
TTX01 ആണ് മലിനീകരണമില്ലാത്ത വാണിജ്യപരമായി നിര്‍മ്മാണം നടത്തുന്ന ഏറ്റവും ശക്തനായ വൈദ്യുത മോട്ടോര്‍സൈക്കിള്‍. ബ്രിട്ടണിലില്‍ അതിന് നിയമപരമായ അംഗീകാരം നല്‍കിക്കഴിഞ്ഞു, 0-96 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ അതിന് 3.5 സെക്കന്റേ എടുക്കൂ. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആണ്. വില £20,000.
ഇതിന് അടുത്ത് വരുന്ന മറ്റൊരു മോട്ടോര്‍സൈക്കിള്‍ അമേരിക്കയിലെ Brammo നിര്‍മ്മിക്കുന്ന Enertia ആണ്. വേറൊന്ന് Vectrix സ്കൂട്ടറും. അവയുടെ വേഗത യഥാക്രമം 80 കിലോമീറ്ററും 96 കിലോമീറ്ററും ആണ്.
ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന രണ്ട് വൈദ്യുത മോട്ടോറുകളാണ് TTX01 ഉപയോഗിക്കുന്നത്. Brighton ലെ Agni motors ആണ് 11kg ഭാരമുള്ള മോട്ടോര്‍ നിര്‍മ്മാതാക്കള്‍. അതിന് 86 break horse power ശക്തിയുണ്ട്. 600CC മോട്ടോര്‍സൈക്കിളിന്റെ ശേഷിയാണ്. സാധരണ വേഗത്തില്‍ അതിന് ഒരു ചാര്‍ജ്ജില്‍ 80 കിലോമീറ്റര്‍ യാത്ര ചെയ്യാനാവും. ചാര്‍ജ്ജ് ചെയ്യാന്‍ 13-amp സോക്കറ്റ് വേണം. രണ്ട് മണിക്കൂര്‍ കൊണ്ട് മുഴുവന്‍ ചാര്‍ജ്ജ് ചെയ്യാം.
– from guardian