത്തിക്കുന്ന രൂപമാതൃക അദ്ദേഹത്തിന്റെ പരീക്ഷണശാലയിലുണ്ട്. 1.5 knots ആണ് അവിടെ ഉപയോഗിക്കുന്ന ജലപ്രവാഹം.
ഗോളസ്‌തംഭത്തിന്റെ ചലനം വൈദ്യുതോര്‍ജ്ജമായി മാറ്റുന്നു. യൂണിറ്റിന് 3 രൂപ ആകും. കാറ്റാടിക്ക് 3.8 രൂപ ആണ്.
– from underwatertimes