അമേരിക്കയുടെ ധനസഹായ പദ്ധതി

$70000 കോടി ഡോളര്‍ പോരാ എല്ലാ സാമ്പത്തിക സ്ഥാപനങ്ങളേയും രക്ഷപെടുത്താന്‍. ധനസഹായ പദ്ധതി ഒട്ടും തന്നെ transparent അല്ല. ഇവിടെ അവര്‍ പരിഹരിച്ചെന്ന് പറയുന്നതിനെക്കുറിച്ച് പ്രസിഡന്റിന്റേയും മറ്റുള്ളവരുടേയും വാചാടോപം കേട്ടാല്‍ അവര്‍ ജനങ്ങളെ വലിയ രീതിയില്‍ വഞ്ചിക്കുകയാണെന്ന് കാണാം. അതാണ് എന്റെ പ്രധാന വിമര്‍ശനം.

സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളാണ് കൂടുതല്‍ ദുഖകരം. തകര്‍ന്നടിയുന്ന വാള്‍സ്റ്റ്രീറ്റിനെ സഹായിക്കുമ്പോള്‍ യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥയിലെ തൊഴിലാളികളേയും കുടുംബങ്ങളേയും സര്‍ക്കാര്‍ സഹായിക്കാന്‍ കൂട്ടാക്കുന്നില്ല. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളും സാമ്പത്തിക ശക്തികളെയാണ് സഹായിക്കുന്നത്. എന്നാല്‍ ശരിയായ ഊര്‍ജ്ജവും വിഭവങ്ങളും യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയിലേക്കാണ് പോകേണ്ടത്. അവിടെ ഇപ്പോള്‍ വലിയ മാന്ദ്യം അനുഭവിക്കുന്നു. ബാങ്കിങ് പ്രധാനപ്പെട്ടതാണ് പക്ഷേ ഉത്പന്നങ്ങളുടെ ആവശ്യകതയും, തൊഴിലും, ജോലിയും വളരെ പ്രധാനപ്പെട്ടതാണ്. അത് ജനത്തിന് സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കും, William Greider പറഞ്ഞു.

അടിയന്തിരാവസ്ഥയുടെ പൂര്‍ണ്ണ ശക്തിയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. അത് ബാങ്കുകളുടേയും സമ്പദ്‌വ്യവസ്ഥയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കണം. നിലനില്‍ക്കുന്നതേത് തകരുന്നതേതെന്നതിന്റെ സത്യാവസ്ഥ കണ്ടെത്തണം. രാജ്യത്തിനൊരു സാമ്പത്തിക നയം രൂപീകരിക്കണം. സാമ്പത്തിക സ്ഥാപനങ്ങള്‍ വ്യവസായങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കും, വായ്പ കൊടുക്കുന്നു എന്ന് ഉറപ്പ് വരുത്തണം. ആ രംഗത്തെ പ്രധാന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണം.

stimulus package ന്റെ ഭാഗമായി വലിയ ചിലവാക്കലുള്ള പ്രൊജക്റ്റുകള്‍ സര്‍ക്കാര്‍ തുടങ്ങണം. നേരിട്ടുള്ള സര്‍ക്കാര്‍ കരാറുകള്‍, ചിലവാക്കല്‍, വായ്പകള്‍, തുടങ്ങി എല്ലാ പരിപാടികളും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന തരത്തിലാവണം.

Great Depression ന്റെ വേദനയില്‍ നിന്നും ദുഖത്തില്‍നിന്നും നേടിയെടുത്ത പാഠങ്ങള്‍ അമേരിക്കക്കാര്‍ മറക്കുന്നു എന്നും രാഷ്ട്രീയ വ്യവസ്ഥ സാമ്പത്തിക ശക്തികളുടെ നിയന്ത്രണത്തിലാകുന്നു എന്നും മുന്നറീപ്പ് ദശാബ്ദങ്ങളായി ധാരാളം ആളുകള്‍ നല്‍കിയിരുന്നു.

