വൈദ്യുത വാഹന മിഥ്യാധാരണകള്‍

  • വൈദ്യുതവാഹനങ്ങള്‍ക്ക് വേഗത കുറവാണ്
  • വൈദ്യുതവാഹനങ്ങള്‍ക്ക് മൈലേജ് കുറവാണ്
  • റീ ചാര്‍ജ്ജ് ചെയ്യാന്‍ വൈദ്യുതവാഹനങ്ങള്‍ കൂടുതല്‍ സമയമെടുക്കും
  • വൈദ്യുതവാഹനങ്ങളും മലിനീകരണമുണ്ടാക്കും
  • വൈദ്യുതവാഹനങ്ങള്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ വേണം
  • വൈദ്യുതവാഹന ബാറ്ററി കുഴപ്പമുണ്ടാക്കും

വൈദ്യുതവാഹനങ്ങള്‍ക്ക് വേഗത കുറവാണ്

ആധുമിക വൈദ്യുതവാഹനങ്ങള്‍ രണ്ട് തരത്തിലുണ്ട്. വേഗത കുറഞ്ഞവയും വേഗത കൂടിയവയും. വേഗത കുറഞ്ഞവ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ സഞ്ചരിക്കുന്നവയാണ്. രണ്ടാമത്തെ വിഭാഗം അതില്‍ കൂടിയ വേഗത്തില്‍ സഞ്ചരിക്കും. കൂടാതെ ഉയര്‍ന്ന torque ഉള്ള വൈദ്യുത മോട്ടോര്‍ ഉപയോഗിക്കുന്നതിനാല്‍ അവക്ക് എണ്ണ വണ്ടികളേക്കാള്‍ കൂടിതല്‍ ശക്തിയില്‍ accelerate ചെയ്യാന്‍ കഴിയുന്നു. Tesla Roadster ന്റെ വേഗത മണിക്കൂറില്‍ 201 കിലോമീറ്ററാണ്. അതിന് സ്ഥിരമായി നിന്നടത്തുനിന്ന് 97 കിലോമീറ്റര്‍/മണിക്കൂര്‍ എന്ന വേഗതയിലെത്താന്‍ വെറും 4 സെക്കന്റുകള്‍ മതി.

1994 ല്‍ General Motors ന്റെ EV1 കാര്‍ 294 കിലോമീറ്റര്‍/മണിക്കൂര്‍ എന്ന റിക്കോഡ് സ്ഥാപിച്ചു. പിന്നീട് അത് 299 കിലോമീറ്റര്‍/മണിക്കൂര്‍ ആയി ഉയര്‍ത്തി.

വാഹനത്തില്‍ ഉപയോഗിക്കുന്ന ബാറ്ററിയുടെ തരമനുസരിച്ചാവും വൈദ്യുതവണ്ടിയുടെ മൈലേജ്. പ്രാദേശിക ഭൂപ്രകൃതി, പുറത്തെ താപനില, വ്യക്തികളുടെ വണ്ടിയോടിക്കല്‍ രീതി, എന്നിവയും മറ്റ് ഘടകങ്ങളാണ്. ഏറ്റവും പുതിയ വൈദ്യുത വാഹനങ്ങള്‍ 160 കിലോമീറ്റര്‍ മൈലേജ് തരുന്നതാണ്. Phoenix SUT ക്ക് 208 കിലോമീറ്റര്‍ മൈലേജുണ്ട്. Tesla Roadster ന് 352 കിലോമീറ്ററും. 1999 ല്‍ NiMH ഉപയോഗിച്ച് Solectric Sunrise 600 കിലോമീറ്റര്‍ ഓടിയത് റിക്കോഡായിരുന്നു.

സത്യത്തില്‍ ശരാശരി അമേരിക്കക്കാര്‍ ഒരു ദിവസം യാത്ര ചെയ്യുന്നത് 48 കിലോമീറ്ററാണ്. ലെഡ്-ആസിഡ് ബാറ്ററിയാല്‍ യാത്ര ചെയ്യാവുന്ന ദൂരം.

സാധാരണ കാറിനോ ഹൈബ്രിഡ് കാറിനോ പകരക്കാരനല്ല പൂര്‍ണ്ണ വൈദ്യുതി വാഹനം. പെട്രോളിയം ഉപയോഗിക്കാതെ സമൂഹത്തിനകത്തുള്ള ഗതാഗതത്തിന് ഉപകരിക്കുക എന്നതാണ് അവയുടെ ലക്ഷ്യം.

വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ സമയത്തെ റീചാര്‍ജ്ജിങ് വേണം

എത്രമാത്രം ഡിസ്ച്ചാര്‍ജ്ജായി, ബാറ്ററിയുടെ രസതന്ത്രം, കറന്റിന്റെ ലഭ്യത എന്നതിനെ അനുസരിച്ചാണ് വൈദ്യുത വാഹനങ്ങളുടെ റീചാര്‍ജ്ജിങ് സമയം. 2007 ല്‍ ഉയര്‍ന്ന വോള്‍ട്ടേജും കറന്റും ഉപയോഗിച്ച് Altairnano ബാറ്ററിയില്‍ നടത്തിയ പരീക്ഷണത്തില്‍ നിന്ന് 15 മിനിട്ട് കൊണ്ട് ബാറ്ററി ചാര്‍ജ്ജ് ചെയ്യാനാവുമെന്ന് തെളിയിച്ചതാണ്. മറ്റ് ബാറ്ററി നിര്‍മ്മാതാക്കളും അതിവേഗ ചാര്‍ജ്ജിങ് സംവിധാനം വികസിപ്പിച്ചിട്ടുണ്ട്.

