തെക്ക് നിന്ന് വടക്കോട്ട് വെള്ളം ഒഴുക്കാനുള്ള പ്രോജക്റ്റ്

ശതകോടിക്കണക്കിന് ടണ്‍ ജലം ഗതിമാറ്റി വടക്കോട്ടൊഴുക്കാനുള്ള വമ്പന്‍ പ്രോജക്റ്റ് ചൈന വൈകിപ്പിക്കുന്നു. ഈ പദ്ധതി നേരത്തെ കണക്കാക്കിയതിനേക്കാള്‍ വലിയ പരിസ്ഥിതി ദുരന്തമായി മാറുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം.

“South-to-North” ജല diversion പ്രോജക്റ്റിന്റെ മൂന്ന് ഘട്ടങ്ങളെ നാലുവര്‍ഷമായ വൈകല്‍ ബാധിക്കും. ചൈനയുടെ മദ്ധ്യ, തെക്കന്‍ പ്രദേശത്തുനിന്നും ജലം വടക്കുള്ള വരണ്ട പ്രദേശത്തേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നീളമുള്ള മൂന്ന് മനുഷ്യ നിര്‍മ്മിത കനാലുകള്‍ വഴി എത്തിക്കുകയാണ് പരിപാടി.

$6200 കോടി ഡോളറാണ് പദ്ധതിയുടെ ചിലവ്. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ Three Gorges Dam ന്റെ മൂന്നിരട്ടി ചിലവാണിത്. 300,000 ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടിവരും.

ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ South-to-North പ്രോജക്റ്റല്ലാതെ വഴിയില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ചൈനയിലെ ജല വിതരണം അതിന്റെ ജനസംഖ്യയുമായി തട്ടിച്ച് നോക്കുമ്പോള്‍ ലോക ശരാശരിയുടെ നാലിലൊന്നേയുള്ളു. ജലം കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് തെക്കന്‍ പ്രദേശങ്ങളിലാണ്. വടക്ക് നിലകൊള്ളുന്ന തലസ്ഥാനമായ ബീജിങ്ങില്‍ ലോക ശരാശരിയുടെ പതിമൂനിലൊന്നേ ലഭിക്കുന്നുള്ളു. വടക്കുകൂടു ഒഴുകുന്ന മഞ്ഞ നദി ചില സ്ഥലങ്ങളില്‍ താല്‍ക്കാലികമായി വരണ്ടു പോയിരിക്കുന്നു. ഭൂഗര്‍ഭജലവും മോശമായ നിലയില്‍ കുറയുന്നു. 1952 ല്‍ മാവോ ആണ് South-to-North പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. അതിന് അംഗീകാരം 2001 ല്‍ കിട്ടി.

ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ പദ്ധതിയെ ശക്തമായി എതിര്‍ക്കുന്നു. ഇത് പരിസ്ഥിതി നശിപ്പിക്കുകയും ശതകോടിക്കണക്കിന് പണം ഉപയോഗശൂന്യമാക്കുകയും ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. കൂടാതെ ഇത് താല്‍ക്കാലിക പരിഹാരവുമാണ്. 2008 മുതല്‍ പ്രാദേശിക സര്‍ക്കാരുകളും എതിര്‍പ്പുമായി മുന്നോട്ടുവന്നു.

മദ്ധ്യഭാഗത്തേക്ക് പരിഷ്കരിച്ച പദ്ധതി ഡിസംബറില്‍ ആസൂത്രണം ചെയ്തു. അതനുസരിച്ച് ഒരു അണക്കെട്ട് നിര്‍മ്മിച്ച് Yangtze നദിയില്‍ നിന്ന് ജലം Han ല്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. China Academy of Sciences ന്റെ Institute of Geodesy and Geophysics ലെ Du Yun എന്ന ഭൗമ ശാസ്ത്രജ്ഞന്‍ ഇതും ശരിയല്ല എന്ന് അഭിപ്രായപ്പെട്ടു. അത് വെള്ളപ്പൊക്കം ഉണ്ടാക്കുകയും ചെളി അടിഞ്ഞ് ജലത്തിന്റെ ഗുണമേന്‍മ ഇല്ലാതാക്കുകയും പ്രാദേശികരുടെ ജലഗതാഗതം ജലസേചനം ഇവ തടസപ്പെടുത്തുകയും വ്യവസായത്തിനും മറ്റുമുള്ള ജല ലഭ്യത കുറക്കുകയും ചെയ്യും.

Yangtze യിലെ ജലം മഞ്ഞ നദിയിലെത്തിക്കാനുള്ള പടിഞ്ഞാറന്‍ വഴിയിലെ പാറപൊട്ടിച്ച് കനാല്‍ നിര്‍മ്മിക്കുന്ന പദ്ധതിയുണ്ടാക്കുന്ന പ്രശ്നങ്ങളുടെ പരിഹാരം ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ചില ചൈനക്കാരായ ശാസ്ത്രജ്ഞര്‍ ഇതിനെ എതിര്‍ക്കുന്നു. അതോടൊപ്പെ ഇന്‍ഡ്യയും തങ്ങളുടെ നദിയിലെ ജല ലഭ്യത കുറയുമോ എന്ന് വ്യാകുലപ്പെടുന്നു.

– from wsj. 31 Dec 2008

നമ്മളും നമ്മുടെ നദിയെല്ലാം ഒന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഇത് അപകടകരമായ പദ്ധതിയാണ്. താല്‍ക്കാലികമായേ ഇതിന്റെ ഗുണം കിട്ടൂ. പ്രാദേശിക പരിസ്ഥിതി ജന ജീവിതം ഒക്കെ തകര്‍ക്കും.
മെച്ചം ഇവിടെ പറഞ്ഞതു പോല ബാങ്കുകാര്‍ക്കും അധികാരികള്‍ക്കും ചെരിപ്പ് നക്കി മാധ്യമങ്ങള്‍ക്കും മാത്രം.

ഒരു അഭിപ്രായം ഇടൂ