1929 ലെ തകര്‍ച്ചക്ക് പരിഹാരമായി New Deal നിയമങ്ങളും rules ഉം സാമ്പത്തിക വ്യവസ്ഥയെ നല്ല നിയന്ത്രണങ്ങളില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ പിന്നീട് പുത്തന്‍ തലമുറ പറഞ്ഞത്, “അതൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടുകളാണ്. ഇനി അതിന്റെ ആവശ്യമില്ല. നമുക്ക് കമ്പ്യൂട്ടറുകളൊക്കെ കിട്ടി. നമുക്ക് ഇങ്ങനെയൊക്കെ ചെയ്യാം. 1929 ലെ തകര്‍ച്ചക്ക് കാരണക്കാരായ 1920 കളിലെ പഴയ ബാങ്കുകാര്‍ നല്ല ആള്‍ക്കാരായിരുന്നു. എന്നാല്‍ നമുക്കിന്നറിയാവുന്നത്ര അവര്‍ക്കറിയില്ലായിരുന്നു”, എന്നാണ്. അങ്ങനെ സാമ്പത്തിക രംഗത്ത് “പുതിയ ഘടന” വന്നു. എന്നാല്‍ പണ്ടത്തെ അതേ തട്ടിപ്പുകളും നിലമ ലംഘനങ്ങളും അതുപോലെ ഇപ്പോഴും നിലില്‍ക്കുന്നു.

ട്രഷറി സെക്രട്ടറി പോള്‍സണിന്റെ മാതൃക Resolution Trust Corporation ആണ്. savings and loans തകര്‍ച്ചമൂലമുണ്ടായ ബാങ്ക് തകര്‍ച്ചയുണ്ടാക്കിയ ചവര്‍ ശുദ്ധീകരിക്കാന്‍ ’80 കളുടെ അവസാനം അവര്‍ സൃഷ്ടിച്ചതാണ് അത്. ബാങ്ക് സിയന്ത്രിക്കുന്നവര്‍ ധാരാളം വീടുകള്‍, ഷോപ്പിങ് സെന്ററുകള്‍, വികസനങ്ങള്‍ തുടങ്ങിയ മൂല്യമില്ലാത്ത assets അടിസ്ഥാനമായ S&Ls close ചെയ്തു. അതിന്റെ നഷ്ടം സഹിച്ചത് നികുതിദായകരായിരുന്നു.

എങ്ങനെ ആ assets dispose ചെയ്യും? അവര്‍ RTC നിര്‍മ്മിച്ച്, ഡോളറിനെ പെന്നി എന്ന തോതില്‍ അവര്‍ സാമ്പത്തിക വ്യവസ്ഥക്ക് വിറ്റു. സാമ്പത്തിക കുളി ആയിരുന്നു അത്, ഒപ്പം scandal. savings and loan വ്യവസായത്തില്‍ ഒരു നിയന്ത്രണവുമില്ലാതെ കടം വാങ്ങുകയും കൊടുക്കുകയും ചെയ്ത അതേ കളിക്കാര്‍ മൂല്യമില്ലാതായ assets വാങ്ങുകയും, തകര്‍ച്ചലും ലാഭമുണ്ടാക്കുകയും ചെയ്തു.

അവര്‍ തന്നെ സൃഷ്ടിച്ച കള്ള ആസ്ഥികളെല്ലാം പരസ്പരം വില്‍ക്കുകയും, ലോകം മുഴുവല്‍ വില്‍ക്കുകയും ചെയ്ത് ബാങ്കുകള്‍ ഇപ്പോള്‍ കൈകഴുകാന്‍ ശ്രമിക്കുന്നു. അതുകഴിഞ്ഞാല്‍ അവര്‍ പരിശുദ്ധരായി. നികുതി ദായകരില്‍ നിന്ന് പണം ശേഖരിച്ച് അത് കുറ്റവാളികള്‍ക്ക് നല്‍കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥയിലെ നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനമാണ്. ഒരു നിയമവുമില്ല, ഈ കുറ്റവാളികള്‍ അവരുടെ സ്വഭാവം മാറ്റുമെന്നതിന് ഒരു ഉറപ്പുമില്ല.

ഈ സമയത്ത്, കോണ്‍ഗ്രസ്സിലെ രാഷ്ട്രീയക്കാര്‍, ബുഷ് സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍, വാള്‍സ്റ്റ്രീറ്റ് ആള്‍ക്കാര്‍ ഇവര്‍ ജനത്തോട് സത്യം തുറന്ന് പറഞ്ഞ് പൊതു പണം എങ്ങനെ ഉപയോഗിക്കാന്‍ പോകുന്നു എന്ന് പൌരന്‍മാരെ അറിയിക്കുകയാണ് വേണ്ടത്.

Discussion with William Greider, Amy Goodman

William Greider, National Affairs correspondent for The Nation magazine and the author of several books including The Soul of Capitalism: Opening Paths to a Moral Economy and One World, Ready or Not: The Manic Logic of Global Capitalism. His forthcoming book is called Come Home, America: The Rise and Fall (and Redeeming Promise) of Our Country.

– സ്രോതസ്സ് democracynow.

ഒരു അഭിപ്രായം ഇടൂ