വോള്‍ട്ടേജിന്റേയും കറന്റിന്റേയും ലഭ്യത അനുസരിച്ച്, വൈദ്യുത വാഹനത്തിന്റെ റീചാര്‍ജ്ജ് സമയം ശരാശരി മൂന്ന് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ്.

മിക്ക യാത്രാ വാഹനങ്ങളും ദിവസത്തില്‍ 23 മണിക്കൂറും വീട്ടിലോ പാര്‍ക്കിങ് സ്ഥലത്തോ വെറുതെയിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. റീച്ചാര്‍ജ്ജ് ചെയ്യാന്‍ ഇത് ആവശ്യത്തിലധികം സമയമാണ്. വൈദ്യുത വാഹനം റീചാര്‍ജ്ജ് ചെയ്യാന്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച പാര്‍ക്കിങ് സ്ഥലങ്ങളും ചില രാജ്യങ്ങളിലുണ്ട്.

വൈദ്യുത വാഹനങ്ങളാണെങ്കിലും മലിനീകരണം ഉണ്ടാക്കും

എണ്ണ വണ്ടികളെ പോലെ hydrocarbons, nitrogen oxides, carcinogens, carbon dioxide തുടങ്ങിയ വാതകങ്ങള്‍ വൈദ്യുത വാഹനങ്ങള്‍ പുറത്തുവിടുന്നില്ല. എന്നാല്‍ വൈദ്യുത വാഹനം ചാര്‍ജ്ജ് ചെയ്യാനുപയോഗിക്കുന്ന വൈദ്യുതി ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചുണ്ടാക്കുന്നതാകയാല്‍ നേരിട്ടല്ലാതെ ഇവ മലിനീകരണം ഉണ്ടാക്കും. എണ്ണ വാഹനവാഹനവുമായി താരതമ്യം ചെയ്യുമ്പോള്‍ ആ മലിനീകരണവും കുറവാണെന്ന് കാണാം.

കൂടാതെ ജലവൈദ്യുതി, ഭൗമതാപോര്‍ജ്ജം, തിരമാലാ ഊര്‍ജ്ജം, സൗരോര്‍ജ്ജം, പവനോര്‍ജ്ജം തുടങ്ങി വൈദ്യുതവാഹനത്തിന് പല സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതിയും ഉപയോഗിക്കാം.

കൂടുതല്‍ വിഭവങ്ങള്‍ വൈദ്യുതവാഹനങ്ങള്‍ ഉപയോഗിക്കുന്നു

എണ്ണ വാഹനങ്ങളേ അപേക്ഷിച്ച് വൈദ്യുതവാഹനങ്ങളുടെ ബാറ്ററി സങ്കീര്‍ണ്ണത കുറഞ്ഞതാണ്. ഈ വാഹനങ്ങളില്‍ ഒരു മോട്ടോര്‍, ഒരു കണ്‍ട്രോളര്‍, ബാറ്ററികള്‍ എന്നീ ഘടകങ്ങളേയുള്ളു. ഇതില്‍ മോട്ടര്‍ മാത്രമാണ് ചലിക്കുന്ന ഘടകം. ബാറ്ററി റീസൈക്കിള്‍ ചെയ്യാനും കഴിയും.

എന്നാല്‍ എണ്ണ വണ്ടികള്‍ക്ക് ധാരാളം ഘടകങ്ങളും അവ നിര്‍മ്മിക്കാനാവശ്യമായ അധിക വിഭവങ്ങളും ആവശ്യമാണ്.

Rocky Mountain Institute നടത്തിയ പഠനത്തില്‍ ഇത് തെളിയിച്ചതുമാണ്.

ബാറ്ററിക്ക് എപ്പോഴും പ്രശ്നങ്ങളാണ്

കാര്‍ നിര്‍മ്മാതാക്കള്‍ ഈ സംശയത്തേക്കുറിച്ച് അറിവുള്ളവരാണ്. പ്രശ്നങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ബാറ്ററികള്‍ക്കായി അവര്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ അവര്‍ 8-10 വര്‍ഷത്തേക്കുള്ള വാറന്റി ബാറ്ററിക്ക് നല്‍കുന്നുണ്ട്. (നമ്മുടെ നാട്ടിലല്ല.)

വേറൊരു പരിഹാരവും ആലോചനയിലുണ്ട്. ഉപഭോക്താക്കള്‍ക്ക് വാഹനം മാത്രം വില്‍ക്കുക, ബാറ്ററി വാടകക്ക് നല്‍കുക. ബാറ്ററിയെക്കുറിച്ചുള്ള സംശയമൊക്കെ ഇത് ഇല്ലാതാക്കും.

– സ്രോതസ്സ് evworld.

വൈദ്യുതമായാലും അല്ലെങ്കിലും സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗതത്തിന് മുന്‍ഗണ നല്‍കുക.
കഴിയുന്നത്ര യാത്ര ഒഴുവാക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )